ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 10

എഴുത്തുകാരി: ടീന കൊട്ടാരക്കര


തറവാട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ ഒരുപാട് മാറ്റങ്ങൾ വന്നതായി നന്ദയ്ക് തോന്നി. മുറ്റത്തെ പുല്ലൊക്കെ ചെത്തി ഒതുക്കി, പൂമുഖം മോഡി പിടിപ്പിച്ചു. അകത്തളതെല്ലാം അലങ്കാര പണികൾ ചെയ്തു. വലിയ ഒരു ആഘോഷത്തിന് പ്രൗഢിയോടെ കയ്പമംഗലം തറവാട് ഒരുങ്ങി നിന്നു. അച്ഛനോടും അമ്മയോടും ഒപ്പം നന്ദ അകത്തേയ്ക്കു കയറി. കുറെ ആൾകാർ വന്നിട്ടുണ്ടായിരുന്നു. ചെറിയച്ഛന്മാരുടെ ഭാര്യമാരുടെ വീട്ടുകാരൊക്കെ തലേന്ന് തന്നെ എത്തി. ഇവരെയൊക്കെ ക്ഷണിച്ചിട്ടും തന്റെ അച്ഛനെ ക്ഷണിക്കാൻ മാത്രം ചെറിയച്ഛന്മാർക്ക് സമയം ഇല്ലല്ലോ എന്നവൾ ചിന്തിച്ചു.
അവർ അകത്തേയ്ക്കു കയറി ദേവകിയമ്മയുടെ മുറിയിൽ എത്തി. ശേഖരന്റേയും അച്യുതന്റെയും ഭാര്യമാർ അവിടെ ഉണ്ടായിരുന്നു. അവരെ കണ്ടതും ദേവകി എഴുനേറ്റു വന്നു.

“എന്താ മോനെ നിങ്ങൾ താമസിച്ചത് “മാധവന്റെ കയ്യിൽ പിടിച്ചുകൊണ്ടു അവർ ചോദിച്ചു.

“നന്ദയുടെ ക്ലാസ്സ്‌ കഴിഞ്ഞു അവൾ കൂടി വന്നിട്ട് ഇറങ്ങാമെന്നു കരുതി അമ്മേ, അതാ വൈകിയത് ”

“ഇത് അമ്മയ്ക്കു വേണ്ടി വാങ്ങിയതാ “ഒരു കവർ അമ്മയുടെ നേർക്കു നീട്ടി മാധവൻ പറഞ്ഞു. അവർ അത് തുറന്നു നോക്കി. സ്വർണ കസവുള്ള ഒരു സെറ്റും മുണ്ടും ആയിരുന്നു അതിൽ.

“ഇതാണോ വലിയ സമ്മാനം, “ശേഖരന്റെ ഭാര്യ ചിറി കോട്ടി. അച്യുതന്റെ ഭാര്യയുടെ മുഖത്തും പുച്ഛം ആയിരുന്നു. മാധവന്റെയും ശാരദയുടെയും മുഖം മങ്ങി.

“എനിക്കിതു വലിയ സമ്മാനം തന്നെയാ, അമ്മയ്ക്കു ഇഷ്ടമായി ഒരുപാട് ” ദേവകി അത് നെഞ്ചോട് ചേർത്തുവെച്ചു പറഞ്ഞു.

“മോൾ ഇങ്ങു വന്നേ, മുത്തശ്ശി ചോദിക്കട്ടെ “നന്ദയെ അരികിലേക്ക് വിളിച്ചു ദേവകി.അവളോട് ഓരോ വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും അവർ അവിടെ ഇരുന്നു. മറ്റുള്ളവർ എല്ലാം അപ്പുറത്തേക്ക് പോയി. കുറെ നേരം കഴിഞ്ഞു നന്ദ അമ്മയെ കാണാഞ്ഞു അന്വേഷിച്ചു പുറത്തേക് ഇറങ്ങി. അകത്തൊന്നും കാണാതെയിരുന്നപ്പോ അവൾ രാഘവൻ ചെറിയച്ഛന്റെ ഭാര്യ മാലതിയോട് തിരക്കി. ഇവിടെ എവിടെയോ ഉണ്ടായിരുന്നു എന്നു പറഞ്ഞു അവർ നോക്കി ചെന്നപ്പോൾ കാണുന്നത് അടുക്കളയുടെ പിന്നാമ്പുറത് ഇരുന്ന് അഴുക്കായ പാത്രങ്ങൾ മെഴുകുന്ന അമ്മയെ ആണ്.

