മിഴി നിറയും മുമ്പേ: ഭാഗം 12

മിഴി നിറയും മുമ്പേ: ഭാഗം 12

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ

ന്തിനാ ജഗാ നീ തോക്ക് ചൂണ്ടിയത്…
ബാക്കി എല്ലാ കേസിലും നിനക്ക് ജാമ്യം കിട്ടുമായിരുന്നു പക്ഷെ…
ഇത് കിട്ടാതെ പോവും..
വീട് കേറിയാ അക്രമണം പോരാത്തതിന് വധ ശ്രമം..
ആ തോക്കും കിട്ടില്ലേ കയ്യിൽ നിന്നും..
ഇതെല്ലാം അവരുടെ തെളിവാണ്..
ഇനി നീ കുറഞ്ഞത് ഒരു മൂന്ന് വർഷം അകത്തു പോകും..
ഇത് വേണായിരുന്നോ ജഗാ..
നീ ആളാകെ മാറി എന്നായിരുന്നു ഞങ്ങൾ കരുതിയത് പക്ഷെ…
ഞാൻ ഇവിടെ നിസ്സഹായനാണ്..
വേണ്ടായിരുന്നു ജഗാ ഒന്നും..
ബിനോയ്‌ ബാക്ക് സീറ്റിൽ ഇരിക്കുന്ന ജഗനെ നോക്കി പറഞ്ഞു…
ജഗൻ പതിയെ നോട്ടം പുറത്തേക്ക് മാറ്റി..

************************************

ആരാ കൃഷ്ണപ്രിയയുടെ കൂടെ ഉള്ളത്..
നേഴ്സ് ചോദിക്കുന്നത് കേട്ട് ജഗനും ഹരിയും പരസ്പരം നോക്കി..
കുറച്ചു നേരം കാത്തു നിന്നതിനു ശേഷം വീണ്ടും നേഴ്‌സ് ഒന്നുടെ ഉച്ചത്തിൽ ചോദിച്ചു…
കൃഷ്ണപ്രിയയുടെ കൂടെ ഉള്ളവർ ആരേലും ഉണ്ടോ ഇവിടെ..

ആ…
ഉണ്ട്… ജഗൻ മറുപടി കൊടുത്തു..
ഞാൻ ഇവിടെ കിടന്നു തൊണ്ട പൊട്ടി വിളിച്ചത് കേട്ടില്ലേ താൻ..
ജഗന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ടു നേഴ്‌സ് ചോദിച്ചു..
ഇല്ല..
ഒരു കാൾ വന്നു..
അത് കൊണ്ട് കേട്ടില്ല..
കയ്യിലുള്ള മൊബൈൽ നോക്കി കൊണ്ട് ജഗൻ പറഞ്ഞു..

എങ്ങനുണ്ട് കൃഷ്ണക്ക്…
ബോധം വീണിട്ടുണ്ട്…
അതുകൊണ്ട് നിങ്ങളോടു ആരോടെങ്കിലും അകത്തേക്ക് ചെല്ലാൻ പറഞ്ഞു ഡോക്ടർ…

ജഗൻ ഹരിയെ നോക്കി..
ചെല്ല് എന്ന് ഹരി കണ്ണ് കൊണ്ട് കാണിച്ചു..
നേഴ്‌സ് അപ്പോളേക്കും തിരിഞ്ഞു നടന്നിരുന്നു…
ജഗൻ വേഗം നഴ്സിന് പിന്നാലെ നടന്നു..
ഡോർ തുറന്നു അകത്തേക്കു കയറി..
ജഗന്റെ ഉള്ളു വല്ലാതെ പിടക്കുന്നുണ്ടായിരുന്നു..
പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ഒരു വിങ്ങൽ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുന്നതു ജഗൻ അറിഞ്ഞു..
ഐ സി യു വിലേക്ക് കയറും മുൻപേ അവൻ കണ്ണുകൾ മുറുക്കി അടച്ചു തുറന്നു…
കൈകൾ കൊണ്ട് മുഖമൊന്നു അമർത്തി പിടിച്ചു…
കൃഷ്ണ എന്നെ തിരിച്ചറിയുമോ…
വർഷങ്ങൾ കഴിഞ്ഞുള്ള ഈ കണ്ടുമുട്ടൽ..
ജഗന്റെ ഉള്ളൊന്നു പിടഞ്ഞു…
ന്ത് നോക്കി നിക്കുവാ താൻ..
കേറി വാ…
നേഴ്സ് ഡോർ തുറന്നു പിടിച്ചു കൊണ്ട് ജഗനെ വിളിച്ചു…
ജഗൻ വേഗം അകത്തേക്കു കയറി.

