ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17

എഴുത്തുകാരി: അമൃത അജയൻ

റിജിന്റെ പജെറോ അവർക്കരികിൽ വന്നു ബ്രേക്കിട്ടു … റിജിനൊപ്പം അശ്വന്തും ഉണ്ടായിരുന്നു …

റിജിൻ പജെറോയിൽ നിന്ന് ചാടിയിറങ്ങി … അവൻ വന്ന് വണ്ടിയുടെ ബോണറ്റിലേക്ക് ചാടിക്കയറിയിരുന്നു … അവന്റെ നോട്ടം നിവയുടെ നേർക്കായിരുന്നു ..

നിവയ്ക്ക് അവന്റെ മുഖം കണ്ടപ്പോൾ ഭയം തോന്നി .. അവൾ ബെഞ്ചമിന്റെ പിന്നിലേക്ക് മറഞ്ഞു …

കരിഷ്മ ഓടി അവന്റെ അരികിൽ ചെന്നു … അവൻ അവളുടെ ഉടൽ വരിഞ്ഞുമുറുക്കി ഒന്നു ചുംബിച്ചിട്ട് വിട്ടു … അവൾ മതിയാകാതെ അവന്റെയരികിൽ തന്നെ നിന്നു …

പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് ഒന്ന് മണത്തു കൊണ്ട് റിജിൻ നിവയെ ഇടം കൈയിലെ ചൂണ്ടുവിരൽ ഉയർത്തി അടുത്തേക്ക് വിളിച്ചു ….

അവൾ പേടിച്ചു ബെഞ്ചമിനെ നോക്കി …

” ചെല്ല് ….” അവളുടെ കൈപിടിച്ചു കൊണ്ട് ബെഞ്ചമിനും കൂടെ ചെന്നു ….

” നിവാ … എന്താ കഴിഞ്ഞ ട്രിപ്പിന് വരാതിരുന്നത് …… ”

” റിജിൻ … ഞാൻ പറഞ്ഞില്ലെ അവളുടെ സിസ്റ്ററിൻ ലോ …..” ബെഞ്ചമിൻ പറയാൻ തുടങ്ങിയതിനെ റിജിൻ പൂർത്തിയാക്കാൻ അനുവദിച്ചില്ല ….

” അവൾ പറയട്ടെ …..”

നിവയ്ക്ക് ഉള്ള് കിടുകിടുത്തു .. ആദ്യം മുതലേ അവൾക്ക് റിജിനെ പേടിയാണ് .. ദേഷ്യം വന്നാൽ എന്തും ചെയ്യും … ഒരിക്കൽ ലേറ്റായിപ്പോയതിന് കരിഷ്മയുടെ ചെകിടത്ത് ആഞ്ഞടിച്ചിട്ടുണ്ട് അവൻ …

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

പിന്നൊരിക്കൽ അവന്റെ പഴയ ഗേൾഫ്രണ്ട് , ഉടക്കുമായി വന്നപ്പോൾ കരിഷ്മയെ ചേർത്തിരുത്തി വണ്ടിയോടിച്ച് ആ പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചിട്ടുണ്ട് … അതിന് നിവ ദൃക്സാക്ഷിയായിരുന്നു …

” എന്റെ ഏട്ടന്റെ വൈഫ് അന്ന് ആ ഹോട്ടലിൽ ഉണ്ടാരുന്നു .. എന്നെ അവിടെ വച്ച് കണ്ടിരുന്നു .. സോ അവർക്കെല്ലാം അറിയാം … അവരെന്നെ വിട്ടില്ല …. ” നിവ പേടിച്ച് പേടിച്ച് പറഞ്ഞു …

” അവളെയല്ലേ , നീ കൊട്ടേഷൻ കൊടുത്തത് … ആ ജേർണലിസ്റ്റ് ….” അവൻ ബെഞ്ചമിനെ നോക്കി …

” അതെ …..”