“ഏടത്തി എന്താ ഈ കാണിക്കുന്നത്, ആരാ പറഞ്ഞത് ഇതൊക്കെ ചെയ്യാൻ ” മാലിനി ശാരദയെ തടഞ്ഞു.

“ആരും പറഞ്ഞിട്ട് അല്ല, ഇതൊക്ക ഇങ്ങനെ കൂടി കിടക്കുന്നത് കണ്ടപ്പോൾ ചെയ്തതാ. “അവർ അവിടെ നിന്നു എഴുനേറ്റുകൊണ്ട് പറഞ്ഞു.

“ഇതുവരെ തീർന്നില്ലേ കുറെ നേരം ആയല്ലോ ” തറവാട്ടിൽ അടുക്കളപ്പണിക്ക് നിക്കുന്ന സ്ത്രീ അങ്ങോട്ടേക്ക് വന്നു ചോദിച്ചു.
“നിങ്ങളോട് ആരാ പറഞ്ഞത് ഇതൊക്കെ ചെയ്യാൻ ഏട്ടത്തിയെ ഏല്പിക്കാൻ. ” മാലിനി ദേഷ്യപ്പെട്ടു

“എന്നോട് ശേഖരൻ കുഞ്ഞിന്റെ ഭാര്യയാ പറഞ്ഞത്. ഒരുപാട് പണി തീരാൻ ഉള്ളതുകൊണ്ട് ഞാനും കരുതി ചെയ്യട്ടെയെന്ന് ” അവർ അതും പറഞ്ഞു അപ്പുറത്തേക്ക് പോയി.
നന്ദയ്ക് സങ്കടം തോന്നി. ഇതിനു വേണ്ടിയാണോ ക്ഷണിച്ചു വരുത്തിയതെന്നു അവൾ മനസ്സിൽ വിചാരിച്ചു.

“ഏടത്തി ഇതൊന്നും ചെയ്യണ്ട, നന്ദേ നീ അമ്മയേം കൂട്ടി അകത്തേക്കു ചെല്ല് “മാലിനി അവളെ നോക്കി പറഞ്ഞു.

“സാരമില്ല, ഞാനും കൂടി അമ്മയെ സഹായിക്കാം, നമ്മുടെ വീട് അല്ലെ, “അവൾ പുഞ്ചിരിച്ചുകൊണ്ട് അമ്മയോടൊപ്പം പാത്രം മെഴുകാൻ തുടങ്ങി. കുറച്ചു സമയത്തിനുള്ളിൽ അതെല്ലാം തീർത്തു അവർ 2 പേരും അടുക്കളയിലേക്ക് ചെന്നു. രാത്രിയിലേക്കുള്ള ആഹാരം തയ്യാറാകാൻ ശാരദയോട് തറവാട്ടിൽ ഉള്ളവർ ആവശ്യപെട്ടു.
തറവാട്ടിൽ വന്നവർക്കെല്ലാം കുടിക്കാനുള്ള ജ്യൂസ് നൽകാൻ നന്ദയെ ഏല്പിച്ചു. അവൾ ഉമ്മറത്തും അകത്തെ മുറികളിലുമെല്ലാം കയറി ജ്യൂസ് നൽകി. ചെറിയച്ഛന്മാരുടെ ഭാര്യ വീട്ടുകാരൊക്കെ അവളെ പരിചയപെട്ടു, എല്ലാവരോടും ചിരിച്ച മുഖത്തോട് കൂടി നന്ദ മറുപടി നൽകി.
അവൾ തിരികെ വന്നപ്പോൾ അകത്തു ദേവൻ നില്കുന്നത് കണ്ടു.

