നിന്നരികിൽ : PART 15

നിന്നരികിൽ : PART 15

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

സിദ്ധു വും നന്ദുവും വീട്ടിലെത്തുമ്പോൾ യശോദ അടുക്കളയിൽ പിറന്നാൾ സദ്യക്കുള്ള തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞിരുന്നു…. നാരായണനും അവരെ സഹായിക്കുന്നുണ്ടായിരുന്നു

“അതെ ഒന്ന് നിന്നെ….

മുറിയിലേക്ക് പോവാനൊരുങ്ങിയ സിദ്ധു വിനെ അവൾ പുറകിൽ നിന്നും വിളിച്ചു

“അങ്ങനങ് പോയാലെങ്ങനാണ്… ഇവര് രണ്ടാളും ഇങ്ങനെ ഇവിടെ കഷ്ട്ടപെടുമ്പോൾ ഒന്ന് സഹായിക്കുക പോലും ചെയതങ് മുഖം തിരിച്ചു പോവുന്നത് ശെരിയാണോ….

സിദ്ധു നാരായണന്റെ മുഖത്തേക്ക് നോക്കി

“അങ്ങോട്ട്‌ നോക്കിട്ട് കാര്യമില്ല…. ദേ ഇങ്ങോട്ട് വന്ന് ഒന്ന് സഹായിചേ….വന്നേ…

“അവൻ പോട്ടെ മോളെ…. യശോദ അവളെ തടഞ്ഞു

“ഇല്ലമ്മേ… നമ്മളെല്ലാരും ഒരു കുടുംബമല്ലേ…. ഒരുപാട് പേരൊന്നും ഇല്ലല്ലോ ആകെ 4പേരല്ലേ ഉള്ളു…. അപ്പോ എല്ലാർക്കും എല്ലാത്തിലും പങ്കു ചേരാം….

സിദ്ധു വേറെ വഴിയില്ലാതെ അടുക്കളയിലേക്ക് കയറി…
നന്ദുവും യശോദയും അവന് വേണ്ട നിർദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു…..

“എന്നെ ക്ലാസ്സിന് പുറത്താക്കും അല്ലെ….

തേങ്ങ തിരുവികൊണ്ടിരുന്ന സിദ്ധു വിന് അരികിലായി നിന്ന് പത്രത്തിലെ കുറച്ചു തേങ്ങ കയ്യിട്ടു വാരി തിന്നു കൊണ്ട് നന്ദു അവനോടു ചോദിച്ചു

അമ്പടി…. ഇ കുരുപ്പ് പകരം വീട്ടിയതാണോ…

നന്ദു അവനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് തിട്ടയിലേക്ക് കയറി ഇരുന്നു

ഇതിനിടയിൽ കടുക്ക് വറുത്തെടുക്കുന്നതിന്ന് കുറച്ചെണ്ണ അവന്റെ കയ്യിലേക്ക് വീണു പൊള്ളി…

“അഹ്….. സിദ്ധു വേദന കൊണ്ട് കൈകുടഞ്ഞു

“അയ്യോ മോനെ എന്ത് പറ്റി….

യശോദ ഉടനെ തന്നെ അവന്റെ കയ്യിലേക്ക് ആശ്വാസത്തിനായി വെള്ളമൊഴിച് കഴുകി… തേൻ പുരട്ടി കൊടുക്കുകയും ചെയ്തു…

നന്ദു അവരെ തന്നെ ശ്രെദ്ധിച്ചു നിന്നു….

“മോൻ ഇനി ഇവിടെ നിൽക്കണ്ട… മുറിയിലേക്ക് പൊയ്ക്കോ….

“ഇത് സാരില്ല… ഞാനും കൂടി ഇവിടെ നിന്ന് സഹായിക്കാം അമ്മെ….

“വേണ്ട…. മോൻ ചെന്ന് റസ്റ്റ്‌ എടുക്ക്…. ഇതൊന്നും പരിചയം ഇല്ലാത്തതല്ലേ… ഇനിയും എന്തേലും പറ്റിയാലോ…..

അവരവനെ ഉന്തി തള്ളി പറഞ്ഞു വിട്ടു…

നാരായണനും നന്ദുവും പരസ്പരം നോക്കി ചിരിച്ചു…

“അമ്മയും മോനും തമ്മിൽ എന്താ സ്നേഹം…ഇപ്പൊ വന്ന് വന്ന് നമ്മള് രണ്ടാളും ഔട്ട്‌ ആയി അല്ലെ മോളെ. …..

