ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16

എഴുത്തുകാരി: അമൃത അജയൻ

രാവിലെ ….

ബ്രേക്ക് ഫാസ്റ്റിന് എല്ലാവരും വന്നു .. ഹരിതയും മയിയും കൂടി അപ്പവും വെജിറ്റബിൾ കറിയും ടേബിളിൽ കൊണ്ടു വച്ചു ….

” ഇന്ന് മയിയെ കൂട്ടി , കിച്ചു അവൾടെ വീട്ടിലേക്ക് പോകണം … നിങ്ങളുടെ ലീവ് കഴിയാറായില്ലേ .. യമുന ഇന്നലേം വിളിച്ചു ചോദിച്ചു എന്നാ ചെല്ലുന്നേന്ന് .. ” കാസറോളിൽ നിന്ന് അപ്പം തന്റെ പ്ലേറ്റിലേക്കെടുത്തു വച്ചു കൊണ്ട് വീണ പറഞ്ഞു ..

” ഇന്നോ …….?.” നിഷിൻ എന്തോ അരുതാത്തത് കേട്ടത് പോലെ ചോദിച്ചു ..

” ആ ഇന്ന് … എന്തേ ….” വീണ പുരികക്കൊടി ഉയർത്തി അവനെ നോക്കി …

” എനിക്ക് കുറച്ച് വർക്കുണ്ടമ്മാ .. ഒരു ഫയൽ ഇന്ന് നൈറ്റിന് മുന്നേ തീർക്കണം ….” അവൻ മയിയെ പാളി നോക്കിക്കൊണ്ട് പറഞ്ഞു ..

അവൾ ഒന്നുമറിയാത്ത പോലെ അപ്പം നുള്ളിയെടുത്ത് കറിയിൽ മുക്കി കഴിച്ചു കൊണ്ടിരുന്നു …

” നീ പിന്നെന്തിനാ ലീവെടുത്തേ … ” നവീൻ നിഷിനെ നോക്കി കണ്ണുരുട്ടി ..

” ഏട്ടാ ഇതിന്നലെ രാത്രി വന്നൊരു എമർജൻസിയാണ് ….”

” ഒന്നും പറയണ്ട … ഇന്ന് തന്നെ മോളെ കൂട്ടി പോ … രണ്ടു ദിവസം അവിടെ നിന്ന് അവൾടെ റിലേറ്റീവ്സിനെയൊക്കെ പോയി കാണു .. ” വീണ കടുപ്പിച്ച് പുറഞ്ഞു …

നിഷിൻ ദയനീയമായി മയിയെ നോക്കി ..

അവൾ അവനെ നോക്കിയതേയില്ല …

” മോളെ കഴിച്ചു കഴിഞ്ഞാലുടൻ പോകാൻ റെഡിയായിക്കോ …..” വീണ പറഞ്ഞു …

” ശരിയമ്മേ …..” അവൾ തലയാട്ടി ….

* * * * * * * * * *

കഴിച്ചു കഴിഞ്ഞ് റൂമിൽ വന്നുടൻ മയി നിവയെ വീഡിയോ കോൾ ചെയ്തു .. ഇന്നലെ രാത്രി പതിനൊന്ന് മണി വരെ അവൾ ലൈവിലുണ്ടായിരുന്നതാണ് …

അൽപ്പം വൈകിയാണെങ്കിലും അവൾ കോളെടുത്തു …

അവൾ കോളേജിൽ പോകാൻ റെഡിയയി നിൽക്കുകയായിരുന്നു …

” ഭക്ഷണം കഴിച്ചോ …? ” മയി ചോദിച്ചു …

അവൾ മുഖം വീർപ്പിച്ചു നിന്നു ..

അതിനിടയിൽ ഒന്നു രണ്ട് പെൺകുട്ടികൾ , ക്യാമറയിലേക്ക് നോക്കിയിട്ട് പോയി …

കൂട്ടത്തിൽ ഒരു പെൺകുട്ടിയെ മയിക്ക് പരിചയമുണ്ടായിരുന്നു … അന്ന് റിസോർട്ടിൽ ഉണ്ടായിരുന്ന മറ്റേ പെൺകുട്ടി …

” നീ ഭക്ഷണം കഴിച്ചോ വാവേ ….?” മയി വീണ്ടും ചോദിച്ചു ..

” കഴിച്ചെങ്കിൽ ..?” അവൾ ചൊടിച്ചു ….

” വെറുതെ വഴക്കിടണ്ട .. നീ കോളേജിലേക്ക് പൊയ്ക്കോ … പിന്നെ ഞാൻ വിളിക്കുമ്പോ ഫോണെടുക്കണം … ”

” ക്ലാസിലാണേൽ ഫോണെടുക്കാൻ പറ്റില്ല … ”

” ങും ….. ഉച്ചയ്ക്ക് എന്തായാലും പറ്റുമല്ലോ … ”

അവൾ മിണ്ടിയില്ല …

” നീ പൊയ്ക്കോ …”

അവളപ്പോൾ തന്നെ കോൾ കട്ട് ചെയ്തു …

ഇവളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് മയി തല പുകഞ്ഞാലോചിച്ചു …

എടുത്തു ചാടി അവിടുന്നു തിരിച്ചു കൊണ്ടു വരാൻ ശ്രമിച്ചാൽ അപകടമാണ് … അവൾക്കവനുമായി പ്രണയമാണെന്ന് പറയുന്നു .. വെറും ടൈം പാസാണോ , സീരിയസ് ആണോ അറിയില്ല … നിവയുടെ പോക്ക് കണ്ടിട്ട് സീരിയസ് ആണ് ..

ഡ്രഗ്സ് കൊടുത്തു പ്രണയിക്കുന്നവൻ ഏത് ടൈപ്പാണെന്ന് ഊഹിക്കാവുന്നതേയുള്ളു …

പക്ഷെ നമ്മൾ എടുത്തു ചാടിയാൽ അവൾക്ക് വാശി കൂടും … കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം …… മയി മനസിലുറപ്പിച്ചു ….

അപ്പോഴേക്കും നിഷിൻ റൂമിലേക്ക് കയറി വന്നു …

രാത്രി , ആരുടെയും ശ്രദ്ധയിൽ പെടാതെയാണ് അവൾ നിവയുടെ റൂമിൽ പോകുന്നത് .. പകൽ നിഷിന്റെ റൂമിൽ തന്നെയാണ് അവൾ ….

” പോകണ്ടേ വീട്ടിലേക്ക് ….”

” നിങ്ങൾ പറ ….. അമ്മ പറഞ്ഞത് പോകാനല്ലേ …. ”

” പോകാം ….”

അവൾ ഒന്നും മിണ്ടാതെ പോയി ഡ്രസ് കൊണ്ടു പോകാനുള്ള ബാഗെടുത്തു വച്ചു ….

* * * * * * * * * *

ക്ലാസ് കട്ട് ചെയ്ത് , ക്യാംപസിലെ പാർക്കിൽ ഫ്രണ്ട്സിനൊപ്പം തല പുകഞ്ഞ് ഡിസ്കഷനിലായിരുന്നു നിവയും ഫ്രണ്ട്സും ….

” എന്നാലും നിന്റെ ഏട്ടത്തി കുറച്ച് മുറ്റാണ് ….” പ്രിൻസി ആലോചനയോടെ പറഞ്ഞു …

” ഏട്ടത്തിയല്ല .. ഡെവിൾ … അവളെ അങ്ങനെ വിളിച്ചാൽ മതി .. എനിക്കിഷ്ടമല്ല അവളെ … ഐ ഹേറ്റ് ഹർ … ” നിവയുടെ രോഷം പതഞ്ഞു പൊന്തി …

” എന്തെങ്കിലും ചെയ്തില്ലെങ്കിൽ നിനക്ക് നമ്മുടെ കൂടെ എൻജോയ് ചെയ്യാൻ കഴിയില്ല നിവാ .. ഇങ്ങനെ വീക്കെന്റിൽ വീട്ടിൽ പോകേം , രാവിലെ മുതൽ രാത്രി വരെ അവർ നിന്നെ വിളിച്ചോണ്ടും ഇരുന്നാൽ നിനക്കെങ്ങനെ നമ്മുടെ കൂടെ ടൂറിന് വരാൻ പറ്റും … ഈയാഴ്ചത്തെ മൈസൂർ ട്രിപ്പ് തന്നെ നീ കാരണാ മാറ്റി വച്ചത് .. പക്ഷെ ഇനി ആർക്കു വേണ്ടിയും മാറ്റില്ലെന്ന് റിജിൻ പറഞ്ഞിരുന്നു … ” കരിഷ്മ പറഞ്ഞു …

നിവയുടെ മുഖം വാടി .. അവൾക്ക് മയിയെ കൊല്ലാൻ തോന്നി …

” ഇങ്ങനെ പോയാൽ ബെഞ്ചമിൻ വേറെ പെയർ നോക്കും ….” പ്രിൻസി എരിതീയിലേക്ക് എണ്ണ പകർന്നു …

” നോ …………” അവൾ ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുന്നേറ്റു … അവൾക്കത് ആലോചിക്കാൻ കൂടി കഴിയില്ലായിരുന്നു …

” നിങ്ങൾ സമാധാനിക്ക് .. റിജിനൊക്കെ വന്നോണ്ടിരിക്കുവാ … എല്ലാവരും വന്നിട്ട് ഒരുമിച്ച് ആലോചിക്കാം … ” കരിഷ്മ നിവയെ സമാധാനിപ്പിച്ചു …

” ബെമി വരട്ടെ … എനിക്കറിയാം എന്താ ഇനി ചെയ്യേണ്ടതെന്ന് .. ” നിവ കടപ്പല്ല് ഞെരിച്ചു …

* * * * * * * * * * * * *

ഉച്ചയൂണിന് മുന്നേ തന്നെ മയിയും നിഷിനും എത്തിയിരുന്നു … യമുനയും കിച്ചയും അവരെ സത്കരിക്കുവാൻ എല്ലാം തയ്യാറാക്കി വച്ചിരുന്നു …

വിഭസമൃത്തമായ ഊണിന് ശേഷം നാല് പേരും സംസാരിച്ചിരുന്നു …

കുറേ സമയം അവർക്കൊപ്പമിരുന്നിട്ട് യമുന കിടക്കാനായി പോയി …

കിച്ച തന്റെ ബാങ്ക് കോച്ചിംഗിന്റെ കാര്യവും , എഴുതിയ ടെസ്റ്റുകളെ കുറിച്ചുമെല്ലാം നിഷിനോട് വിവരിച്ചു …

മയി വലിയ താത്പര്യമില്ലാതെ കൂടെയിരുന്നു …

* * * * * * * * *

നിവയ്ക്കും ഫ്രണ്ട്സിനുമിടയിലേക്ക് , ഒരു ബുള്ളറ്റ് പാഞ്ഞു വന്നു നിന്നു …. ഹെൽമറ്റ് ഊരി , മുടി ശരിയാക്കി വരുന്ന ബഞ്ചമിനെ കണ്ടപ്പോൾ നിവയുടെ കവിൾ തുടുത്തു ….

അവൻ വന്ന പാടെ നിവയെ കെട്ടിപ്പുണർന്നു ചുണ്ടു കവർന്നെടുത്തു … മറ്റുള്ളവർ വെറുതെ നിന്നു .. അവർക്കതൊന്നും പ്രശ്നമല്ല … അവരുടെയിണകൾക്കൊപ്പം അവരും ഇങ്ങനെ തന്നെയാണ് ….

കുറേ സമയത്തിന് ശേഷം നിവയും ബെഞ്ചമിനും തമ്മിലടർന്നു മാറി ….

” നീ ചെയ്തത് മോശമായിപ്പോയി നിവാ … എല്ലാം പാക്ക് ചെയ്ത് , താമസിക്കാനുള്ള ഹോട്ടൽ വരെ ബുക്ക് ചെയ്തിട്ടാണ് അവസാനം പിന്മാറേണ്ടി വന്നത് … ” ബെഞ്ചമിൻ നിവയെ നോക്കി പരിഭവം നടിച്ചു ..

” എന്റെ പ്രശ്നങ്ങൾ ഞാൻ പറഞ്ഞില്ലേ … ”

” ആ പെണ്ണും പിള്ളയാണോ പ്രശ്നം … ”

” യെസ് … ”

” സ്കൗണ്ട്രൽ … അന്ന് തീർന്നേനെ അവൾ … അതിനിടയ്ക്ക് നിന്റെ ഏട്ടൻ കയറി വന്നതാ പ്രശ്നമായത് ….” അവൻ പല്ല് കടിച്ചു …

നിവ മുഖം കുനിച്ചു … നിഷിനെ കുറ്റപ്പെടുത്തുന്നത് അവൾക്ക് ഇഷ്ടമല്ല …

” ഏട്ടനെ പറഞ്ഞതു കൊണ്ട് പുന്നാര അനുജത്തി മുഖം വീർപ്പിക്കണ്ട … വാട്സ് നെക്സ്റ്റ് ….. അതാണ് ആലോചിക്കേണ്ടത് …” ബെഞ്ചമിൻ പറഞ്ഞു …

” യെസ് …. നീയറിഞ്ഞില്ലേ … ഇവളുടെ ഏട്ടത്തി ഇവളെ മണിചിത്രത്താഴിട്ട് പൂട്ടിയാ അയച്ചിരിക്കുന്നത് … ടോയിലറ്റിൽ പോകുന്നത് വരെ ലൈവിട്ടു കൊടുക്കാനാ നിർദ്ദേശം ….” പ്രിൻസി പുച്ഛത്തോടെ പറഞ്ഞു …