“എന്താ മാഡം, എനിക്ക് ജ്യൂസ്‌ ഇല്ലേ “ദേവൻ നന്ദയ്ക് അരികിലെത്തി ചോദിച്ചു.

“ഇപ്പോ കൊണ്ട് വരാം ” അവൾ അടുക്കളയിലേക്കു വേഗത്തിൽ നടന്നു. ഒരു ട്രേയിൽ കുറെ ഗ്ലാസുകളിലായി അവൾ ജ്യൂസ്‌ കൊണ്ട് വന്നു, ദേവനു കൊടുത്തു.

“നീ കുടിച്ചോ ” അവൻ നന്ദയോട് ചോദിച്ചു.
“ഞാൻ കുടിച്ചോളാം, എല്ലാവർക്കും കൊടുത്തിട്ട് വരാമേ ” അവനെ നോക്കി ചിരിച്ചുകൊണ്ട് അവൾ നടക്കാൻ തുടങ്ങി.

“ഡീ… ഒന്ന് നിന്നെ ” ഒരു പെൺശബ്ദം കേട്ടു നന്ദ തിരിഞ്ഞു നോക്കി.
ഏണിപ്പടിക്ക് മുകളിലായി അവളെ നോക്കി നിൽക്കുകയാണ് ആതിര.
“കുറച്ചു ജ്യൂസ്‌ ഇങ്ങോട്ട് കൊണ്ട് വാ, എന്റെ ഫ്രണ്ട്‌സ് ഇവിടെയുണ്ട് ” ആതിര അവളെ നോക്കി പറഞ്ഞുകൊണ്ട് അകത്തേയ്ക്കു പോയി.

“നീ പോയിട്ട് വാ, ഞാൻ ഇവിടെ ഉണ്ടാകും ” നന്ദയോട് ദേവൻ പറഞ്ഞു. പെട്ടന്ന് വരാമെന്നു പറഞ്ഞിട്ട് നന്ദ മുകളിലേക്കു കയറി ചെന്നു. ഓവർ മേക്കപ്പ് ചെയ്തു സ്ലീവ്‌ലെസ് ഡ്രെസ്സും ജീൻസും ധരിച്ച കുറെ പെൺകുട്ടികൾ അവിടെ ഉണ്ടായിരുന്നു. നന്ദ അകത്തേയ്ക്കു കയറിയതും അവരെല്ലാം അവളെ തല ഉയർത്തി നോക്കി. നന്ദ ട്രേ അവിടുത്തെ മേശ മേൽ വെച്ചിട്ട് പോകാൻ തുടങ്ങിയതും അതിലൊരു പെൺകുട്ടി തടഞ്ഞു.

“അങ്ങനെ പോകാതെ.., ഞങ്ങൾക്ക് എല്ലാർക്കും ജ്യൂസ്‌ എടുത്ത് കയ്യിൽ തന്നിട് പൊക്കോ ”

നന്ദ അവർക്കെല്ലാം ഓരോ ഗ്ലാസ്‌ എടുത്തു കൊടുത്തു.

“നീ എന്താ ദേവേട്ടനോട് സംസാരിച്ചത് ” ആതിര ചോദിച്ചു.

“ഞാൻ ജ്യൂസ്‌ കൊടുത്തതാ ”

“അങ്ങനെ കൊടുക്കലും വാങ്ങലും ഒന്നും വേണ്ട കേട്ടല്ലോ ” ആതിര അവൾക്കു നേരെ വിരൽ ചൂണ്ടി.

“അതെന്താ ” നന്ദയ്ക്ക് ആതിരയുടെ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല

“എന്താണെന്നു നിനക്ക് അറിയണോ? അറിയണോടി.. ദേവേട്ടൻ എന്നെ വിവാഹം ചെയ്യാൻ പോവാ ” ആതിര വീറോടെ പറഞ്ഞു.

“അത് ആതിര ചേച്ചി മാത്രം അല്ലല്ലോ, ദേവേട്ടനും കൂടെ തീരുമാനിക്കണ്ടെ ” നന്ദയും വിട്ടു കൊടുത്തില്ല.

“ഞങ്ങൾ തീരുമാനിച്ചു. അത് തന്നെ നടക്കും. മനസിലായോ നിനക്ക് ”

“മനസിലായില്ല ” നന്ദ കൈ കെട്ടി അവളെ തന്നെ നോക്കി നിന്നു. നന്ദയുടെ കൂസലില്ലായ്മ ആതിരയെ ചൊടിപ്പിച്ചു.

“നീ ആരാടി, ദേവേട്ടനെ വിവാഹം ചെയ്യാൻ ദേവേട്ടന്റെ അമ്മ സമ്മതിച്ചു, ഈ തറവാട്ടിൽ എല്ലാരും സമ്മതിച്ചു. ഇത് തന്നെ നടക്കും ” ആതിര നന്ദയുടെ അടുത്തേക്ക് വന്നു പറഞ്ഞു.

“അപ്പൊ ഞാൻ സമ്മതിക്കണ്ടേ… ” വാതിലിനു അടുത്ത് നിന്നും ഒരു ശബ്ദം കേട്ടു എല്ലാവരും ഒരു പോലെ തിരിഞ്ഞ് നോക്കി. ഡോറിൽ ചാരി നിന്നു ദേവൻ അവളെത്തന്നെ വീക്ഷിക്കുകയായിരുന്നു.

“പറ, ഞാൻ സമ്മതിക്കണ്ടെന്നു? ” ദേവൻ വീണ്ടും ചോദിച്ചു.

” ദേവേട്ടാ അത്.. സാവിത്രി അപ്പച്ചി പറഞ്ഞു…. ” ആതിര വാക്കുകൾക്കായി പരതി.

“അമ്മ എന്ത് പറഞ്ഞു.. നിന്നെ കെട്ടി എന്റെ വീട്ടിൽകൊണ്ട് വാഴിക്കാമെന്നോ? അങ്ങനെ ആണെങ്കിൽ കുറെ നാൾ മുൻപ് ദേ ഇവളോടും ഇവളുടെ അച്ഛനോടും പറഞ്ഞിട്ടുണ്ട് ” ദേവൻ നന്ദയെ ചൂണ്ടി പറഞ്ഞു.

“ആതിരേ, നീ വെറുതെ അവരും ഇവരും പറയുന്നത് കേട്ടു ഓരോന്ന് സങ്കല്പിക്കണ്ട. എനിക്ക് ഇങ്ങനെ ഒരു വിവാഹത്തിന് താല്പര്യം ഇല്ല. യൂ ഷുഡ് അണ്ടർ സ്റ്റാൻഡ് ഇറ്റ്. ഓക്കേ.. പിന്നെ വെറുതെ നന്ദയുടെ മേൽ കുതിര കേറാൻ നിൽക്കേണ്ട ”
‘പോകാം നന്ദേ ‘ ദേവൻ അവളുമായി താഴേക്ക് ഇറങ്ങി ചെന്നു. കൂട്ടുകാരുടെ മുന്നിൽ വെച്ചു ദേവൻ അങ്ങനെ പറഞ്ഞത് അതിരയ്ക്കു വലിയ നാണക്കേടായി തോന്നി.

“നിന്റെ ദേവേട്ടൻ എന്താ ഇങ്ങനെ.. നിന്നെ അയാൾ മാരി ചെയ്യില്ലേ ” കൂട്ടത്തിൽ ഒരു പെൺകുട്ടി ചോദിച്ചു.

“ഇവൾ ഇതൊക്കെ വെറുതെ പറയുവല്ലേ, ദേവൻ അല്ലെങ്കിൽ വേറെ ഒരാൾ.. ബാംഗ്ലൂരിൽ തന്നെ ഉണ്ടല്ലോ കുറെ എണ്ണം ” മറ്റൊരുത്തി പറഞ്ഞു.

