ബയോമെട്രിക് ഫിംങ്കര്‍ പ്രിന്റിങ് പൂര്‍ത്തിയാക്കാത്ത പ്രവാസികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതായി കുവൈറ്റ്

കുവൈറ്റ സിറ്റി: ബയോമെട്രിക് ഫിംങ്കര്‍ പ്രന്റിങ് പ്രക്രിയ ഇനിയും പൂര്‍ത്തീകരിക്കാത്ത പ്രവാസികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി കുവൈറ്റ് അറിയിച്ചു. ഇത്തരക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതായും ഇതോടൊപ്പം ഗവ. സേവനങ്ങളും ബാങ്ക് ഇടപാടുകളും നടത്താന്‍ സാധിക്കില്ലെന്നും ജനുവരി ഒന്നുമുതല്‍ നിരോധനം നിലനില്‍ക്കുന്നതായും ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സിലെ ഫസ്റ്റ് ലഫ്. തലാല്‍ അല്‍ ഖാലിദി വിശദീകരിച്ചു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ബയോമെട്രിക് പ്രക്രിയ പൂര്‍ത്തിയാക്കുന്ന മുറക്ക് നിരോധനം ഒഴിവാക്കും. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 35 ലക്ഷം പേര്‍ ബയോമെട്രിക് ഫിംങ്കര്‍ പ്രിന്റിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. 9,72,253 സ്വദേശികളില്‍ 9,56,00 സ്വദേശികളാണ് പ്രക്രിയ പൂര്‍ത്തീകരിച്ചത്. ഇനി 16,000 പേരുടേത് പൂര്‍ത്തിയാവാനുണ്ട്. 26,85,000 പ്രവാസികളില്‍ 25,04,000 പേര്‍ ബയോമെട്രിക് പൂര്‍ത്തീകരിച്ചതായും 1,81,718 പേര്‍ നടപടിക്രമം പൂര്‍ത്തീകരിക്കാനുണ്ടെന്നും റേഡിയോ അഭിമുഖത്തില്‍ അല്‍ ഖാലിദി വ്യക്തമാക്കി.

Exit mobile version