” ഹ ഹ ഹ ഹ …. ” അവൻ അട്ടഹസിച്ചു …

” നീയൊന്നും വിചാരിച്ചാൽ ഒന്നും നടക്കില്ല … അതിന് ഞാൻ തന്നെ വേണം …. ശത്രുവിന്റെ ജീവനെടുക്കാനുള്ള അധികാരം റിജിനാണ് … യമൻ നേരിട്ട് റിജിനു തന്നിരിക്കുന്ന അധികാരം …..” അവൻ ആർത്തു ചിരിച്ചു ….

ബെഞ്ചമിൻ മുഖം കുനിച്ചു ..

” നിന്റെ ഡാഡീടെ ഡൂക്ലി സെറ്റപ്പുകളെയൊന്നും ഒന്നിനും കൊള്ളില്ല … അതിനു എന്റെ ശരവണൻ ഇറങ്ങണം … ഇറക്കട്ടെ ഞാനവനെ ..?..” റിജിന്റെ ശബ്ദം ഉച്ചത്തിലായിരുന്നു …

നിവ പേടിച്ചു പോയി ….

കൊല്ലുന്ന കാര്യമാണ് അവൻ നിസാരമായി പറയുന്നത് … അതും തന്റെ ഏട്ടന്റെ ഭാര്യയെ …

” വേണ്ട …..” അവൾ പെട്ടന്ന് പറഞ്ഞു …

ബെഞ്ചമിൻ അവളെ രൂക്ഷമായി നോക്കി …

” അന്നും ഞാൻ സമ്മതിച്ചിട്ടല്ല … ബെമിയുടെ ഇഷ്ടത്തിനായിരുന്നു … പിന്നെ എനിക്ക് സങ്കടം ആയാരുന്നു …. ” അവൾ പറഞ്ഞു …

റിജിന്റെ മുഖം ചുവന്നു ….

” എടീ ….. എത്ര ക്യാഷ്യാ ഹോട്ടലിൽ വെറുതെ പോയതെന്ന് നിനക്കറിയോ … നീ ഒറ്റയൊരുത്തി കാരണം …. ” റിജിൻ അലറി ….

” അവർക്കൊപ്പം അന്ന് ഫ്രണ്ടാരുന്നെങ്കിൽ ഇപ്പോ എന്റെ ഏട്ടനാ … ഞാൻ സമ്മതിക്കില്ല … ” നിവ കരച്ചിലായി …

” നിവാ ….” ബെഞ്ചമിൻ താക്കീതുപോലെ വിളിച്ചു …

” ഛെ ………” റിജിൻ മുഷ്ടി ചുരുട്ടി ബോണറ്റിൽ ഇടിച്ചു ….

” റിജിൻ …അവളോട് ഞാൻ സംസാരിച്ചു ശരിയാക്കാം …. ” ബെഞ്ചമിൻ പറഞ്ഞു ..

” ആ … എന്തെങ്കിലും കാണിക്ക് .. ഇപ്പോ എല്ലാം വണ്ടീൽ കേറ് … ഒരു മൂവി , ഒരു കറക്കം …. രാത്രി ഹോസ്റ്റലിൽ വിടാം ….”

അത് കേട്ടപ്പോൾ കരിഷ്മയും പ്രിൻസിയും ഉഷാറായി …

” ഞാനില്ല …. എന്നെ അവര് വീഡിയോ കോൾ ചെയ്യും …”

” ഷിറ്റ് ….” റിജിന് കലി വന്നു ..?

” നിവാ … എന്താ നിന്റെ ഉദ്ദേശം … നീ നിന്റെ ഏട്ടത്തിയുടെ വാക്ക് കേട്ട് എന്നെ ഒഴിവാക്കാൻ നോക്കുവാണോ …? ” ബെഞ്ചമിന്റെ സ്വരം മാറി ..

