പകൽ മാന്യൻ: ഭാഗം 7

പകൽ മാന്യൻ: ഭാഗം 7

നോവൽ


പകൽ മാന്യൻ: ഭാഗം 7

എഴുത്തുകാരൻ: അഷ്‌റഫ്‌

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അയാൾ അവളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു… “”മദർ… ത്രേസ്യ ജോർജ്….

ആ പേര് അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കി… അങ്ങനെ ഒരു നാമം ഇന്നേ വരെ അവൾ കേട്ടിട്ട് പോലും ഇല്ല… അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ജേക്കബിനോട് പറഞ്ഞു…

”Its നോട്ട് റിയൽ…. അങ്ങനെ ഒരാൾ അവിടെ ഇല്ല… iam sure…. അവൾ ആത്മവിശ്വാസത്തോട് കൂടി പറഞ്ഞു…

“”എന്ത്…. അപ്പോൾ ഞാൻ അവിടെ കണ്ടത്…. എന്നോട് സംസാരിച്ചത്… അതെല്ലാം ആരാ അയാൾ ഒരു ഞെട്ടലോടെ അവളോട് ആയി ചോദിച്ചു…

രണ്ട് പേരിലും കുറച്ചു നേരത്തെ മൗനം മാത്രം ആയിരുന്നു അതിനുള്ള മറുപടി… അയാൾ ഡ്രസ്സ്‌ മാറി വണ്ടി എടുത്ത് ആ പോലീസുകാരൻ വിളിച്ച സ്ഥലത്തേക്ക് പോയി..

**-****–****–*****-******-**
സമയം പുലർച്ചെ 4 മണി…
(കില്ലെറിന്റെ ഇടുക്കി ജില്ലയിലെ ഉള്ളിലേക്ക് മാറിയുള്ള ഒരു ബിൽഡിങ് )

നേരെത്തെ തട്ടി കൊണ്ട് വന്ന മാത്യുവിനെ അപ്പോഴും അതേ നിലയിൽ കിടത്തിയിരിക്കുന്നു..
കുറച്ച് നേരം കഴിഞ്ഞു അയാൾ വീണ്ടും വന്നു… മയങ്ങി പോയ കണ്ണുകൾ മാത്യു പതിയെ തുറന്നു..

അവ്യക്തമായി അയാളെ മാത്യു കണ്ടു… അയാളുടെ കയ്യിൽ വലിച്ചു കൊണ്ട് വരുന്ന ഒരാളെ മാത്യു രൂക്ഷമായി നോക്കി…
കൊണ്ട് വന്ന ആളെ ആളെ ആ വെള്ളക്കുപ്പായക്കാരൻ
ഒരു ഭിത്തിയിൽ ചാരി നിർത്തി.. കയ്യ് രണ്ടും ബന്ധിക്കപ്പെട്ടു.. അയാളുടെ അരയിൽ ഒരു ബെൽറ്റ്‌ കൊണ്ട് താങ്ങി നിർത്തിച്ചു… അയാളുടെ കാലുകളും ചങ്ങല കൊണ്ട് ബന്ധിച്ചു…

തിരിഞ്ഞു നിന്ന് കൊണ്ട് അയാൾ എന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി… മാത്യു അത് പൂർണമായും കേട്ടു.. മാത്യുവിന്റെ ക്ഷീണം അയാൾ ഇനി എന്ത് ചെയ്യാൻ പോകുന്നു എന്നോർത്തു തീർത്തും പോയി മറഞ്ഞിരുന്നു..
കില്ലർ തിരിഞ്ഞു നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു…

“””Your mistakes will make you great in society, but Jesus will punish you. You are good until your death”””

അയാൾ വീണ്ടും വീണ്ടും ഇത് തന്നെ മൊഴിഞ്ഞു കൊണ്ടിരുന്നു.. ശേഷം ഒരു മൂർച്ച ഏറിയ ആണി എടുത്ത് അയാളിലേക് കില്ലർ വന്നു.. അയാളുടെ കണ്ണുകളിൽ പേടിയുടെ ശ്രവങ്ങൾ മിന്നി മറഞ്ഞു.. അയാൾ വിയർത്തൊലിച്ചു..
ആ ആണി ചുറ്റിക കൊണ്ട് അയാളുടെ വലത്തേ കൈകളിൽ അയാൾ അടിച്ചിറക്കി… “”പ്രൈസ് the ലോർഡ് എന്ന പദവും കൂടെ ഉച്ചരിച്ചു… അയാൾ വേദന കൊണ്ട് പുളഞ്ഞു.. മറ്റൊരു ആണി എടുത്ത് അയാളുടെ ഇടത്തെ കയ്യിലും കില്ലർ തറച്ചു… രണ്ട് കൈകളിൽ നിന്നും രക്തം വാർന്ന് ഒഴുകാൻ തുടങ്ങി… ശേഷം ആണിക്ക് പകരം കില്ലർ വലിയ ഒരു കമ്പി എടുത്ത് കോണ്ട് അയാളിലേക് നീങ്ങി..