“ശെരിയാ അച്ഛാ…

“ഇനി ഇതിന്റെ പേരില് നിങ്ങള് എന്നെയും മോളെയും തെറ്റിക്കാൻ നോക്കണ്ട…. എനിക്ക് രണ്ടാളും ഒരു പോലെ തന്നെയാ.. അല്ലെ മോളെ

“അതെന്നെ….

“അമ്പടി…. നീ ഇപ്പൊ ഏത് വള്ളത്തിലാ കാല് വച്ചിരിക്കുന്നെ….

“അങ്ങനൊന്നുമില്ല.അച്ഛേ .. ഇ രണ്ട് വള്ളവും എനിക്ക് ഒരുപോലെയാ… 😁നന്ദു ഇളിച്ചു കൊണ്ട് പറഞ്ഞു

ഇതേ സമയം സിദ്ധു ബാൽക്കണിയിൽ ഇരുന്നു കഴിഞ്ഞ സംഭവങ്ങൾ ആലോചിക്കുകയാരുന്നു…

യശോദയുടെ കണ്ണുകളിലെ കരുതലും സ്നേഹവും അവന്റെ മനസ്സ് നിറച്ചിരുന്നു….

ഇത്രനാളും മനഃപൂർവും ശ്രെദ്ധിക്കാതെ ഇരികുകയിരുന്നു….. ഇഷ്ടക്കുറവിനെക്കാൾ അത്രത്തോളം ഇഷ്ടമുള്ളത് കൊണ്ടൊരു അകൽച്ച

ഇനിയും തന്നോടുള്ള സ്നേഹത്താൽ അവർക്കൊന്നും നഷ്ടപ്പെടാൻ പാടില്ലെന്ന നിർബന്ധബുദ്ധിയോടു കൂടിയുള്ള അകൽച്ച…

അതൊക്കെ വെറുതെയാണോ…..

എന്താണ് വിശ്വസിക്കേണ്ടത്..

കുട്ടികാലം മുതൽ കേട്ട് വളർന്ന ജാതകദോഷമോ….
പ്രിയപ്പെട്ടവരുടെ വാക്കുകളോ….

അവൻ ആലോചനയയോടെ കണ്ണുകളടച്ചു

നന്ദു അവനെ കുലുക്കി വിളിക്കുമ്പോഴാണ് സിദ്ധു ചിന്തകളിൽ നിന്നുണർന്നത്

“എന്താണ് കുരുപ്പേ….

“വേദന കുറവുണ്ടോ …

അവളവന്റെ പൊള്ളിയ കൈ പിടിച്ചു നോക്കികൊണ്ട് ചോദിച്ചു

“മ്മ്…

“അതെ… എന്റെ ബര്ത്ഡേ ഗിഫ്റ്റ് എവിടെ…. രാവിലെ ഒരോണക്ക വിഷ് മാത്രല്ലേ ചെയ്തോളു….. അമ്മ ദേ ഇ ഉടുപ്പ് വാങ്ങി തന്നു…. അവൾ കയ്യിലെ കവർ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു ഇഷ്ടമുള്ളത് വാങ്ങി തരാന്ന് അച്ഛനും പറഞ്ഞു… സിദ്ധുവേട്ടൻ എന്താ തരണേ

“അയ്യടി…. ഗിഫ്റ്റ് വാങ്ങിച് തരാൻ പറ്റിയ മുതല്….

അവളെ മൊത്തത്തിൽ നോക്കികൊണ്ട്‌ സിദ്ധു പറഞ്ഞു…. മുടിയൊക്കെ ഉച്ചിയിൽ കെട്ടിവെച്..ഒരു മിഡിയും ടോപ്പും ഒക്കെ ഇട്ട് .കവിളും ചൊറിഞ്ഞു നിൽപ്പാണ് കക്ഷി

ഇച്ചിരി കളർ കൂടി പോയെന്നെ ഉള്ളു…. അസ്സൽ ബസന്തി തന്നെ….

“എങ്കിൽ ഞാനിനി പോയി സാരിയുടുത്തു വരാം…😏ഗിഫ്റ്റ് താ കെട്യോനെ….

“എന്റലെങ്ങും ഒന്നുമില്ല തരാൻ…. നിന്റെ പിറന്നാളാണെന്ന് പോലും അച്ഛൻ രാവിലെ പറഞ്ഞപ്പഴാ ഞാനറിഞ്ഞേ…റിയലി സോറി..