” ബെമീ … ഇന്നിപ്പോ ഇവർ പോട്ടെ … എനിക്ക് നിന്നോട് സംസാരിക്കണം .. ഞാനൊരു വഴി കണ്ടിട്ടുണ്ട് ….” നിവ പറഞ്ഞു

” കളഞ്ഞിട്ട് വാടാ …. ഈ ക്യാംപസില് വേറെ ഒരു പാട് ഗേൾസുണ്ട് … ചുമ്മാ കുറച്ച് ചിക്കിളി എറിഞ്ഞാൽ തന്നെ ഇന്നത്തേക്ക് ഒരുത്തിയെ കിട്ടും ….” റിജിൻ നിവയെ പുച്ഛത്തോടെ നോക്കിയിട്ട് ബെഞ്ചമിനോട് പറഞ്ഞു ….

നിവയുടെ കണ്ണ് നിറഞ്ഞു ….

” ബെമീ….. ” അവൾ അവന്റെ കൈയിൽ ചുറ്റി പിടിച്ചു

” കയറെടാ വണ്ടിയിൽ … ” പറഞ്ഞിട്ട് റിജിൻ ഡോർ തുറന്ന് ഡ്രൈവർ സീറ്റിലേക്ക് കയറി .. പിന്നാലെ അശ്വന്തും പ്രിൻസിയും കരിഷ്മയും …

ബെഞ്ചമിൻ നിവയുടെ അടുത്ത് തന്നെ നിന്നത് റിജിന് അപമാനമായി തോന്നി …

” നീ വരുന്നുണ്ടോ ബെമീ ……” അവൻ ഗ്ലാസ് താഴ്ത്തി അവനെ നോക്കി അലറി …

” എടാ നിവ….”

” നിനക്ക് ഇവളാണോ വലുത് .. അതോ എന്റെ ഫ്രണ്ട്ഷിപ്പോ…. ” റിജിന്റെ കണ്ണുകൾ കഴുകനെ പോലെ കൂർത്തു …

ഒന്നു മടിച്ചെങ്കിലും അവൻ നിവയുടെ കൈവിട്ട് പജെറോയിലേക്ക് കയറി …

” ബെമീ……..” നിവ നിസഹായയായി വിളിച്ചു ….

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

റിജിൻ വിജയശ്രീലാളിതനായി നിവയെ നോക്കി ചിരിച്ചു …

” ഇത് നിനക്കുള്ള ശിക്ഷയാ … നീ തീരുമാനിക്ക് …ഇവൻ വേണോ , നിന്റെ ഏട്ടത്തി വേണോന്ന് ….” അവൻ പുച്ഛത്തോടെ പറഞ്ഞിട്ട് പജെറോ സ്റ്റാർട്ട് ചെയ്ത് പാഞ്ഞു പോയി …

നിവക്ക് താൻ തനിച്ചായിപ്പോയതു പോലെ തോന്നി …. അവൾക്ക് ഉറക്കെയുറക്കെ കരയണമെന്ന് തോന്നി … ഒടുവിൽ അവളൊറ്റക്ക് നടന്നു നീങ്ങി .. ആ സമയം ജീൻസിന്റെ പേക്കറ്റിലിരുന്ന അവളുടെ ഫോണിലേക്ക് മയിയുടെ കോൾ വീണ്ടും വന്നു ….

* * * * * * * * * * * * * * *

” ഇന്നലെ പറഞ്ഞ കാര്യം ഇന്ന് നടക്കുവോ ….?” ലാപ്പിൽ എന്തോ ചെയ്യുന്ന നിഷിനോട് ചോദിച്ചു കോണ്ട് മയി റൂമിലേക്ക് വന്നു …

” ചെയ്തോണ്ടിരിക്കുവാ … നാളെയോ മറ്റോ തരാം ….. ഇന്ന് ടൈം കിട്ടിയില്ലല്ലോ …”

” ങും …….” മയി മൂളിയിട്ട് ടവ്വലെടുത്തു കൊണ്ട് ബാത്ത് റൂമിൽ കയറിപ്പോയി ….

