യുഡിഎഫിലെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു. യുഡിഎഫിലെ കലഹം മറയ്ക്കാനാണ് കേരളാ കോൺഗ്രസിനെ വലിച്ചിഴക്കുന്നത്. എൽഡിഎഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും ജോസ് കെ മാണി പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കും. കേരളാ കോൺഗ്രസ് എമ്മിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കില്ല. യുഡിഎഫിന്റെ നട്ടെല്ല് കെഎം മാണിയുടെ പാർട്ടിയായിരുന്നുവെന്ന് ഇപ്പോൾ സമ്മതിക്കേണ്ടി വന്നതായും ജോസ് കെ മാണി പറഞ്ഞു
നേരത്തെ യുഡിഎഫ് കേരളാ കോൺഗ്രസുമായി ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് ജോസ് കെ മാണിക്ക് നൽകാൻ തീരുമാനമെന്ന നിലയിൽ വരുന്ന വാർത്തകൾ പാർട്ടിയെ തകർക്കാനുള്ളതാണെന്നും ജോസ് കെ മാണി പറഞ്ഞു.