“ഒന്നുമില്ലെങ്കിൽ പിന്നെ ഒരുമ്മ തന്നേക്ക്…. ഞാനാരോടും പറയില്ല….🙈

“നീ……. പോയെ……. മ്മ്….. പോ…..

അവന് ചിരി വരുന്നുണ്ടായിരുനെങ്കിലും മുഖത്ത് ദേഷ്യത്തിന്റെ മുഖമൂടി അണിഞ്ഞു അവനത് മറച്ചു

“അത് പറ്റില്ല…. എന്തെങ്കിലും ഒരു ഗിഫ്റ്റ് തന്നെ പറ്റു..യു ക്യാൻ ചൂസ്….ഒന്നുങ്കിൽ ഒരുമ്മ അല്ലെങ്കിൽ ഒരു ഔട്ടിങ്

ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും അവളുടെ കലപില സഹിക്കാനാവാതെ ഔട്ടിങ്ങിന് പോകാൻ അവൻ സമ്മതിച്ചു…

“ബട്ട്‌ എനിക്ക് ചില കണ്ടിഷൻസ് ഉണ്ട് അതൊക്കെ സമ്മതിക്കണം….

“എന്ത് വേണമെങ്കിലും ആയിക്കോ… പോരെ…

“ഒക്കെ എങ്കിൽ വാ… ഊണ് കഴിക്കാം….

രണ്ടാളും താഴേക്ക് ചെല്ലുമ്പോൾ യശോദയും നാരായണനും ഡൈനിങ് ടേബിൾ ഒരുക്കിയിരുന്നു….

എല്ലാവരും ഒരുമിച്ചിരുന്നു…. കളിയും ചിരിയുമായി തന്നെ കഴിച്ചു എഴുനേറ്റു… ആ പിറന്നാൾ സദ്യ.. വയറിനേക്കാൾ സന്തോഷം കൊണ്ട് അവരുടെ മനസ്സാണ് നിറച്ചത്

ഏകദേശം മൂന്നു മണിയായപ്പോൾ തന്നെ നന്ദു പുറത്തേക്ക് പോകാനായി ഒരുങ്ങി ഇറങ്ങിയിരുന്നു…

സിദ്ധു വിനെ ഉച്ചയുറക്കത്തിൽ നിന്ന് തട്ടിവിളിച്ചു റെഡി ആവാൻ പറഞ്ഞു വിട്ടിട്ട് അവൾ നേരെ പോയത് നാരായണന്റെയും യശോദയുടെയും അടുത്തേക്കാണ്…

“ഞങ്ങള് വരുന്നില്ല…. നിങ്ങള് രണ്ടാളും പോയാൽ മതി മക്കളെ…..

യശോദ എതിർപ്പ് പ്രകടിപ്പിച്ചു

“എന്റമ്മേ സിദ്ധു ഏട്ടനാ ഇതൊക്കെ പ്ലാൻ ചെയ്തേ… എന്നോടിനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല… വേഗം രണ്ടാളും ചെന്ന് റെഡിയായിക്കെ….

സിദ്ധു പറഞ്ഞിട്ടാണെന്ന് കേട്ടതും അവരുടെ മുഖം തെളിഞ്ഞു… അവർ നാരായണനെ നോക്കി… സമ്മതഭാവത്തിൽ ആയാളും തലയാട്ടിയതോടെ ആ പ്രശ്നം അവിടെ പരിഹരിക്കപ്പെട്ടു

നന്ദു മുറിയിലേക്ക് വരുമ്പോൾ സിദ്ധു റെഡിയാവുകയാണ്….

അവൻ കാറിന്റെ കീ കയ്യിലെടുക്കുന്നത് കണ്ടതും അവൾ തടഞ്ഞു

“കാറിലല്ല ബസിലാ നമ്മള് എല്ലാരും പോകുന്നത്…

“ബസിലോ…. എനിക്ക് അങ്ങനെ ബസിലൊന്നും കയറി വലിയ പരിചയം ഇല്ല.…ഒരു വട്ടം അതിൽ കേറി സ്റ്റോപ്പില് നിർത്താതെ ഞാനൊക്കെ പെട്ട് പോയി…

“അതിനല്ലേ ഞാൻ…. എനിക്ക് നല്ല പരിചയം ഉണ്ട്

“അല്ല.. ഇ നമ്മളെല്ലാരും മീൻസ്….