അവൾ തിരിച്ചിറങ്ങുമ്പോൾ കണ്ടത് , ബെഡിൽ നീണ്ട് നിവർന്നു കിടക്കുന്ന നിഷിനെയാണ് ….

” അതേ … ഇവിടെ കിടക്കുന്നതെന്തിനാ … ഇതെന്റെ ബെഡാ …..”

” പിന്നെ ഞാനെവിടെ കിടക്കും … ”

” ദേ ഈ സോഫേൽ … നിങ്ങൾക്ക് കടക്കാനാ ഇത് …” അവൾ സോഫ ചൂണ്ടി പറഞ്ഞു…

” അതിൽ നീ തന്നെ കിടന്നാൽ മതി .. ”

മയിയുടെ കണ്ണ് തുറിച്ചു …

” ആഹാ … ഇങ്ങോട്ടെഴുന്നേറ്റെ ….”

” അമ്മേ ….. അമ്മേ ……” അവൻ ഉച്ചത്തിൽ വിളിച്ചു ….

” എന്തിനാ അമ്മേ വിളിക്കുന്നേ …. ” അവൾ ചൂടായി …

” അമ്മ വരട്ടെ … എന്നിട്ട് പറയട്ടെ ഞാനെവിടെ കിടക്കണമെന്ന് ….”

ദുഷ്ടൻ തനിക്കിട്ട് പണിയുവാണെന്ന് അവൾക്ക് മനസിലായി …

” ഇതെന്റെ റൂമാ …. ഞാനാ തീരുമാനിക്കുന്നേ …. ”

” ഈ വീട് അമ്മേടെ പേരിലാ … ബെഡും മേശയും എല്ലാം … അമ്മ വരട്ടെ … അമ്മേ … അമ്മേ …..” അവൻ വീണ്ടും വിളിച്ചു …

” ഒന്ന് നിർത്ത് മനുഷ്യ … ” അവൾ പെട്ടന്ന് ബെഡിലേക്കാഞ്ഞ് അവന്റെ വായ പൊത്തി …

അവളുടെ മുടിയിഴകളിലും മുഖത്തും അവൻ ആവേശത്തോടെ നോക്കി …

മയി പെട്ടന്ന് കൈ പിൻവലിച്ചു നിവർന്നു നിന്നു …

” പിന്നെ ഞാനത്ര ദുഷ്ടനൊന്നും അല്ല … നിന്നെപ്പോലെ … വേണമെങ്കിൽ ഇവിടെ കിടന്നോ ….” നിഷിൻ മലർന്നു കിടന്ന് , കാലിന്മേൽ കയറ്റി വച്ച് , വലം കാൽ കുലുക്കിക്കൊണ്ട് പറഞ്ഞു …

” ഔദാര്യം വേണ്ട …..” അവളവനെ തറപ്പിച്ച് നോക്കി …

എന്നിട്ട് ബെഡ്ഷീറ്റ് എടുക്കാനായി കബോർഡിനടുത്തേക്ക് നടന്നു …

* * * * * * * * * * * * * *

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

പിറ്റേന്ന് അവർ മയിയുടെ ബന്ധുവീടുകളൊക്കെ സന്ദർശിച്ചു … വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങി ….

അന്നു രാത്രി , നിഷിൻ ഒരു ഫയൽ അവൾക്ക് മെയിൽ ചെയ്തു കൊടുത്തു …

അവന്റെ കോളേജിലെ ഫ്രണ്ട്സിന്റെ വിവരങ്ങളടങ്ങിയ ഫയൽ ….