പാതി മയക്കത്തിലെന്ന പോലെയായിരുന്നു കൃഷ്ണ…
ജഗൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു..
വിരലിൽ പതിയെ തൊട്ടു..
കൃഷ്ണ ഒന്ന് പിടഞ്ഞത് പോലെ തോന്നി ജഗന്..
ജഗൻ അവളുടെ വിരലുകൾ തന്റെ വിരലിനോട് കോർത്തു പിടിച്ചു…

കൃഷ്ണേ…
പതിയെ അവൻ വിളിച്ചു..
കണ്ണുകൾ ഒന്ന് പിടഞ്ഞു കൃഷ്ണയുടെ….
വിരലുകൾ മുറുകെ പിടിച്ചു കൃഷ്ണ..
കൃഷ്ണേ..
ജഗൻ ഒന്നുടെ വിളിച്ചു…
കണ്ണുകൾ വീണ്ടും പിടഞ്ഞു അവളുടെ…

ജഗൻ കൃഷ്ണയുടെ കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി..
ജഗാ…
കൃഷ്ണയുടെ ചുണ്ട് പതിയെ ചലിച്ചത് പോലെ തോന്നി ജഗന്….
ജഗന്റെ ഉള്ളിൽ ഒരു കുളിരു പോലെ ആ ശബ്ദം പെയ്തിറങ്ങി…
പെയ്തൊഴിയാൻ കാത്തു നിന്ന മഴ മേഘം പോലെയായി ജഗന്റെ നെഞ്ചിലെ വിങ്ങൽ..
എപ്പോ വേണേലും വിമ്മി പൊട്ടി പോകുമെന്ന് കരുതി ജഗൻ….

മോളേ…
പതിയെ കൃഷ്ണയുടെ നെറുകയിൽ തലോടി ജഗൻ…
കണ്ണുകൾക്കിടയിലൂടെ ചാലുകൾ തീർത്തു കണ്ണുനീർ പുറത്തേക്ക് വന്നു കൃഷ്ണയുടെ…
കണ്ണുകൾ തുറക്കാൻ അവൾ പാട് പെടുന്നതായി തോന്നി എല്ലാവർക്കും..

പേടിക്കണ്ട ഞാൻ ഉണ്ട് ഇവിടെ….
അവളുടെ ചെവിയിൽ പതിയെ പറഞ്ഞു ജഗൻ…
മ്മ്…
പതിയെ മൂളി കൃഷ്ണ..
കണ്ണുനീർ കവിളിണ നനച്ചുകൊണ്ടേയിരുന്നു…
ജഗൻ പതിയെ വിരൽ കൊണ്ട് കണ്ണുനീർ തുടച്ചു…
ജഗന്റെ കൈ തേടുന്നത് പോലെ കൈ പരതി കൃഷ്ണ..
ജഗൻ വേഗം കയ്യിലേക്ക് പിടുത്തം മുറുക്കി..
ഇരു കയ്യും കൊണ്ട് കൃഷ്ണ ആ കൈകൾ കൂട്ടി പിടിച്ചു..
കണ്ണുകൾ തുറക്കാൻ എന്നിട്ടും കഴിഞ്ഞില്ല അവൾക്ക്…

കൃഷ്ണേ…
ജഗാ..
ശബ്ദം പുറത്തേക്ക് വരുന്നില്ലയെങ്കിലും അവൾ ആ വിളി പൂർത്തീകരിച്ചു ഇടറിയ ശബ്ദത്തിൽ…

