ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18

എഴുത്തുകാരി: അമൃത അജയൻ

” നീ എന്താടാ പറഞ്ഞത് … നിന്നെ വിട്ടേയ്ക്കാനോ …. ” നിവ ഇരുപ്പിടത്തിൽ നിന്ന് ഒറ്റക്കുതിപ്പിന് ബെഞ്ചമിന്റെ അടുത്തെത്തി , അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു …

” ഛെ … നിവാ …. വിട് … ആളുകൾ നോക്കുന്നു …..” ബെഞ്ചമിൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു ..

” കാണട്ടെ …. എല്ലാവരും കാണട്ടെ …. ” അവൾ അലറി….

” നിവാ …. പ്ലീസ് … കൂൾ ഡൗൺ ….. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ ….” അവൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു …

കഫേയിലുണ്ടായിരുന്നവരെല്ലാം അവരെ തന്നെ നോക്കുകയായിരുന്നു ..

ഒടുവിൽ അവളൊന്നടങ്ങി …

അവനവളെ പിടിച്ച് ചെയറിലിരുത്തി ….

” നിനക്ക് ബോധമില്ലേ നിവാ …. ഛെ … ” അവൻ തല കുടഞ്ഞു …

” നിന്നെ പിരിയാൻ ഇനി എനിക്ക് കഴിയില്ല ബെമീ … എന്നെ ഒഴിവാക്കിയാൽ നിന്നേം കൊല്ലും ഞാനും ചാകും …..” അവൾ വാശി പോലെ പറഞ്ഞു ….

” നീ എന്നെ ഒഴിവാക്കുന്നത് പോലെ തോന്നിയത് കൊണ്ടാ ഞാനങ്ങനെ പറഞ്ഞത് … നീ അവഗണിക്കുമ്പോൾ എനിക്കെന്ത് ദുഃഖമുണ്ടെന്നോ ….” അവൻ ദുഃഖം നടിച്ചു ..

” അതിനേക്കാൾ സങ്കടാ എനിക്ക് നീ എന്നെ അവഗണിക്കുമ്പോൾ … ” അവളുടെ സമനില തെറ്റിയിരുന്നു ..

” മതി വാ ….. എല്ലാവരും ശ്രദ്ധിക്കുന്നു … നമുക്ക് പോവാം …… ”

” നീ എന്ത് തീരുമാനിച്ചു …? അത് പറ … ”

” ഞാനൊന്നാലോചിക്കട്ടെ … ” അവൻ പറഞ്ഞു ..

അവൻ അവളെ കൂട്ടി കഫേക്ക് പുറത്തിറങ്ങി …

ക്യാംപസിൽ അവളെ വിട്ടിട്ട് , കൈയിലുണ്ടായിരുന്ന രണ്ട് കോളാ കാൻ അവൾക്ക് കൊടുത്തു …

” കഴിഞ്ഞ ട്രിപ്പിന് വാങ്ങിയതാ … അത് ക്യാൻസലായി പോയില്ലേ … ഇത് വേസ്റ്റാക്കാൻ പറ്റില്ലല്ലോ ….. ”

” എനിക്കിത് കുടിക്കുമ്പോ എന്തോ പോലെയാ …. ” അവൾ തുറന്നു പറഞ്ഞു …

” അത് നിനക്ക് ശീലമില്ലാഞ്ഞിട്ടാ … ഇത് വെറും കോളയാ … ” അവൻ കളിയാക്കി ….