അയാളുടെ തലക്ക് സമമായി അത് വെച്ച് കൊണ്ട് അയാൾ വിളിച്ചു പറഞ്ഞു….

“”I also give you this … Jesus or Jesus bless me””

“”ഇവനെയും നിനക്ക് ഞാൻ നൽകുന്നു.. ഈശോ ഈശോ എന്നെ വാഴ്ത്തിയാലും….
ഒരു പ്രാന്തനെ പോലെ അലറി കൊണ്ട് അയാൾ തലയോട്ടിയിലേക്ക് ആ കമ്പി അടിച്ചിറക്കി… ഒരു അലറിക്കരച്ചിലോട് കൂടി അയാളുടെ ജീവൻ നഷ്ടമായി…
ശേഷം അയാളെ ഭിത്തിയിൽ നിന്നും താഴെ kകിടത്തി.. അയാളുടെ കാൽപാദത്തിൽ
എന്തോ ഒന്ന് കമ്പി കൊണ്ട് കുറിച്ചിട്ടു… ജീവൻ പൂർണമായും അയാളുടേത് നഷ്ട്ടപ്പെട്ടു എന്ന് കില്ലർ ഉറപ്പ് വരുത്തി… ശേഷം മൂർച്ചയുള്ള ഒരു കത്തി എടുത്ത് കില്ലർ അയാളിലേക്ക് നീങ്ങി..
അയാളുടെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു.. എന്നിട്ട് കത്തി അയാൾ അടിയിലേക്ക് താഴ്ത്തി പുറത്തെടുത്തു… അതിനോടൊപ്പം അയാളുടെ ഇറച്ചി കഷ്ണങ്ങൾ അയാളുടെ കത്തിയിൽ പറ്റി പിടിച്ചത് കില്ലർ സന്തോഷത്തോടെ നോക്കി..
അയാളുടെ സ്വകര്യസ്ഥാനത് അയാൾ കത്തി കുത്തി ഇറക്കി… അയാളുടെ ഹൃദയം പുറത്തെടുത്തു… ശേഷം കമ്പി പോലെത്തെ നൂൽ ഉപയോഗിച്ച് കുത്തി കീറിയ സ്ഥലങ്ങൾ അയാൾ തുന്നി പിടിപ്പിച്ചു..
പുറത്തെടുത്ത ഹൃദയം അയാൾ ഒരു കമ്പിയിൽ കെട്ടി തൂക്കി.. അത് ആടുന്നതിന് അനുസരിച് അയാളും ആടി.. എന്നിട്ട് അയാൾ പാടാൻ തുടങ്ങി..

“‘Kill you …””””
I am God””””’
“”Why did God create you?””
“”What are you doing here””
“”So you and no one here””
“‘No, no, no””

അയാൾ പതിയെ പാടിക്കൊണ്ട് ഇരുന്നു… മാത്യു ഇയാളുടെ പ്രവർത്തിയിൽ തീര്ത്തും ഭയന്നു വിറച്ചിരുന്നു.. മാത്യുവിന്റെ ശരീരം അയാളുടെ ഭയം പുറത്തേക് അറിയിച്ചു കൊണ്ടിരുന്നു..
അൽപ സമയത്തിന് ശേഷം അയാൾ കൊലപ്പെടുത്തിയ ആളെ വലിച്ചിഴച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി….

*-**—-***——-****——-*******

(രാവിലെ 5 മണി… കോട്ടയം വേലൂർ പാലം)..

രാവിലെ നടക്കാൻ വന്ന ഒരു മധ്യവയസ്കൻ എന്തോ കണ്ട് പെട്ടെന്ന് നിന്നു… അയാൾ അതിന്റെ അടുത്തേക് നടന്നു നീങ്ങി.. ഒരാളുടെ മരിച്ച നിലയിൽ കിടക്കുന്ന ശരീരം കണ്ട് അയാൾ ഭയന്നു മാറി നിന്നു.. അതിൽ നിന്നുള്ള ദുർഗന്ധം അയളിൽ ഓക്കാനം വരുത്തി.. അയാൾ ഫോൺ എടുത്ത് പോലീസിൽ വിവരം അറിയിച്ചു.. വേലൂർ പോലീസിന്റെ നിർദ്ദേശപ്രകാരം ജേക്കബും സംഘവും ഉടൻ അവിടെ എത്തി…
നിമിഷ നേരം കൊണ്ട് വാർത്ത ആകെ പടർന്നു..

“”സർ… ഇന്നലെ രാത്രി ആണ് ഇയാളെ കാണാൻ ഇല്ല എന്ന് പറഞ്ഞു പൊലീസിന് ഒരു കാൾ വന്നത്… പ്രിയ ജേക്കബിനോട് ആയി പറഞ്ഞു..

“”വിളിച്ച സ്ത്രീയെ കണ്ടെത്തിയോ ജേകബിന്റെ ചോദ്യം ഉയർന്നു..

“”സർ.. ഇന്നലെ തന്നെ അവരെ സ്റ്റേഷനിൽ വിളിപ്പിച്ചിട്ടുണ്ട്… വിളിച്ചത് ഒരു prosistute ആണ്.. ആ ഒരു രീതിയിൽ ഉള്ള ഇടപെടലിൽ ആയിരുന്നു ഇയാളെ കാണാൻ ആയത്… ഷമീർ ഉത്തരം നൽകി…

ജേക്കബ് നേരെ ബോഡിയുടെ അടുത്തേക്ക് നീങ്ങി.. അതിൽ നിന്നും ഉള്ള ഗന്ധം അയാളെ മൂക്ക് പൊത്തിച്ചു… അയാൾ കാൽ പാദം സൂക്ഷിച്ചു നോക്കി.. അയാളുടെ കണക്കു കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് അതിൽ എഴുതി വെച്ചിരുന്ന വാക്ക് മാറി…അയാൾ അതിനെ വായിക്കാൻ ശ്രെമിച്ചു.. അതിലെ ക്ലിയർ ഇല്ലായ്മ അയാളെ നിരാശപ്പെടുത്തി… അയാൾ ഫോറൻസിക് ഉപയോഗിക്കുന്ന ലെൻസ്‌ അവരിൽ നിന്നും വാങ്ങി അതിന് നേരെ വെച്ചു… ശേഷം അയാൾ വായിക്കാൻ ശ്രെമിച്ചു…
“”For God’s sake”” ജേക്കബ് എന്തൊക്കെയോ മനസ്സിൽ കണ്ടു കൊണ്ട് ജീപ്പിന്റെ അടുത്തേക് നീങ്ങി… പിറകെ പ്രിയയും ഷമീറും…..

അയാൾ നേരെ ആ അനാഥാലയത്തിന്റെ സമുച്ചയത്തിലേക് വണ്ടി ഓടിച്ചു… ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം പോകുന്ന വഴിയേ ജേക്കബ് അവർക്കായി പറഞ്ഞു കൊടുത്തു…

“”അവർ ആരാണ് എന്തിന് വേണ്ടി അതെല്ലാം പറഞ്ഞു എന്നത് അയാളിൽ ഭീതി പരത്തി… വണ്ടി മോർഫെ പള്ളിയുടെ മുന്നിൽ ബ്രേക്ക് ചവിട്ടി… അതിൽ നിന്നും അവർ പുറത്തേക്ക് ഇറങ്ങി..

അവിടെ ചെടി നനച്ചു കൊണ്ടിരുന്ന ഒരു ലോഹ ഇട്ട പുരോഹിതൻ അവരുടെ അടുത്തേക് വന്നു…

“”ജേക്കബ്… ഈ വഴി ഒക്കെ അറിയോ തനിക്… വന്നയാൾ ജേക്കബിനോട് ആയി ചോദിച്ചു..

“”ഞാൻ ഇന്നലെ ഇവിടെ വന്നിരുന്നു ഫാദർ.. ഒരാളെയും കണ്ടില്ല… അയാൾ മറുപടി നൽകി..

ഓ… “”ഞാൻ ഇന്നലെ ഏറ്റുകാല വരെ ഒന്ന് പോയിരുന്നു.. അയാൾ പതുക്കെ പറഞ്ഞു…

“”ഫാദർ ഞാൻ വന്നത്… എനിക്ക് മദർ ത്രേസ്യ ജോർജിനെ ഒന്ന് കാണണം… അയാൾ അക്ഷമയോടെ പറഞ്ഞു നിർത്തി..

“”ത്രേസ്യ ജോർജ് ഓ…. അവർ ഇവിടെ നിന്നും പോയിട്ട് നാളുകൾ ഒരുപാട് ആയല്ലോ… അയാൾ ഞെറ്റി ചുളിച്ചു കൊണ്ട് മറുപടി നൽകി…

“”എന്ത്.. ഞാൻ ഇന്നലെ ഇവിടെ വന്നപ്പോൾ അവരോട് സംസാരിച്ചതാ… അയാൾ നടന്ന കാര്യങ്ങൾ വ്യകത്മാക്കി കൊണ്ട് പറഞ്ഞു…

“”നിനക്ക് ആൾ മറിക്കാനും… അവർ ഇപ്പൊ ഇവിടെ ഇല്ല…അയാൾ മറുപടി നൽകി..

എന്നാ… ഞങ്ങൾ ഇറങ്ങട്ടെ ഫാദർ.. എന്നും പറഞ്ഞു അവർ അവിടെ നിന്നും പോന്നു…

“”സർ… എന്തൊക്കെയോ കരിഞ്ഞു മണക്കുന്ന പോലെ… ആ ഫാദർ കളവ് പറഞ്ഞതാണോ.. ഷമീർ സംശയത്തോടെ പറഞ്ഞു..

“”അവർ ഒരിക്കലും എന്നോട് നുണ പറയില്ല… തെറ്റ് പറ്റിയത് എനിക്ക് ആണ്… അയാൾ മറുപടി നൽകി…

“”ഡോ…നീ എന്നെ ഓഫീസിൽ ആക്ക്.. നീ പ്രിയയെ ഡ്രോപ്പ് ചെയ്ത് അങ്ങോട്ട് വന്നാൽ മതി.. ജേക്കബ് അവർക്ക് നിർദ്ദേശം നൽകി..

ജേക്കബിന്റെ സ്റ്റേഷൻ മുന്നിൽ ഇറക്കി അവർ പോയി..
അയാൾ നേരെ മുറിയിൽ കയറി… അയാൾ ഓഫീസിന്റെ വാതിൽ കുറ്റി ഇട്ടു…

ശേഷം അയാൾ മരിച്ചവരുടെ എല്ലാം ഫോട്ടോ ടേബിളിൽ നിരത്തി ഇട്ടു… അയാൾ അതിലേക്ക് എല്ലാം മാറി മാറി നോക്കി…

അയാളിൽ ആകെ അസ്വസ്ഥത പുറത്ത് വന്നു… പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു…

അയാൾ ഫോൺ അറ്റൻഡ് ചെയ്യേണ്ട താമസം…

“”തന്നെ കൊണ്ട് ഇതൊന്നും ആവില്ലെങ്കിലും അത് പറ… ഡിപ്പാർട്മെന്റിൽ നല്ല ആണ് കുട്ടികൾ ഉണ്ട്… കാലം കുറേ ആയില്ലേ താൻ ചെരക്കാൻ തുടങ്ങിയിട്ട് ഡിജിപി യുടെ കാഠിന്യമേറിയ ശബദം ജേക്കബിന്റെ ചെവികളിൽ എത്തി…

“”സർ.. ഇനിയൊരു കൊല കൂടി ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല… അങ്ങനെ ഉണ്ടായാൽ ഈ യൂണിഫോം ഊരി വെച്ച് സർ പറഞ്ഞ പോലെ ചെരക്കാൻ ഇറങ്ങും… എന്നും പറഞ്ഞു അയാൾ
ഫോൺ കട്ട്‌ ആക്കി…

അയാൾ നേരെ ഷമീറിന്റെ ഫോണിൽ വിളിച്ചു എവിടെ എത്തി എന്ന് തിരക്കി.. നിമിഷ നേരം കൊണ്ട് ഷമീർ ജേക്കബിന്റെ ഓഫീസിൽ എത്തി…

“”May i കമിങ് sir””

യെസ്…. കുപ്പിയിൽ നിന്നും കുറച്ച് മദ്യം ഒഴിച്ചു കൊണ്ട് അയാൾ വാതിൽ തുറന്ന്…

“”താൻ കൈക്കോ… അയാൾ ഷമീറിനോട് ആയി ചോദിച്ചു…

“”ഓ ഇല്ല സർ.. നമ്മക്ക് ഇത് ഹറാമാ.. ഷമീർ മറുപടി നൽകി..

ഷമീർ അയാൾ നിരത്തി വെച്ച ഫോട്ടോയിലേക്ക് നോക്കികൊണ്ട് ചോദിച്ചു…

“”സർ… വല്ലതും കിട്ടിയോ…

“”ക്ലാസ്സിൽ നിന്നും ഒരു മുർക് ഇറക്കി കൊണ്ട് അയാൾ പറയാൻ തുടങ്ങി…

“”ഇന്നലെ വരെ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു… കില്ലെറിന്റെ പ്രതികാരം ആണ് ഈ കൊലക്ക് ഒക്കെ പിന്നിൽ എന്ന്… പക്ഷെ ആ സംശയം തെറ്റ് ആണെന്ന് ഇന്ന് ബോദ്യമായി..

“”സർ പറഞ്ഞു വരുന്നത്… ഷമീർ സംശയം പ്രകടിപ്പിച്ചു..

“”Its not സീരിയൽ കില്ലർ… its സൈക്കോ കില്ലർ… ഒരു പ്രാന്തൻ ആവാം അല്ലെങ്കിൽ പ്രാന്ത് ആണ് തനിക്ക് എന്ന് സ്വയം തോന്നുന്ന ഒരാൾ… ജേക്കബ് മറുപടി പറഞ്ഞു..

“”ബട്ട്‌ ഇയാൾ എന്തിനായിരിക്കും ഇത്രെയും കൊല നടത്തിയത്.. ഒരു തെളിവ് പോലും ബാക്കി വെക്കാതെ… ഷമീർ ഭീതിയോട് ചോദിച്ചു…

“”താൻ ഒരു കാര്യം ശ്രെദ്ദിച്ചോ… ഇന്നലെ കണ്ടു കിട്ടിയ ബോഡി ഒഴികെ.. ബാക്കി എല്ലാം തൂക്കി ഇട്ടിരിക്കുന്ന രീതി… ജേക്കബ് ഷമീറിനോട് ആയി ചോദിച്ചു…

“‘യസ് സർ.. ബട്ട്‌ അതിൽ എന്താ ഉള്ളത്…

അയാൾ മരിച്ച എല്ലാവരുടെയും ബോഡി നിൽക്കുന്ന ഫോട്ടോ ഷമീറിന് കാണിച്ചു.. ശേഷം ചോദിച്ചു..

“”ഇതിൽ നിന്നും എന്തെങ്കിലും തോന്നുന്നുണ്ടോ…

കുറച് നേരം അതിലേക്ക് നോക്കി എങ്കിലും ഇല്ല എന്ന് അയാൾ മറുപടി നൽകി..

‘”ഇപ്പയോ….. ആ ഫോട്ടോക്ക് കൂടെ കുരിശിൽ തറച്ച ഈശൊന്റെ ഫ്രതിമ കൂടി അയാളെ കാണിച്ചു…

“”സർ… അപ്പൊ…

“”യസ്… അത് തന്നെ.. ബട്ട്‌ ഇയാൾ ദൈവം ആണ് ആകുന്നത്… ഈശോ ഒരു തെറ്റും ചെയ്യാതെ അല്ലെ കുരിശിൽ തറച്ചേ… യൂദാസിന്റെ ഒറ്റുകാരണം… സ്വയം തെറ്റ് ചെയ്യാതെ മറ്റുള്ളവർ കുറ്റക്കാരൻ എന്ന് കണ്ടു കൊണ്ട് ഈശോയെ കുരിശിൽ തറച്ചു…

‘”ഇവിടെ തെറ്റ് ചെയ്യുന്നവരെ അയാൾ കൊല്ലുന്നു… ഒരാളോട് മാത്രം ഉള്ള പ്രതികാരം… അയാൾ ദൈവം ആകുന്നു… ഈശോക്ക് വേണ്ടി അയാൾ കൊല്ലുന്നു…
തെറ്റ് ചെയ്യുന്നവരെ നീ കൊല്ലുക എന്ന് അയാളോട് ഈശോ പറയുന്നു എന്ന് അയാൾ വിശ്വസിക്കുന്നു…

“”അപ്പൊ സർ…തുടരും

 

പകൽ മാന്യൻ: ഭാഗം 7

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 4

പകൽ മാന്യൻ: ഭാഗം 5

പകൽ മാന്യൻ: ഭാഗം 6

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story