മോളേ…
ജഗൻ പതിയെ വിളിച്ചു…
ശബ്ദം ഇടറി..
കണ്ണുകൾ നിറഞ്ഞു തുളുമ്പി ജഗന്റെ…

മതി..
പുറത്തേക്ക് നിന്നോളൂ ട്ടാ…
നേഴ്സ് ജഗനെ നോക്കി പറഞ്ഞു…

ജഗൻ പതിയെ കൈകൾ വിടുവിച്ചു…
കൃഷ്ണ പതിയെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..
ജഗൻ തിരികെ നടന്നകന്നു പോകുന്നത് നിഴല് പോലെ അവൾ അവ്യക്തയോടെ അറിഞ്ഞു…
************************************

ന്തിനാ മോനേ നീ ടിക്കറ്റ് നീട്ടിയത്..
ലീവും കൂടുതൽ ചോദിച്ചു ന്ന് പറഞ്ഞല്ലോ കാവേരി എന്നോട്….
രാത്രി ചോറ് വിളമ്പി കൊടുത്തു കഴിഞ്ഞു ജഗനെ നോക്കി പ്രമീള ചോദിച്ചു….

മ്മ്..
ജഗൻ മൂളി…

ന്തിനാ ന്നാ ചോദിച്ചത്..
ഇപ്പൊ വരാം ന്ന് പറഞ്ഞു പോയതല്ലേ നേരം എത്ര ആയി കേറി വന്നപ്പോൾ..
മൊബൈലിൽ വിളിച്ചിട്ട് ആണേ നിന്നേ കിട്ടുന്നതും ഇല്ലായിരുന്നു..
ഹരിയേയും വിളിച്ചു നോക്കി രണ്ടാളെയും കിട്ടുന്നില്ലയിരുന്നു..

മൈബൈൽ ഓഫ് ആയി പോയി..
ചാർജ് കുറവായിരുന്നു..
ഒഴുക്കൻ മട്ടിൽ ജഗൻ പറഞ്ഞു..

ന്തേ ഏട്ടാ…
ന്താ ഒരു മൂഡ് ഓഫ് പോലെ…
രാവിലെ ഇവിടന്നു പോയപ്പോൾ ചിരിച്ചു കളിച്ചു പോയതാണ് ല്ലോ..
കാവേരി അവനു അവിയൽ വിളമ്പി കൊടുക്കും നേരം ചോദിച്ചു..
ന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാഞ്ഞേ…
ന്താ ഏട്ടന് പറ്റിയത്..

ഞാൻ കൃഷ്ണയെ കണ്ടു….
പെട്ടെന്ന് ജഗൻ പറഞ്ഞു…

ന്താന്നു..
ഞെട്ടലോടെ ഒരുമിച്ചു ചോദിച്ചു പ്രമീളയും കാവേരിയും…
ന്താ ഏട്ടാ..
എപ്പോ കണ്ടു…
എന്നിട്ട് ചേച്ചി ന്ത് പറഞ്ഞു…
ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു ഒരു നിമിഷം കൊണ്ട് കാവേരി..

മോൻ കഴിച്ചിട്ട് വാ..
എന്നിട്ട് നമുക്ക് സംസാരിക്കാം…
പ്രമീള അവന്റെ മുടിയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു…

വാ മോളേ…
ഏട്ടൻ ഇരുന്നു കഴിക്കട്ടെ..
പ്രമീള കാവേരിയെ വിളിച്ചു ഹാളിലേക്ക് നടന്നു…

മനസില്ല മനസോടെ പിന്നാലെ കാവേരി നടന്നു..
ഇടക്ക് അവനെ തിരിഞ്ഞു നോക്കി നെറ്റി ഉയർത്തി ന്തേ ന്ന് ചോദിച്ചു…

ജഗൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു…

എന്നാലും…
കൃഷ്ണേച്ചിയെ ഏട്ടൻ എങ്ങനാ കണ്ടിട്ടുണ്ടാവുക…
പ്രമീളയെ നോക്കി കാവേരി ചോദിച്ചു…
ആ…
നീ കേട്ടത് മാത്രേ എനിക്കും അറിയൂ..
ഓ..
മാതാശ്രീ തമാശിച്ചത് ആണ് ല്ലേ…
കിറി കോട്ടി കൊണ്ട് കാവേരി ചോദിച്ചു….
അപ്പോളേക്കും ജഗൻ ഊണ് കഴിഞ്ഞു ഹാളിലേക്ക് വന്നു..

