മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്‌പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്‌പെൻഷൻ പിൻവലിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വകുപ്പുതല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാനായില്ലെന്നാണ് കണ്ടെത്തൽ. വ്യവസായ വകുപ്പ് ഡയറക്ടറായ കെ ഗോപാലകൃഷ്ണൻ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയെന്നാണ് ആരോപണം.
ഇത് വിവാദമുണ്ടായതിന് പിന്നാലെ മുസ്ലിം ഉദ്യോഗസ്ഥരുടെയും ഗ്രൂപ്പുണ്ടാക്കി. പിന്നാലെ ഫോൺ ഹാക്ക് ചെയ്‌തെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഫോൺ റീസെറ്റ് ചെയ്താണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഗോപാലകൃഷ്ണൻ ഫോൺ ഹാജരാക്കിയത്.