ഗംഗാവലി പുഴയിൽ തെരച്ചിൽ പുരോഗമിക്കുന്നു; നേവിയും ദൗത്യത്തിൽ പങ്കാളികളായി
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായി ഗംഗാവലിപ്പുഴയിലെ തെരച്ചിൽ പുരോഗമിക്കുന്നു. പുഴയിൽ നേവിയുടേയും എൻഡിആർഎഫിന്റേയും സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഈശ്വർ മാൽപെ സംഘവും തെരച്ചിലിനിറങ്ങിയിട്ടുണ്ട്. അർജുനെ കാണാതായിട്ട് ഒരു മാസമാകുകയാണ്. അർജുന്റെ ലോറിയിലുണ്ടായിരുന്ന കയർ കണ്ടെത്തിയ സ്പോട്ട് കേന്ദ്രീകരിച്ചാണ് ഇന്നും തെരച്ചിൽ നടക്കുന്നത്. മാർക്ക് ചെയ്ത പോയിന്റ്1, 2 എന്നിവിടങ്ങളിൽ നേവി സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. പുഴയുടെ അട്ടിത്തട്ടിൽ കണ്ടെത്തിയ മരം നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലേക്ക് സംഘം കടന്നേക്കും. ഗംഗാവലിപ്പുഴയിലും പരിസരത്തും നിലവിൽ അനുകൂല കാലാവസ്ഥയാണെന്നും ഒഴുക്ക് 2 നോട്സിലും താഴെയാണെന്നുമാണ് വിവരം. മാൽപെയും സംഘവും നദിയിലിറങ്ങി പരിശോധനകൾ നടത്തി. സ്വാതന്ത്ര്യദിനമായ ഇന്നലെ അർജുനായി ഷിരൂരിൽ തിരച്ചിൽ നടത്തിയിരുന്നില്ല.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

അർജുന്റെ കുടുംബത്തിന്റെ പരാതി: മനാഫിനെ കേസിൽ നിന്നൊഴിവാക്കും, സാക്ഷിയാക്കാൻ പോലീസ്

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന
