ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19

എഴുത്തുകാരി: അമൃത അജയൻ

മയി അവളെ തന്നെ നോക്കി നിന്നു … മയി നിൽക്കുന്നത് നിവ ശ്രദ്ധിച്ചിരുന്നില്ല … വസ്ത്രങ്ങൾ നിലത്തേക്ക് വലിച്ചിട്ടിട്ട് അവൾ ബാഗടച്ച് എഴുന്നേറ്റു …..

” ഞാനൊന്നുറങ്ങട്ടെ അമ്മേ .. നല്ല ക്ഷീണോണ്ട് … ”

” പോയി ഫ്രഷ് ആയി വാ … ഫുഡ് കഴിച്ചിട്ട് കിടന്നുറങ്ങിക്കോ ….” വീണ പറഞ്ഞു ..

” അമ്മേ …..” അവൾ ചിണുങ്ങി …

” വാവേ ……….” വീണ താക്കീതു പോലെ വിളിച്ചു …

” വരാം ….” അവൾ അമ്മയെ നോക്കി കവിൾ വീർപ്പിച്ചു .. .

വീണയുടെ കവിളത്ത് ഒരുമ്മ കൊടുത്തിട്ട് തിരിഞ്ഞതും , സ്റ്റെയറിനടുത്ത് അവളെ തന്നെ നോക്കി ചെറുചിരിയോടെ നിൽക്കുന്ന മയിയെ കണ്ടു …

നിവ ആദ്യമൊന്ന് ഞെട്ടി .. പിന്നെ അവൾ കണ്ണു കൂർപ്പിച്ച് മയിയെ നോക്കി ..

” നീ പോയിക്കഴിഞ്ഞാൽ ഈ വീട്ടിലെല്ലാവരും സൈലന്റ്റാ വാവേ ….. അപ്പൂസ് പോലും ….” മയി ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് വന്നു …

നിവ ചിരിച്ചെന്ന് വരുത്തി നിന്നു .. വീണയുള്ളതിനാൽ അവൾക്ക് മുഖം കറുപ്പിക്കാനും കഴിയില്ലായിരുന്നു …

അപ്പോഴേക്കും ഹരിത അപ്പൂസിനെയും കൊണ്ട് താഴേക്കിറങ്ങി വന്നു … നിവയെ കണ്ടതും അവൾ ഹരിതയുടെ കൈയിൽ നിന്ന് ഊർന്ന് താഴെയിറങ്ങി ..

” റ്റേറ്റീമ്മാ ………..” അവൾ ആർത്തു ചിരിച്ചു കൊണ്ട് ഓടി വന്നു നിവയെ കെട്ടിപ്പിടിച്ചു ..

നിവ ബാഗ് താഴെയിറക്കി വച്ച് അവളെയെടുത്തു ..

” ചേച്ചീമ്മേടെ മുത്തേ .. ചുന്ദരീ …. ” നിവ പാട്ട് പാടുന്നത് പോലെ അവളെ വിളിച്ചു …

” ആപ്പൂച്ചിന് ടോക്കി ….” അവൾ കുഞ്ഞിക്കൈ നീട്ടീപ്പിടിച്ചു …

വീണയും ഹരിതയും അത് കണ്ട് പൊട്ടിച്ചിരിച്ചു … മയിക്ക് മാത്രം അതെന്താണെന്ന് മനസിലായില്ല .. അപ്പൂസിന്റെ ഭാഷയൊക്കെ മയി പഠിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു …

നിവ അവളെ നോക്കി ഊറിച്ചിരിച്ചു .. പിന്നെ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ചോക്ക്ളേറ്റ്സ് എടുത്തു കൈയ്യിൽ പിടിച്ചിട്ട് അവളെ നോക്കി …

അപ്പോഴേക്കും കാര്യം മനസിലായത് പോലെ അവൾ നിവയുടെ കവിളിൽ കുഞ്ഞി ചുണ്ടുകൾ വിടർത്തി ഉമ്മ കൊടുത്തു …

” പോരാ ….. ചോക്ലേറ്റുമ്മ തരണം …..”

അവൾ ഒരുമ്മ കൂടി കൊടുത്തു …

” പോരാ …… ഐസ്ക്രീം ഉമ്മ തരണം … ”

അവളൊരുമ്മ കൂടി കൊടുത്തു …

” അങ്ങ് കൊടുക്ക് വാവേ … പാവം എന്റെ കുഞ്ഞിനെ കൊതിപ്പിക്കാതെ … ” വീണ പറഞ്ഞു ..