“സ്റ്റോപ്പ്‌ ഇറ്റ്….” ആതിര ദേഷ്യപ്പെട്ടു കയ്യിലിരുന്ന ഗ്ലാസ്‌ നിലത്തേക്ക് എറിഞ്ഞു ഉടച്ചു.

“വൈ യൂ ഗെറ്റ് ആംഗ്രി ” അവളുടെ കൂട്ടുകാരികൾ പേടിച്ചു.

“ദേവേട്ടൻ എന്നെ മാരി ചെയ്യും… ചെയ്യിക്കും ഞാൻ ” അവൾ കോപത്തോടെ അവിടെ ഇരുന്നു.

ദേവനും നന്ദയും തറവാടിന്റെ പിറകു വശത്തായി നിന്നു സംസാരിക്കുകയായിരുന്നു.

“ദേവേട്ടാ.. ഞാൻ അങ്ങനെ പെരുമാറിയത് തെറ്റായോ ”

“നന്ദ.. യൂ ആർ അബ്‌സോല്യൂട്ടിലി റൈറ്റ്.. ഇങ്ങനെ വേണം പ്രതികരിക്കാൻ.. ഒരുപാട് താഴ്ന്നു കൊടുക്കാൻ നിക്കരുത് ആരോടും ”
നീ ഇപ്പോ റീയാക്ട് ചെയ്തത് ആണ് നല്ലത് അല്ലെങ്കിൽ നിന്നെ അവർ തറയിലിട്ടു ചവിട്ടും. ” ദേവൻ അവളെ നോക്കി.
“ഈ ആറ്റിട്യൂട് അങ്ങ് മൈന്റൈൻ ചെയ്താൽ മതി.. ഒരുപാട് പാവം ആകണ്ട എന്റെ നന്ദൂട്ടി ” ദേവൻ അവളുടെ മുഖത്തോട് തന്റെ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു..

“അയ്യടാ.. മാറി നിന്നേ “നന്ദ അവനെ തള്ളി മാറ്റി

“ആഹാ, പെണ്ണിന് തന്റേടം കൂടിയോ ” ദേവൻ മീശ പിരിച്ചു കൊണ്ട് ചോദിച്ചു. നന്ദ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.
വൈകിട്ട് തറവാട്ടിലെ എല്ലാവരും ഒരുമിച്ചിരുന്നു കുറെ നേരം സംസാരിച്ചു. കളിയും ചിരിയും ആയി എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. എന്നാൽ നന്ദയും ശാരദയും അടുക്കളപ്പണിയിൽ ഏർപ്പെട്ടു. ഓരോ ജോലി തീരുംതോറും അവർക്കു അടുത്ത ജോലി ചെയ്തു തീർക്കാൻ കിട്ടികൊണ്ടിരുന്നു. മാധവൻ പിറ്റേ ദിവസത്തെ ഓരോ കാര്യങ്ങളുമായി തിരക്കിൽ ആയിരുന്നു. കുറെ നേരമായും നന്ദയെ കാണാഞ്ഞിട്ട് ദേവകി അമ്മ അന്വേഷിച്ചു ശാരദയെയും നന്ദയെയും അങ്ങോട്ടേക്ക് വിളിപ്പിച്ചു. അവർ അടുക്കള ജോലിയിൽ ആയിരുന്നെന്നു പറഞ്ഞത് ദേവകിക്ക് ഇഷ്ടം ആയില്ല. അവർ ദേവകിയുടെ മുന്നിലേക്ക് വന്നു നിന്നു.

“ശാരദേ.. നീയും മോളും അടുക്കള ജോലി ചെയ്യാൻ ഞാൻ പറഞ്ഞോ ” ദേവകിയമ്മ അവരോട് ചോദിച്ചു

“അങ്ങനെ ഇല്ല അമ്മേ, ഞാൻ വെറുതെ അവരെ സഹായിക്കാമല്ലോ എന്നു കരുതി ” ശാരദ അവരോട് പറഞ്ഞു.