കാവേരി ഓടി ജഗന്റെ അടുത്തേക്ക് എത്തി..
ഇവിടെ ഇരി അടുത്തുള്ള സെറ്റിയിൽ അവനെ പിടിച്ചിരുത്തി ജഗനെ അവൾ..
പറ ഏട്ടാ..
എങ്ങനാ കണ്ടത്..
എവിടാ കണ്ടത്..
വീണ്ടും ചോദ്യങ്ങൾ കൊണ്ട് വീർപ്പു മുട്ടിച്ചു കാവേരി..

ഹോസ്പിറ്റലിൽ…
ജഗൻ പറഞ്ഞു…
ഹോസ്പിറ്റലിലോ…
നെറ്റി ചുളിച്ചു കൊണ്ട് പ്രമീള ചോദിച്ചു…

മ്മ്..
എങ്ങനെ…
ജഗൻ ഉണ്ടായ സംഭവം മൊത്തം പറഞ്ഞു….
വാ പൊളിച്ചു നിൽക്കുകയാണ് കാവേരി….
പ്രമീള താടിയിൽ കൈ കൊടുത്തു കഷ്ടം ഭാവത്തിൽ നിന്നു….
ഇപ്പൊ എങ്ങനെ ണ്ട് കൃഷ്ണക്ക്…
പ്രമീള ചോദിച്ചു…
രണ്ടു ദിവസം കഴിഞ്ഞു റൂമിലേക്ക് മാറ്റാം എന്നാണ് ഡോക്ടർ പറഞ്ഞത്..

കാലിനു ഒടിവുണ്ട്…
സ്റ്റീൽ ഇടേണ്ടി വന്നു..
പിന്നെ തലക്ക് മുറിവ് ണ്ട്…
നെറ്റിയിൽ അഞ്ചു സ്റ്റിച്ചുണ്ട്…
എങ്ങനാ അപകടം ഉണ്ടായത്..
ന്തേലും പറഞ്ഞോ കൃഷ്ണ..

ഇല്ല..
സംസാരിക്കാൻ കഴിഞ്ഞില്ല..
പക്ഷെ എന്നെ തിരിച്ചറിഞ്ഞു…
അത് പറയുമ്പോൾ ജഗന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു…

മ്മ്…
അപ്പൊ വിഷ്ണു….
ആളെ പിന്നെ ഞാൻ കണ്ടില്ല…
ഇപ്പൊ ആരാ ഹോസ്പിറ്റലിൽ..
അവളുടെ അമ്മാവനും അമ്മായിയും വന്നിട്ടുണ്ട്….

അപ്പൊ ശ്യാമ….
എവടെ…
സംശയങ്ങൾ ഒരുപാട് വന്നു പ്രമീളക്ക്..
ന്റെ അമ്മേ…
രാവിലെ മുതൽ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യം തന്നെ ആണ്..
പക്ഷെ എനിക്ക് ആരോടും വിവരങ്ങൾ അന്വേഷിക്കാൻ പറ്റിയില്ല…
ഒന്നാമത്തെ വിഷ്ണു ഉണ്ട് അവടെ..
പിന്നെ ഇതിനിടയിൽ ഹരിയോട് ഞങളുടെ റിലേഷൻ പറഞ്ഞു..
അങ്ങനെ സമയം പോയി..
ഇതിനിടയിൽ ബിൽ അടക്കാനും മറ്റും ഓടി നടന്നു…

അപ്പൊ വിഷ്ണു ഉണ്ടായില്ലേ അവിടെ…
ഒരു വട്ടം ആണ് ഞാൻ വിഷ്ണുവിനെ കണ്ടുള്ളു..
പിന്നെ ഞാൻ കണ്ടില്ല…
ആള് പിന്നെ ഹോസ്പിറ്റലിൽ ഉണ്ടോ എന്ന് പോലും അറിയില്ല…