“അച്ഛൻ അമ്മ ഞാൻ സിദ്ധുവേട്ടൻ…. വേറെ ആരാ

“അച്ഛനും അമ്മയുമൊക്കെ വരുന്നുണ്ടോ

“ഹാ… അമ്മയ്ക്ക് ഒരെ ആഗ്രഹം പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങണമെന്ന്…. സൊ….

“എങ്കിൽ പിന്നെ കാറില് പോകാം… ഒരുപാട് നടക്കേണ്ടിയൊക്കെ വന്നാലോ….

“അതൊന്നും സാരമില്ലെന്ന അമ്മ പറഞ്ഞെ…. അപ്പോ പോയല്ലോ….

“ഒക്കെ…

നാല് പേരും വീട്ടിൽ നിന്നറങ്ങി ബസ്സ്റ്റോപ്പിലേക്ക് നടന്നു…

ബസിൽ കയറവെ നന്ദു നാരായണന്റെ അടുക്കലാണ് ഇരുന്നത്.. യശോദയുടെ അടുക്കലായി സിദ്ധു ഇരുന്നു…

നന്ദുവും നാരായണനും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് പിറകിൽ ഇരുന്നു കൊണ്ട് അവൻ കാണുന്നുണ്ടായിരുന്നു…

സിറ്റി മുഴുവൻ നടന്നു കണ്ടും…. വഴിയിലെ സാധനങ്ങൾ വാങ്ങി തിന്നും…. നാല് പേരും അന്നത്തെ വൈകുന്നേരം ചിലവഴിച്ചു…..

നാരായണൻ പൂർണമായും നന്ദുവിനൊപ്പമായിരുന്നു….

ആദ്യമൊക്കെ മൗനമായിരുനെങ്കിലും പതിയെ സിദ്ധുവും യശോദയോട് അടുത്തു…

കടൽകരയിൽ എത്തുമ്പോൾ രാത്രിയായിരുന്നു….

മണലിൽ മത്സരിച്ചു പേരെഴുത്തുകയാണ് നന്ദു വും സിദ്ധുവും….

സിദ്ധു എഴുതിയത് കുളമാക്കി നന്ദു ഓടിയതും

അവളെ ഓടിച്ചിട്ട് പിടിച്ചവൻ എടുത്തുയർത്തി കടലിലേക്ക് ഇട്ടു…. തിരികെ പോരാൻ ആഞ്ഞതും തിരയവന്റെ മേലാക്കെ നനച്ചിരുന്നു

രണ്ടു പേരും നനഞ്ഞു കുളിച്ചു വരവേ തല തുടയ്ക്കാനായി യശോദയുടെ സാരിതുമ്പിനായി അടുത്ത അടി

“ഞാനല്ലേ അമ്മേടെ മോള്… അപ്പോ എനിക്ക് തുവർത്തി താ അമ്മെ…. നന്ദു ചിണുങ്ങി

“അയ്യടി… കുരുപ്പേ സ്റ്റെപ് ബാക്ക്… …നീ ഒറ്റ ഒരുത്തിയാ എന്നെ കൂടി നനച്ചത്

“കണക്കായി പോയി…. എന്നെ വെള്ളത്തിലിടാൻ നോക്കിയിട്ടല്ലേ…

നാരായണൻ അവസാനം തന്റെ മുണ്ടിന്റെ മുന്താണി കൊടുത്ത് പ്രശ്നം പരിഹരിച്ചു

തട്ടുകടയിൽ നിന്ന് നല്ല ചൂട് ദോശ കൂടി കഴിച്ചിട്ടാണ് നാല് പേരും വീട്ടിലേക്ക് തിരിച്ചത്..

വീട്ടിലെത്തുമ്പോൾ പടിക്കൽ തന്നെ അവരെ കാത്തു താടിക്ക് കയ്യും കൊടുത്തു ശ്രെദ്ധയും ജിത്തു വും ഇരിപ്പുണ്ടായിരുന്നു….

“നിങ്ങളിത് എവിടെ പോയിരുന്നതാ എല്ലാരും കൂടി…

“ഞങ്ങളൊന്ന് പുറത്ത് കറങ്ങാൻ പോയതാ അല്ല നാളെ അല്ലെ നിങ്ങള് വരുമെന്ന് പറഞ്ഞത്… എന്നിട്ട് എന്താ ഇ രാത്രി… ഇവിടെ…

“അത് ദേ ഇവളോട് ചോദിക്ക്…. നന്ദു ന്റെ ബര്ത്ഡേക്ക് സർപ്രൈസ് കൊടുക്കാന്നു പറഞ്ഞു വൈകുന്നേരം വീട്ടീന്ന് ഇറങ്ങിയതാ ഇ കേക്കും വാങ്ങി…

ജിത്തു കൈയിലെ കവർ പൊക്കി കാണിച്ചു..

