അർജുനായുള്ള തെരച്ചിൽ നിലച്ച നിലയിൽ; സമര പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ
ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറിയുടമ മനാഫ്. നിലവിൽ യാതൊരു തെരച്ചിലും നടത്തുന്നില്ല. തെരച്ചിൽ നടത്താൻ ഈശ്വർ മാൽപെക്ക് സർക്കാർ അനുമതിയും നൽകുന്നില്ല ഡ്രഡ്ജിംഗ് യന്ത്രം എത്തിക്കുന്ന കാര്യത്തിൽ കർണാടക, കേരള സർക്കാരുകൾ അലംഭാവം കാണിക്കുകയാണെന്നും മനാഫ് പറഞ്ഞു. സമര പരിപാടികളിലേക്ക് തിരിയാനാണ് നീക്കം. സർക്കാർ കോടതിയിൽ നൽകിയത് തെറ്റായ വിവരങ്ങളാണ്. പുഴയുടെ ഒഴുക്ക് അപകടാവസ്ഥയിലാണ്, ഈശ്വർ മാൽപെക്ക് ഇറങ്ങാൻ ബുദ്ധിമുട്ടാണ് എന്നാണ് റിപ്പോർട്ട് നൽകിയത് നിലവിൽ തെരച്ചിലിന് നേതൃത്വം നൽകുന്നവരെ കോടതി ഇടപെട്ട് മാറ്റി പുതിയ സംഘത്തെ ഏൽപ്പിക്കണം. കലക്ടറെയും എസ്പിയെയും സംശയമുണ്ട്. അർജുനെ കിട്ടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വണ്ടി വെള്ളത്തിനടിയിലാണ് എന്ന് പറഞ്ഞതോടെ ഈശ്വർ മാൽപെയുടെ തെരച്ചിൽ നിർത്തിച്ചെന്നും മനാഫ് ആരോപിച്ചു.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

വണ്ടിപ്പെരിയാർ പോക്സോ കൊലപാതകം: അർജുൻ കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി

അർജുന്റെ കുടുംബത്തിന്റെ പരാതി: മനാഫിനെ കേസിൽ നിന്നൊഴിവാക്കും, സാക്ഷിയാക്കാൻ പോലീസ്

അർജുനെ ഏറ്റുവാങ്ങി കണ്ണാടിക്കൽ; അന്ത്യാഞ്ജലി അർപ്പിക്കാനായി ജനസാഗരം ഒഴുകിയെത്തുന്നു

ലോറിയിൽ നിന്ന് കിട്ടിയ ശരീരഭാഗം അർജുന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു; ഡിഎൻഎ ഫലം പോസിറ്റീവ്

അർജുന്റെ മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറിയേക്കും; ഇന്ന് ഡിഎൻഎ പരിശോധന