അവളതു വാങ്ങി ബാഗിൽ വച്ചു …

* * * * * * * * * * * * * * *

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

പിറ്റേന്ന് മുതൽ നിഷിൻ അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുകയാണ് … അവൻ രാവിലെ തന്നെ ആലപ്പുഴക്ക് മടങ്ങി …

മയി ഒരു ദിവസം കൂടി ലീവായിരുന്നു … ലീവ് കഴിഞ്ഞാലും അവൾക്ക് അവിടെ നിന്ന് തന്നെ പോയി വരാം …

നിഷിൻ പോയത് മയിക്കൊരു ആശ്വാസമായിരുന്നു … അവനെ കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾക്കിടയിൽ അവനില്ലാത്തതാണ് നല്ലതെന്ന് മയിക്ക് തോന്നി …

അവൾ കുറേ സമയം കിച്ചണിൽ എല്ലാവർക്കുമൊപ്പം നിന്നു …. അതു കഴിഞ്ഞ് റൂമിൽ ലാപ് എടുത്തു വച്ചു …

ഇന്ന് ബുധനാഴ്ചയാണ് .. വെള്ളിയാഴ്ച നിവയ്ക്ക് വരാനുള്ള ബസ് ബുക്ക് ചെയ്യണം ….

മയി ആദ്യം ചെയ്തത് അതാണ് .. ശേഷം മെയിലിലെ , ഫ്രണ്ട്സിന്റെ ഓരോടുത്തരുടെയും പ്രെഫൈൽ ലിങ്ക് എടുത്ത് തന്റെ എഫ് ബി ഐഡി യിൽ കയറി സെർച്ച് ചെയ്ത് , മൂച്വൽ ഫ്രണ്ട്സ് ഉള്ളവരെയെല്ലാം നോട്ട് ചെയ്തു വച്ചു ….

സമൃദ്ധി സുന്ദർരാജ് …. ആ പേര് അവൾ ശ്രദ്ധിച്ചു … എവിടെയോ കേട്ട് മറന്നത് പോലെ … മ്യൂച്വൽ ഫ്രണ്ട്സ് നോക്കിയപ്പോൾ സ്മൃതി സുന്ദർരാജ് എന്ന് കണ്ടു …..

മയിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി …. തന്റെ കോളേജിലും അത് കഴിഞ്ഞ് , കുറേക്കാലം തന്റെ ഓഫീസിലും വർക്ക് ചെയ്ത സ്മൃതി … തന്റെ ഏറ്റവും അടുത്ത ഫ്രണ്ട്സിൽ ഒരാൾ … അവളുടെ ചേച്ചിയാണ് , നിഷിന്റെ ഫ്രണ്ടായിട്ടുള്ള സമൃദ്ധി ….

അരേ വാ …..! ഇത് ഞാൻ പൊളിക്കും … മയി ആഹ്ലാദത്തോടെ വാട്സപ്പ് എടുത്ത് സ്മൃതിക്ക് മെസേജിട്ടു ….

” ഫ്രീ ആയാൽ എനിക്ക് സംസാരിക്കണം .. ”

മെസേജ് കൊടുത്തിട്ട് അവൾ സമൃദ്ധിയുടെ ഐഡിയിലൂടെ കണ്ണോടിച്ചു … അധികം ഡീറ്റെയിൽസ് ഒന്നും കാണാനില്ല … പ്രൊഫൈൽ പിക്ചർ വിവാഹ ഫോട്ടോയായിരുന്നു …

പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സ്മൃതി വിളിച്ചു …

” എന്നതാടി കുരിപ്പേ …. ഹണിമൂണൊന്നുമില്ലെ ……” മയി കോളെടുത്തതും സ്മൃതി മുഖവുരയില്ലാതെ ചോദിച്ചു …

” കൊള്ളാല്ലോ … നീ നിന്റെ പട്ടര് ഭാഷയൊക്കെ വിട്ടോ … ” മയി തിരിച്ച് ചോദിച്ചു …

” കോട്ടയത്തല്ലേ മോളെ ഇപ്പോ … ഈ അച്ചായന്മാരുടെ ഇടയിൽ കിടന്ന് ഞാനൊരു അച്ചായത്തിയാകുമെന്നാ തോന്നുന്നേ …. ”

” ഹേ …. അതെന്താടി .. എവിടെയെങ്കിലും കൊളുത്തിയോ ….?”

” അങ്ങനേം പറയാം …..”

” പൊളി …… അപ്പോ ഒരു വിപ്ലവത്തിന് സാത്യത കാണുന്നു … ”

” ഏറെക്കുറേ …..” അവളുടെ ചിരി കേട്ടു …

” കക്ഷിയാരാ … ഓഫീസിലെയാണോ …? ”

” അല്ലടി …. പുള്ളി മൃഗഡോക്ടറാ ….”

” ആ പൊളിച്ച് … അപ്പോ ഇനി നിനക്ക് ട്രീറ്റ്മെന്റിന് പുറത്തു പോകണ്ടല്ലോ …”

” എടി എടി ഊതല്ലേ .. … അതിരിക്കട്ടെ മോള് എന്തിനാ സംസാരിക്കണമെന്ന് പറഞ്ഞെ …? ”

” എടി നിന്റെ ചേച്ചിയും എന്റെ ഹസും കോളേജ് മേറ്റ്സാ ….”

” കോളേജ് മേറ്റ്സ് മാത്രമല്ല അവർ ക്ലാസ് മേറ്റ്സാ … കട്ട ചങ്കുകളാരുന്നു … ഇത് ഞാൻ പണ്ട് നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ .. നിഷിനും മുസാഫിർ പുന്നക്കാടനുമായുള്ള വിഷയം കത്തി നിന്ന സമയത്ത് … ”

” ആണോ … ഞാനത് മറന്നു പോയെടീ .. ”

” എന്നിട്ടിപ്പോ എങ്ങനെ ഓർത്തു ….”

” അതൊക്കെ ഞാനോർത്തു … എനിക്ക് നിന്നെ വിശദമായിട്ടൊന്നു കാണണം … ഉടനെ തന്നെ … കണ്ടേ പറ്റൂ ….”

” എന്നതാടി കൊച്ചേ … വല്ല വള്ളിക്കെട്ടുമാണോ …? ”

” അതൊക്കെ കാണുമ്പോ പറയാം … എന്ന് കാണാൻ പറ്റും നിന്നെ ….?”

” അതിപ്പോ , വരുന്ന സൺഡേ ഞാൻ ട്രിവാൻട്രം വരുന്നുണ്ട് … അതിനു മുന്നേ കാണണമെങ്കിൽ നീ ഇങ്ങോട്ട് വരേണ്ടി വരും ….”

“സൺഡേ കാണാം നമുക്ക് ……” അവൾ പറഞ്ഞു ….

ആ കോൾ അവസാനിക്കുമ്പോൾ മയിക്ക് ശുഭപ്രതീക്ഷകൾ ഉണ്ടായിരുന്നു …

* * * * * * * * * * *

പിറ്റേന്ന് മുതൽ മയിയും ഓഫീസിൽ പോയി തുടങ്ങി …

ചാനൽ സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യാനുള്ള ഒരു പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു മയി …

ഇടയ്ക്കെപ്പോഴോ ഗ്രീൻ റൂമിൽ നിൽക്കുന്ന ചഞ്ചലിനെ അവൾ കണ്ടിരുന്നു ….

” ആംകറിംഗിന് ആരാ നന്ദു …. ”

” ആ ചഞ്ചലാ ….”

” അവളെയിവിടെ സ്ഥിരമാക്കിയോ …. ?” അവൾ പുച്ഛത്തോടെ ചോദിച്ചു …

” യെസ് …..”

” ഏ ….” അവൾ നന്ദുവിനെ മിഴിച്ചു നോക്കി …

” സ്ഥിരമായിട്ട് എടുത്തു … ”

” എപ്പോ …..”

” ചേച്ചി ലീവിലായിരുന്നപ്പോൾ ….”

മയിയുടെ നെറ്റി ചുളിഞ്ഞു … അതിനിടക്ക് അതെങ്ങനെ സംഭവിച്ചു … മയിക്കെന്തോ ഒരു പന്തികേട് തോന്നി … ചഞ്ചലിന് ഒരു ചാരന്റെ റോൾ കൂടിയുണ്ടോ …. ?

ഫ്ലോറിലേക്ക് കയറാറായപ്പോൾ ആണ് മയി ചഞ്ചലിനെ മുഖാമുഖം കണ്ടത് …

ചഞ്ചൽ മയിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു …

അവളുടെ ചിരിയിൽ ഒരു പരിഹാസമുണ്ടോ ….. ?

” എനിക്കിവിടെ സ്ഥിരമായി മാഡം ……..” അവൾ മയിയുടെ അടുത്ത് വന്ന് കൊഞ്ചലോടെ പറഞ്ഞു …

” ങും…..” മയി താത്പര്യമില്ലാതെ മൂളി …

” നിഷിൻ സാറിനോട് ഒരു താങ്ക്സ് പറയണം …. ” അവൾ ചുണ്ടു വളച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു …

മയിയുടെ കണ്ണുകൾ ഇടം വലം വെട്ടി … അവൾ ചഞ്ചലിനെ തറപ്പിച്ച് നോക്കി …

” അത് ഞാൻ നേരിട്ട് തന്നെ പറഞ്ഞോളാം ….” കൊഞ്ചലോടെ പറഞ്ഞിട്ട് , കൂസലില്ലാതെ അവൾ ഫ്ലോറിലേക്ക് കയറിപ്പോയി ….

അവളുടെ വാക്കുകളിൽ പരിഹാസമുണ്ടെന്ന് മയിക്ക് തോന്നി … അവൾക്ക് എന്തുകൊണ്ടോ അപമാനഭാരം തോന്നി … തന്റെ ഭർത്താവിനെ കുറിച്ചാണ് ഒരുത്തി …. ഛെ ….!

അവൾ പല്ല് കടിച്ച് പിടിച്ചു …

* * * * * * * * * * *

ആ ആഴ്ച താൻ ട്രിപ്പിനുണ്ടാവില്ലെന്ന് നിവ ആദ്യമേ തന്നെ എല്ലാവരോടും പറഞ്ഞു … അതിനാൽ ആ ആഴ്ചയും ട്രിപ്പ് പ്ലാൻ തില്ല … കരിഷ്മയ്ക്കും പ്രിൻസിക്കും നിവയോട് ദേഷ്യം തോന്നി …

” നീ കാരണമാ ഇത്തവണയും ….”

” നിങ്ങൾ പൊയ്ക്കോളാൻ ഞാൻ പറഞ്ഞല്ലോ … ഞാനില്ലെങ്കിലും പോകുമെന്നല്ലേ റിജിൻ അന്ന് പറഞ്ഞത് ….” നിവ കരിഷ്മയോട് ചോദിച്ചു …

” അതപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ … ” കരിഷ്മ മുഖം വീർപ്പിച്ചു …

” ഈ വീക്ക് ഇങ്ങനെ പോട്ടെ … ഉടനെ തന്നെ ഒരു സൊല്യൂഷൻ നമുക്കുണ്ടാക്കാം ….” നിവ ആലോചനയോടെ പറഞ്ഞു …

* * * * * * * * * * * * *

വെള്ളിയാഴ്ച വൈകിട്ടുള്ള ബസിന് നിവ നാട്ടിലേക്ക് തിരിച്ചു …

വെളുപ്പിന് അവൾ തമ്പാനൂരെത്തും … അവളെ പിക്ക് ചെയ്യാൻ നവീനാണ് പോകാനിരുന്നത് …

* * * * * * * * * * * * * * *

പിറ്റേന്ന് രാവിലെ മയി കുളിച്ചിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വരുമ്പോൾ , ഹാളിലെ സോഫയിൽ വീണയുടെ അരികിലായി നിവയുണ്ട് ….

അവൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ഒന്നൊന്നായി ബാഗിൽ നിന്നെടുത്ത് നിലത്തേക്കിട്ടു ….

വന്ന് കയറിയ പാടേ നിവ മുഷിഞ്ഞ വസ്ത്രങ്ങൾ ബാഗിൽ നിന്ന് മാറ്റുന്നത് , നെറ്റി ചുളിച്ച് നോക്കിക്കൊണ്ട് മയി നിന്നു … അവളുടെ തലയിൽ തന്റെ പോലീസ് ബുദ്ധിയുണർന്നു…(തുടരും)

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17

Share this story