“ഇവിടെ വന്ന് നിങ്ങളെ കാണാഞ്ഞിട്ട് വിളിക്കാന്നു വിചാരിച്ചപ്പഴും സർപ്രൈസ് പൊട്ടിക്കണ്ടെന്നു പറഞ്ഞു ഇ കഴുത സമ്മതിച്ചില്ല…

ജിത്തു ശ്രെദ്ധയുടെ തലയിൽ കൊട്ടികൊണ്ട് പറഞ്ഞു

“കേറി വാ…എല്ലാരും….

അപ്പഴേക്കും യശോദ കതക്ക് തുറന്നു…

കേക്ക് മുറിക്കാനായി കവർ തുറന്നപ്പോഴാണ് സിദ്ധു അത് ശ്രെധിച്ചത്‌

“അല്ലടാ ഇ കേക്കിന്റെ മുകളില് ഡെക്കറേറ് ചെയ്തിരുന്നതൊക്കെ എവിടെ…

“അതൊക്കെ നിങ്ങളെ കാത്തു ഇവിടിരുന്ന സമയത്ത് വിശന്നപ്പോ ഞാൻ തോണ്ടി തിന്നു 😁

നന്ദു കേക്ക് മുറിച്ചു എല്ലാവർക്കും കൊടുത്തു..

യശോദ ജിത്തു വിനും ശ്രെദ്ധയ്ക്കും ചോറ് വിളമ്പി കൊടുത്തു….

ബാക്കിയാർക്കും വിശപ്പില്ലായിരുന്നതിനാൽ എല്ലാവരും തങ്ങളുടെ മുറിയിലേക്ക് പോയി…

മഴ ചെറുതനെ പെയ്യുന്നുണ്ടായിരുന്നു…..

സിദ്ധു ബാൽക്കണിയിൽ നിന്ന് മുറിയിലേക്ക് വരുമ്പോൾ നന്ദു ബെഡ് ഷീറ്റ് കുടഞ്ഞു വിരികുകയായിരുന്നു..

“എന്താ…

“മഴ…

“ഓഹോ….. അവൾ പിടികിട്ടിയ പോലെ ചിരിച്ചു…
കഴിഞ്ഞ മഴയത് ഞാനൊരു കാര്യം പറഞ്ഞിരുന്നു… ഓർമ്മയുണ്ടോ…..

“ഇല്ലല്ലോ…

“മൂശാട്ട….

അവളവന് ബെഡ് ഷീറ്റും തലയിണയും എറിഞ്ഞു കൊടുത്തു കൊണ്ട് കട്ടിലിൽ കിടന്നു….

“ആഹാ…. എന്തൊരു സുഖം…. എന്തൊരു രസം…. ഭാര്യമാരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്ന ഭർത്താക്കൻമാർക്ക് അന്യം നിന്നു പോയ സൗഭാഗ്യം…. പതുപതുത..മെത്തക്കൾ….

കട്ടിലിൽ കിടന്നു ചാടി തുള്ളികൊണ്ട് സിദ്ധുവിനെ നോക്കി അത് പറയവേ അവൻ അവളുടെ മുഖത്തിന്‌ നേരെ ബെഡ് ഷീറ്റ് കുടഞ്ഞു വിരിച്ചു

“ഇ മഴ കാലത്ത് സുഖമായി കിടന്നുറങ്ങുവാനുള്ള അവസരം മിസ്റ്റർ.സിദ്ധാർഥ് നാരായണൻ നഷ്ടപെടുത്തിയിരിക്കുന്നു…. വലിയ നഷ്ടം… ഹോ…. തീർത്താൽ തീരാത്ത നഷ്ടം….

അവനവളെ അർത്ഥഗർഭമായി ഒന്ന് നോക്കിയ ശേഷം തറയിലേക്ക് കിടന്നു

ആ നോട്ടം അത്ര ശെരിയല്ലല്ലോ… 🧐
എനിക്കിട്ട് തിരിച്ചു പണി കിട്ടാൻ ചാൻസ് ഉണ്ടെന്നല്ലേ അതിലെ ദു സൂചന….