അല്ല അത് പോട്ടെ..
ഇതിനിടയിൽ എങ്ങനെ വൈഷ്ണവി ചേച്ചി വന്നു പെട്ടു..
കാവേരി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
അമ്മേ ടിക്കറ്റ് കൺഫോം ചെയ്യാനായി രാവിലെ ട്രാവൽ ഏജൻസിയിൽ പോയി…
അപ്പൊ അവിടെ തുറന്നിട്ടില്ല…
അവിടെ അമ്പലത്തിനു മുന്നിലാണ് ആ കുട്ടിയെ കണ്ടത്…
പിന്നെ ജീവന്റെ പുതിയ വീട് കാണാൻ പോകും വഴി ആണ് കൃഷ്ണ അപകടത്തിൽ പെടുന്നതും അവിടത്തെ ആളുകൾ ഞങളുടെ വണ്ടിയിൽ കയറ്റിയതും…
ഇനി എന്നോട് ഒന്നും ചോദിക്കരുത്…
കേട്ടല്ലോ…
ജഗൻ അവരെ നോക്കി പറഞ്ഞു…

ഇപ്പൊ എത്ര വർഷമായി മോനേ നിങ്ങൾ കണ്ടിട്ട്….
പ്രമീള ചോദിച്ചു
നാല്….
ജഗൻ പെട്ടന്ന് പറഞ്ഞു…
ഇപ്പോളും മോന്റെ മനസിൽ കൃഷ്ണയുണ്ടോ…

കൃഷ്ണയെ മറന്നിട്ടു വേണ്ടേ അമ്മേ അവളെ ഓർക്കാതിരിക്കാൻ…
അവളെ ഓർക്കാതെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ…
ന്ത് തോന്നുന്നു അമ്മക്ക്..
ഞാൻ മറന്നു കാണുമോ…
നെഞ്ചിലെ വിങ്ങൽ വാക്കിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നു ജഗന്റെ ചോദ്യം….

മോനേ…
അമ്മക്ക് അറിയാം…
എന്നാലും അമ്മ അറിയാതെ ചോദിച്ചു പോയതാ..
ജഗന്റെ മുടിയിൽ തലോടി കൊണ്ട് പ്രമീള പറഞ്ഞു…

മോനേ വർഷം നാല് കഴിഞ്ഞു…
ഇപ്പോളും….
കൃഷ്ണ ഒരു പെണ്ണല്ലേ…
പോരാത്തതിന് വിഷ്ണുവിന്റെ ഭീഷണിക്ക് മുൻപിൽ എത്ര നാൾ പിടിച്ചു നിന്നുകാണും..
വേറെ വിവാഹം കഴിഞ്ഞുവെങ്കിൽ…

നെഞ്ചിലേക്ക് ഒരായിരം മുള്ളുകൾ ഒരുമിച്ചു കുത്തി ഇറങ്ങിയത് പോലെ തോന്നി ജഗന്….

അമ്മേ….
ജഗൻ പതിയെ വിളിച്ചു…
ഇടറി പതറിയിരുന്നു അവന്റെ ശബ്ദം…
അങ്ങനെ കഴിയോ കൃഷ്ണക്ക്…
അങ്ങനെ വേറൊരുത്തന് മുൻപിൽ കഴുത്തു നീട്ടി കൊടുത്തു കാണുമോ ന്റെ കൃഷ്ണ….
എന്റെ സ്നേഹം സത്യമല്ലേ അമ്മേ…
ദൈവം വലിയവനല്ലേ..
അത്കൊണ്ടല്ലേ അമ്മേ…
എന്റെ മുന്നിലേക്ക്…
എന്റെ കൈകളിലേക്ക് എനിക്ക് എന്റെ കൃഷ്ണയെ കൊണ്ട് വന്നു തന്നത്….
കണ്ണുകൾ നിറഞ്ഞിരുന്നു ജഗന്റെ…

മോനേ…
നമ്മൾ കരുതുന്നത് പോലെ അല്ല എങ്കിൽ….

അമ്മേ….
അങ്ങനെ ഉണ്ടാവില്ല അമ്മേ….
കൃഷ്ണ എന്റെയാ…
എന്റേത് മാത്രാ..
എനിക്ക് മാത്രം സ്വന്തം..
എന്റേതു മാത്രം…
ജഗൻ പൊട്ടി കരഞ്ഞു പോയി ഒടുവിൽ….
എന്റെതാ അമ്മേ…..
കൃഷ്ണ എന്റെതാ…
വിമ്മി പൊട്ടി കൊണ്ട് പ്രമീളയുടെ മടിയിലേക്ക് കിടന്നു ജഗൻ…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 11

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story