വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ പ്രതി ചേർത്തതോടെ കോൺഗ്രസ് നേതാക്കൾ ഒളിവിൽ എന്ന് സൂചന. ഇന്നലെ ഉച്ച മുതൽ നേതാക്കളുടെ ഫോണുകൾ സ്വിച്ച് ഓഫ്. പ്രതി ചേർത്തതിന് പിന്നാലെ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരുടെ ഫോണുകളാണ് സ്വിച്ച് ഓഫ് ആയത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഐസി ബാലകൃഷ്ണൻ കർണാടകയിലും, കെ കെ ഗോപിനാഥ് തമിഴ്‌നാട്ടിലെന്നുമാണ് സൂചന. അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം നടക്കുന്നതായും വിവരം. ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു.
എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകൻ വിജേഷ് ആരോപിച്ചിരുന്നു. ആരോപണം തെളിഞ്ഞാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.