” അങ്ങനൊന്നും കൊടുക്കില്ലവൾക്ക് … അല്ലേടി കള്ളി …..” പറഞ്ഞു കൊണ്ട് നിവ ബാഗുമെടുത്ത് അപ്പൂസിനെയും കൊണ്ട് മുകളിലേക്ക് നടന്നു …

കുറേ കഴിഞ്ഞ് അവൾ അപ്പൂസുമായി താഴെ വന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു … അപ്പൂസിനെ വീണയെ ഏൽപ്പിച്ചിട്ട് അവൾ ഉറങ്ങാനായി പോയി …

വീണ നിവ വാരിയിട്ട വസ്ത്രങ്ങൾ എടുത്ത് വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു ..

* * * * * * * * *

മയിക്ക് ഓഫീസിൽ ഒന്ന് രണ്ട് എമർജൻസി ഉണ്ടായിരുന്നത് കൊണ്ട് , പോയിട്ട് ഉച്ചയായപ്പോൾ തിരിച്ചു വന്നു .. അപ്പോഴും നിവ എഴുന്നേറ്റിരുന്നില്ല …

മയി റൂമിൽ പോയി ഡ്രസ് മാറിയിട്ട് നിവയുടെ റൂമിൽ ചെന്ന് മുട്ടി വിളിച്ചു … കുറേ സമയം കാത്തു നിന്നിട്ടാണ് നിവ കതക് തുറന്നത് … അവൾ ഉറക്കപിച്ചിലായിരുന്നു ….

” എന്താ ….?” അവൾ ദേഷ്യപ്പെട്ടു …

” മതി ഉറങ്ങിയത് …. എണീറ്റ് വാ …”

” എപ്പോ ഉറങ്ങണം എഴുന്നേൽക്കണം എന്നൊക്കെ എനിക്കറിയാം … നിങ്ങളാരാ ഇതൊക്കെ ചോദിക്കാൻ .. ” അവൾ മയിയുടെ നേർക്ക് പോരിന് തയ്യാറായി …

” നിന്നോട് തർക്കിക്കാൻ വന്നതൊന്നുമല്ല .. മാറ് ഞാനകത്ത് കയറട്ടെ ….”

” ഇവിടെ പറ്റില്ല … നിങ്ങളൊരുത്തി കാരണം എനിക്കോരോന്നു നഷ്ടപ്പെടുവാ .. മേലിൽ എന്റെ ജീവിതത്തിൽ ഇടപെട്ട് പോകരുത് ….” അവളുടെ കണ്ണിൽ തീയുണ്ടായിരുന്നു …

മയി അവളെ സൂക്ഷിച്ച് നോക്കി … എന്നിട്ട് അവൾ പാതിയടച്ച് പിടിച്ചു നിന്ന ഡോർ ഒറ്റത്തള്ളിന് തുറന്നു അകത്തു കയറി …

നിവ വേച്ചു വീഴാൻ പോയി ..

മയി വേഗം ഡോറടച്ചു ….

” ഏട്ടനിവിടെ ഇല്ലല്ലോ .. നിങ്ങൾക്ക് ആ റൂമിൽ തന്നെ ഇരുന്നാൽ പോരെ …..” നിവ ചൊടിച്ചു …

” അതിന് നിന്റെ ഏട്ടൻ ഉള്ളത് കൊണ്ടാ ഞാനിവിടെ വന്നു കിടന്നതെന്ന് ആരു പറഞ്ഞു ….?” മയി റൂമിലാകമാനം കണ്ണോടിച്ച് എന്തോ തിരഞ്ഞുകൊണ്ട് ചോദിച്ചു …

” എന്താ ഇങ്ങനെ നോക്കുന്നേ …. ” അവൾ നോക്കുന്നത് കണ്ട് നിവ ചോദിച്ചു …

” നിന്റെ ബാഗെവിടെ ….?”

നിവയുടെ കണ്ണൊന്നു പിടഞ്ഞു …

” എന്റെ ബാഗ് എന്തിനാ നിങ്ങൾക്ക് .. അതിൽ നിധിയൊന്നും ഇരിപ്പില്ല … ”

” നിധിയുണ്ടോ ഇല്ലയോന്നൊക്കെ നോക്കിയാലല്ലേ അറിയാൻ കഴിയൂ ….” മയിയുടെ കണ്ണുകൾ കബോർഡിന് മുകളിൽ പതിഞ്ഞു …

അവൾ അതിനു ചുറ്റും കറങ്ങി നോക്കിയപ്പോൾ , ഒരു വശത്തു കൂടി നീണ്ടു കിടക്കുന്ന നീല സ്ട്രാപ് കണ്ടു … അത് നിവയുടെ ബാഗിന്റെതാണെന്ന് മയി ഊഹിച്ചു … പെട്ടന്ന് ആരുടെയും കണ്ണിൽ പെടാത്ത രീതിയിൽ വച്ചിരിക്കുകയാണ് ആ ബാഗ് …

മയി ആ സ്ട്രാപ്പിൽ പിടിച്ചു വലിച്ചെങ്കിലും എടുക്കാൻ കഴിഞ്ഞില്ല …

” ആ ചെയറെടുത്തിട്ട് വാ ……” മയി നിവയെ നോക്കി പറഞ്ഞു …

അവൾ മിണ്ടാതെ നിന്നതേയുള്ളു ..