ബെഞ്ചമിൻ നിവയെ ഒന്ന് നോക്കി …

കൈകൾ കൂട്ടിത്തിരുമി നിൽക്കുകയാണ് അവൾ … ആ മനസ് അസ്വസ്ഥമാണെന്ന് കണ്ടാലറിയാം …

” കരിഷ്മാ …. വെർ ഈസ് റിജിൻ …..” ബെഞ്ചമിന്റെ ശബ്ദം ഉച്ചത്തിലായിരുന്നു …

” ഹി… ഈസ് ഓൺ ദ വേ …..” ചുണ്ടുകൊണ്ട് ഫോണിന്റെ സൈഡിലൂടെ ഉരച്ച് ചുംബിച്ച് , കണ്ണുകളിൽ ഒരു പ്രത്യേക ഉന്മാദത്തോടെ അവൾ പറഞ്ഞു …

* * * * * * * * * * *

” നീയീ സോഫയൊന്നു പിടിച്ചേ … ” മയി കിച്ചയോടു പറഞ്ഞു ….

” മുകളിൽ .. എന്റെ റൂമിൽ ഇടാൻ.. .. ”

” നിഷിന് എന്തോ വർക്കുണ്ട് … ”

” അതിന് ചേച്ചീടെ റൂമിൽ ടേബിളും ചെയറും എല്ലാമുണ്ടല്ലോ …”

” ഇത് കിടന്ന് ചെയ്യാൻ …..”

” അതിന് ബെഡുണ്ടല്ലോ ….”

” ഇത് ആ വിൻഡോടെ അടുത്തിട്ട് കൊടുക്കാനാ … അവിടെ കിടന്ന് വർക്ക് ചെയ്യാൻ …

കിച്ച മയിയെ സൂക്ഷിച്ച് നോക്കി …

” ചേച്ചി … സത്യം പറ … ഇത് നിങ്ങൾക്ക് സെപ്പറേറ്റ് കിടക്കാനല്ലേ …. ”

” അയ്യടാ … നീയങ്ങനെ എഴുതാപ്പുറം വായിക്കണ്ട … കുഞ്ഞ് വായിൽ വലിയ വർത്താനം വേണ്ട … ”

” ഞാനത്ര കുഞ്ഞൊന്നുമല്ല .. ഇരുപത്തിരണ്ട്‌ വയസുണ്ട് .. ചേച്ചിയേക്കാൾ രണ്ട് വയസേ കുറവുള്ളു … ”
” രണ്ട് വയസ് കുറവുണ്ടല്ലോ .. അതൊരു കുറവ് തന്നെയാണ് … മോളിത് പിടിക്ക് ….”

” എന്താ ചേച്ചി നിങ്ങൾ തമ്മിൽ പ്രശ്നം … ” അവൾ നെറ്റി ചുളിച്ചു

” ശ്ശെടാ … ഇത് വലിയ പുലിവാലായല്ലോ … ”

” എന്താണ് ചേച്ചിയും അനുജത്തിയും കൂടി ഒരു ചർച്ച …”

” നിഷിൻ .. ഇതൊന്ന് പിടിച്ചേ , ഇത് നിഷിന് ആ വിൻഡോ സൈഡിലിട്ട് വർക്ക് ചെയ്യാനാന്ന് പറഞ്ഞിട്ട് ഇവൾ വിശ്വസിക്കുന്നില്ല …. ” മയി പറഞ്ഞു ..

നിഷിൻ മയിയെ പാളി നോക്കി .. താനങ്ങനെയൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു അവനോർത്തത് …

പെട്ടന്ന് അവന് കാര്യം ക്ലിക്കായി …

ഫസ്റ്റ് നൈറ്റിൽ നിലത്ത് കടന്നുറങ്ങിയ ക്ഷീണം ഇതുവരെ മാറിയിട്ടില്ല .. അതോർത്തപ്പോൾ അവൻ വേഗം ഇറങ്ങി വന്നു ..

” ഇത് ഞാൻ പറഞ്ഞിട്ടാ മുകളിലേക്കെടുക്കുന്നേ … മാറ് ഞാനും കൂടി പിടിക്കാം …..” പറഞ്ഞു കൊണ്ട് സോഫയുടെ ഒരറ്റം അവൻ പിടിച്ചു …

* * * * * * * * * *

നിവയും ഫ്രണ്ട്സും നോക്കി നിൽക്കെ , ക്യാംപസിന്റെ വീഥിയിലൂടെ ഒരു പജെറോ ചീറി പാഞ്ഞു വന്നു ….

” യെസ് …. ഹി ഈസ് കമിംഗ് …” ആരോ വിളിച്ചു പറഞ്ഞു …(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15

Share this story