“അത് വേണ്ട.. ഇവർ ആരും അങ്ങനെയൊന്നും ചെയ്യുന്നില്ലല്ലോ.അടുക്കള ജോലിക്ക് വേറെ ആളുകളെ നിർത്തിയിട്ടുണ്ട്.. ഇനി അവർക്കു ചെയ്യാൻ പറ്റില്ലെങ്കിൽ എന്നോട് പറയട്ടെ, അല്ലാതെ നിങ്ങൾ 2 പേരും അവിടെ കിടന്നു കഷ്ടപ്പെടേണ്ട. നീ ഈ കുടുംബത്തിലെ മൂത്ത മരുമകൾ ആണ്. ഞാൻ കഴിഞ്ഞാൽ എന്റെ സ്ഥാനം. ഇവിടുത്തെ വീട്ടുവേലക്കു അല്ല ഞാൻ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്.”
അവർ ചെന്നു ശാരദയെ തന്റെ അരികിലായി പിടിച്ചിരുത്തി.
നന്ദയ്ക് മുത്തശ്ശിയോട് വളരെ അധികം ബഹുമാനം തോന്നി. മറ്റുള്ളവർ എങ്ങനെ ആയാലും മുത്തശ്ശി തങ്ങളെ സ്നേഹിക്കുന്നു എന്ന ചിന്ത അവളുടെ കണ്ണിനെ നനയിച്ചു. എന്നാൽ മറ്റുള്ളവർക് ആ പ്രവർത്തി അത്രയ്ക്ക് ഇഷ്ടം ആയില്ല.
രാത്രി എല്ലാവരും ഒരുമിച്ചു ഇരുന്നാണ് അത്താഴം കഴിച്ചതും. അച്ഛനും അമ്മയും താനും എത്ര നാളുകൾക്കു ശേഷമാണ് ഇങ്ങനെ തറവാട്ടിൽ നിന്നു മനസ് നിറഞ്ഞു ഭക്ഷണം കഴിക്കുന്നതെന്നു അവൾ ചിന്തിച്ചു.
രാത്രി തറവാട്ടിൽ പാട്ടും ബഹളവുമായി എല്ലാവരു ആഘോഷമായിരുന്നു . വൈകിയാണ് എല്ലാരും ഉറങ്ങാൻ കിടന്നത്. മാലിനിയുടെ മുറിയിലാണ് നന്ദയും അമ്മയും കിടന്നത്. മാലിനിക്ക് അവരോട് ഒരു സ്നേഹം ഉണ്ടെന്നും മറ്റുള്ളവരെ പോലെ അല്ലെന്നും നന്ദയ്ക് തോന്നി.
ഉറങ്ങാൻ കിടന്നപ്പോഴാണ് മാലിനി ആ രഹസ്യം അവരോട് പറഞ്ഞത്. മുത്തശ്ശിയുടെ പിറന്നാൾ ഇത്ര ആഘോഷം ആകാൻ കാര്യം മറ്റൊന്നും അല്ല.. ഭാഗം വെച്ചപ്പോ തറവാട് ആരുടേയും പേരിൽ കൊടുത്തില്ല.. അത് ദേവകിയമ്മയെ സ്വാധീനിച്ചു വിൽക്കാനും ലാഭം പങ്കിടാനും ആണ് ഉദ്ദേശം. അപ്പോൾ അതാണ്‌ ഈ പിറന്നാൾ ആഘോഷത്തിന് പിന്നിൽ. നന്ദ അവരുടെ മനസിലിരുപ്പ് ആലോചിച്ചു കിടന്നു.