* * * * * * * * * * * * *

നിവ വിളിച്ചിട്ടാണ് അന്ന് ബെഞ്ചമിൻ അവളെക്കൂട്ടാൻ വന്നത് …

അവൾ അവന്റെ ബുള്ളറ്റിന് പിന്നിൽ കയറിയിരുന്നു .. അവർ ഒരു കഫേയിലേക്കാണ് പോയത് …

രണ്ട് ഐസ്ക്രീം ഓർഡർ ചെയ്ത് അവർ ഇരുന്നു …

” ബെമീ …. ഞാനൊരു കാര്യം പറയട്ടെ … നീ കേൾക്കുവോ ….?” അവന്റെ കൈ പിടിച്ച് അവൾ ചോദിച്ചു …

” പറ …..” അവൻ അലസമായി പറഞ്ഞു …

രണ്ട് ദിവസമായി അവൾ ഒന്നിനും അവർക്കൊപ്പം ചെല്ലാത്തതിൽ അവനു നല്ല നീരസമുണ്ടായിരുന്നു …

” നമ്മുടെ കാര്യം ഫാമിലിയിൽ സീക്രട്ട് ആയതു കൊണ്ടല്ലേ അവർക്ക് എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ പറ്റുന്നത് … ?”

” അതുകൊണ്ട് ….?”

” നീ നിന്റെ ഡാഡിയേം മമ്മിയേം കൂട്ടി ഒഫീഷ്യലായി പെണ്ണ് ചോദിക്കണം ….”

ബെഞ്ചമിന് ഒരു തമാശ കേൾക്കുന്നത് പോലെയാണ് തോന്നിയത് …

” നീയെന്താ ജോക്കടിക്കുവാണോ ….? ” അവൻ ചുണ്ടു കോട്ടി …

” ബെമീ…. ആം സീരിയസ് … ”

” ഞാൻ വെറുമൊരു MBA സ്റ്റുഡന്റ് ആണ് ..ഇത് കഴിഞ്ഞ് ഡാഡിയുടെ ബിസിനസിലേക്കിറങ്ങി ക്ലച്ച് പിടിക്കാതെ എന്നെ വിവാഹം കഴിക്കാൻ സമ്മതിക്കില്ല … ”

” മാര്യേജ് രണ്ടോ മൂന്നോ വർഷം കഴിഞ്ഞു മതി …. ഒരു എൻകേജ്മെൻറ് നടത്തി വച്ചാൽ മതി … അപ്പോ പിന്നെ ആർക്കും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരാൻ കഴിയില്ല ……”

” ഏയ് … ഇതൊന്നും എന്തായാലും ഇപ്പോ നടക്കില്ല … എന്റെ ഡാഡി ഒരിക്കലും സമ്മതിക്കില്ല …. ”

” പ്ലീസ് ബെമീ ……”

” ഒന്നാമതെ രണ്ട് കാസ്റ്റ് … ”

” അപ്പോ … അപ്പോ നീയെന്നെ പറ്റിക്കുവാണോ …..?” നിവയുടെ കണ്ണ് ചുവന്നു …

” അല്ല … നീയൊരു ഒന്നോ രണ്ടോ വർഷം വെയ്റ്റ് ചെയ്യണം … എനിക്ക് അത്രേം സമയം വേണം ….”

” എന്റെ ഏട്ടന്മാർക്ക് കാസ്റ്റ് ഒരു പ്രോബ്ലം ആകില്ല … അവർ സമ്മതിക്കുംന്ന് എനിക്ക് ഉറപ്പുണ്ട് … ”

” ശരി …. പക്ഷെ ഇപ്പോ പറ്റില്ല … ടൈം എടുക്കും .. ”

” അതുവരെ നമ്മളെന്ത് ചെയ്യും .. ”

” സൊല്യൂഷൻ റിജിൻ പറഞ്ഞതേയുള്ളു ….”

” അത് വേണ്ട ബെമീ … പ്ലീസ് …” അവൾ കെഞ്ചി …

” അല്ലെങ്കിൽ പിന്നെ നീ നിന്റെ ഏട്ടത്തിയുടെ വാക്ക് കേട്ട് നടക്ക് .. എന്നിട്ട് എന്നെ വിട്ടേക്ക് ….”

” ബെമീ …..” അവളുടെ ഒച്ച കേട്ട് കഫേയിലുണ്ടായിരുന്ന മറ്റുള്ളവർ പോലും തിരിഞ്ഞു നോക്കി ….(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16

Share this story