നന്ദു ബി കെയർഫുൾ…. ഇങ്ങേര് ചിലപ്പോ വാശിക്ക് ഇന്റർവെൽ പോലും തരാതെ ലേബർറൂമിൽ ടികെറ്റ് എടുത്തു തരും…

ഞാനൊന്നും പറഞ്ഞില്ലേ…..ലൈറ്റ് അണച്ചു അവൾ പുതപ്പെടുത്തു തല വഴി മൂടി കിടന്നു

കുറച്ചു നേരം കഴിഞ്ഞു സിദ്ധു തലയുയർത്തി നോക്കുമ്പോൾ നന്ദു സുഖഉറക്കമാണ്….

മറ്റുള്ളവരുടെ ഉറക്കം കളഞ്ഞിട്ട് കിടക്കുന്നത് കണ്ടില്ലേ കുരുപ്പ്…

അവനവളുടെ അടുത്തേക്ക് ചെന്ന് മുട്ടുകുത്തി ഇരുന്നു…

അവളുടെ മുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ ഒതുക്കി വെച് മുഖത്തേക്ക് നോക്കിയിരുന്നു….

ഉറങ്ങുമ്പോൾ എന്തൊരു നിഷ്കളങ്കതയാണ് കുരുപ്പിന്… ഉണർന്നു കഴിഞ്ഞാലോ…

അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു

ശെരിക്കും ഇന്നത്തെ ദിവസം നീയെനിക്ക് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു…

മറക്കാനാവാത്ത….

ഒരു നാൾ അത്രെയേറെ ആഗ്രഹിച്ച….

വിലപ്പെട്ട ചില ഓർമ്മകൾ….

മരിക്കുവോളം ഞാനിത് മറക്കില്ല പെണ്ണെ…

അവനവളുടെ നെറ്റിമേൽ മൃദുവായി ചുണ്ടുചേർത്തു…

വീണ്ടും കിടന്നെങ്കിലും നിദ്ര അവനെ പുൽകിയില്ല

ഇതേ സമയം യശോദയും നാരായണന്റെയും അവസ്ഥ മറിച്ചായിരുന്നില്ല….

“നന്ദുമോള് ശെരിക്കും നമ്മുടെ ഭാഗ്യമാണ് ഏട്ടാ…കണ്ടില്ലേ സിദ്ധു എന്നോട് സംസാരിച്ചത്…ഇത്ര സന്തോഷം നിറഞ്ഞൊരു ദിവസം എന്റെ ജീവിതത്തിൽ കടന്നു പോയിട്ട് വര്ഷങ്ങളായിരിക്കുന്നു….. അവനെന്നോട് ക്ഷേമിക്കാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമാനെന്ന ഞാൻ കരുതുന്നെ…അപ്പഴാ ഇന്ന് ഏട്ടൻ കണ്ടില്ലേ അവൻ എന്റടുത്തു വന്നിരുന്നത് അവനെന്നോട് വാ തോരാതെ സംസാരിച്ചത്… എന്റെ സാരിതുമ്പിനു വേണ്ടി നന്ദുവിനോട് അടികൂടിയത്…

പറഞ്ഞിട്ടും പറഞ്ഞിട്ടും ഒന്നും തീരാത്തത് പോലെ തോന്നിയവർക്ക്

നാരായണൻ ഒന്നും പറയാതെ അവരെ തന്റെ നെഞ്ചോട് ചേർത്തുകിടത്തി….

വർഷങ്ങളായുള്ള തന്റെ നെഞ്ചിലെ തീയിൽ വെള്ളം കൊണ്ടാരോ ശമനം വരുത്തിയത് പോലെ തോന്നി അയാൾക്ക്….

താനിപ്പോൾ സ്വാതന്ത്ര്യനാണ്…. അമിത ചിന്തകളും വ്യാകുലതകളും തന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു….

അയാളൊന്ന് ദീർഘമായി നിശ്വസിച്ചു…

(തുടരട്ടെ )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : PART 15

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

നിന്നരികിൽ : ഭാഗം 4

നിന്നരികിൽ : ഭാഗം 5

നിന്നരികിൽ : ഭാഗം 6

നിന്നരികിൽ : ഭാഗം 7

നിന്നരികിൽ : ഭാഗം 8

നിന്നരികിൽ : ഭാഗം 9

നിന്നരികിൽ : ഭാഗം 10

നിന്നരികിൽ : ഭാഗം 11

നിന്നരികിൽ : ഭാഗം 12

നിന്നരികിൽ : ഭാഗം 13

നിന്നരികിൽ : ഭാഗം 14

Share this story