*********************

പിറ്റേന്നു അതി രാവിലെ എല്ലാവരും എഴുന്നേറ്റു. രാവിലെ മുത്തശ്ശി മക്കളും മരുമക്കളും എല്ലാരുമായി അമ്പലത്തിൽ പോയിട്ട് വന്നു.ചെറുമക്കൾ എല്ലാവരും തറവാട്ടിൽ നിന്നു. ചെറിയച്ഛന്മാരുടെ മക്കളുമായൊക്കെ നന്ദ പെട്ടന്ന് കൂട്ടായി. ആതിര ഒഴികെ ബാക്കി എല്ലാരും അവളോട് സ്നേഹത്തോടെയാണ് പെരുമാറിയത്. ചെറിയച്ഛന്മാരുടെ വെറുപ്പ് മക്കൾക്ക് കിട്ടാത്തതിൽ നന്ദ സന്തോഷിച്ചു.
10 മണിയോട് കൂടെ കേക്ക് മുറിക്കാനായി തീരുമാനിച്ചു. ചെറുമക്കൾ എല്ലാവരും ചേർന്ന് ഒരുക്കിയ സർപ്രൈസ് ആയിരുന്നു അത്. ദേവകി സന്തോഷത്തോടെ തയ്യാറായി.കേക്ക് മുറിച്ചിട്ട് അവർ ദൂരെ മാറി നിന്ന മാധവനെ അടുത്തേക്ക് വിളിച്ചു ആദ്യത്തെ 1 കഷ്ണം അവർ മാധവന്റെ വായിലേക്ക് വെച്ചു കൊടുത്തു. കുട്ടികൾ എല്ലാരും കൈ അടിച്ചു. തുടർന്ന് എല്ലാരും കേക്ക് കഴിച്ചു സന്തോഷത്തോടെ ആഘോഷപരിപാടികൾ തുടങ്ങി. നന്ദ ഒരു ഇളം റോസ് ചുരിദാർ ആയിരുന്നു ധരിച്ചത്. അവൾ തറവാട്ടിൽ ഒരു പൂമ്പാറ്റയെ പോലെ പറന്നു നടന്നു. ദേവന്റെയും അവളുടെയും കണ്ണുകൾ ഇടയ്ക്കിടയ്ക്ക് തമ്മിൽ ഉടക്കി. ഉച്ചയ്ക്ക് സദ്യ കഴിക്കാൻ നേരവും അവർ അടുത്തടുത്തായി ഇരുന്നു. സാവിത്രി ഇടയ്ക്ക് അവളോട് അൽപനേരം സംസാരിച്ചു. നീ വളർന്നു അങ്ങ് സുന്ദരി ആയല്ലോ എന്നവർ അഭിപ്രായപ്പെട്ടു. നന്ദ പുഞ്ചിരിച്ചു.
ഉച്ച തിരിഞ്ഞ് നന്ദ തിരികെ പോകാൻ തയ്യാറായി. ഇന്ന് തന്നെ പോകണോ എന്ന മുത്തശ്ശിയുടെ ചോദ്യത്തിന് മാധവൻ ആണ് മറുപടി പറഞ്ഞത്.
“പോണം അമ്മേ, ഇത്രയും സന്തോഷം ഉള്ളൊരു ദിവസം കിട്ടിയില്ലേ ഞങ്ങൾക്ക്.. അത് മതി.. ഒരുപാട് നേരം നിൽക്കുന്നില്ല, നന്ദയും ക്ലാസ്സ്‌ കളഞ്ഞിട്ട് അല്ലെ വന്നത് ”

“മം… സമയം കിട്ടുമ്പോ എല്ലാം വരണം ഇങ്ങോട്ട് ” മുത്തശ്ശി നന്ദയുടെ കവിളിൽ തലോടി പറഞ്ഞു.
അകത്തു എല്ലാവരോടും യാത്ര പറഞ്ഞു വരവേ ആൾ ഒഴിഞ്ഞ ഇടത്തുവെച്ചു ആരും ഇല്ലന്ന് ഉറപ്പു വരുത്തി ദേവൻ നന്ദയെ ചേർത്ത് പിടിച്ചു. കണ്ണുകൾ തമ്മിൽ വീണ്ടും ഉടക്കി.. നാണം കൊണ്ട് നന്ദ മുഖം താഴ്ത്തി നിന്നു. ആദ്യ ചുംബനം ദേവൻ നന്ദയ്ക്ക് സമ്മാനിച്ചു.
എന്നാൽ ഇതെല്ലാം കണ്ടുകൊണ്ട് ഒരാൾ നില്പുണ്ടായിരുന്നു

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

 

Share this story