വെറുതെ പറഞ്ഞാൽ കേൾക്കില്ലന്ന് മയിക്ക് അറിയാം .. അവളെ അനുസരിപ്പിക്കാനും തനിക്കറിയാം … തത്ക്കാലം കടും പിടുത്തം വേണ്ടന്ന് വച്ച് , മയി തന്നെ പോയി ആ ചെയർ എടുത്തിട്ട് വന്നു…

കബോർഡിനടുത്തേക്ക് അത് നീക്കിയിട്ട് അവൾ തന്നെ കയറി ബാഗെടുത്തു ….

ചെയറിൽ നിന്നിറങ്ങി വന്ന് അവൾ ബെഡിൽ ഇരുന്നു … പിന്നെ അവൾ ബാഗ് പരിശോധിക്കാൻ തുടങ്ങി ..

അവളുടെ കുറച്ച് മേക്കപ്പ് ഐറ്റംസും ക്രീമും ആണ് ആദ്യം കിട്ടിയത് …

ഇടക്കിടക്ക് മയി നിവയെ നോക്കുന്നുണ്ടായിരുന്നു …

ശേഷം അവൾ വലിയ അറയുടെ സിബ് തുറന്നു … അതിനുള്ളിൽ നിന്ന് ഒരു മിനറൽ വാട്ടർ ബോട്ടിലും രണ്ട് കോള കാനും കിട്ടി …

മയി ആദ്യം മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്നു മണത്തു നോക്കി .. പിന്നെ ഒരൽപം കൈയ്യിലൊഴിച്ച് ഉരച്ചു നോക്കി …

ശേഷം ബോട്ടിൽ അടച്ചു വച്ചു .. കോള കാൻ തുറന്നു നോക്കി …. അത് തുറന്നപ്പോൾ തന്നെ മയിക്ക് തല പെരുത്തു …

അവൾ നിവയെ രൂക്ഷമായി നോക്കി …

” എന്താടി ഇത് …? ”

” കോള …..” കടുപ്പിച്ചാണ് പറഞ്ഞതെങ്കിലും അവൾക്ക് എന്തോ ഒരു ഭയം തോന്നി ..

” കോളയിലെന്താന്നാ ചോദിച്ചത് …..”

” എനിക്കറിയില്ല …..” അവൾ എടുത്തടിച്ചത് പോലെ പറഞ്ഞു …

” നിനക്കറിയില്ലെങ്കിൽ നിന്റെ മൂത്ത ഏട്ടനെ വിളിക്കാം … ഡോക്ടർക്ക് എന്തായാലും അറിയാൻ കഴിയും … ” മയി പറഞ്ഞു കൊണ്ട് കോള കാനുമായി എഴുന്നേറ്റു …

” എന്റെ ഫ്രണ്ട് ഗിഫ്റ്റ് ചെയ്തതാ …. ” നിവ പെട്ടന്ന് മയിയുടെ മുന്നിൽ കയറി നിന്നു …

മയി അവളെ സൂക്ഷിച്ച് നോക്കി ..

” ബോയി ഫ്രണ്ടോ ഗേൾ ഫ്രണ്ടോ …..?”

നവ മിണ്ടിയില്ല …

” അന്ന് ഞാൻ , ഹോട്ടലിൽ വച്ച് കണ്ട അവൻ തന്നതാണോ … ഇത് …? ”

” ങും …….” അവൾ മൂളി …

” അപ്പോ എനിക്കൂഹിക്കാം എന്താണെന്ന് … നിന്നെയിങ്ങനെ ഡ്രഗ്സ് തന്ന് നശിപ്പിക്കുന്നവനാണോ നിന്റെ കാമുകൻ … കെട്ടിപ്പിടിക്കുവോ ഉമ്മ വയ്ക്കുവോ സിനിമയ്ക്ക് പോവോ ഒക്കെ ചെയ്യുന്ന പോലാണോ ഈ ഡ്രഗ്സ് … നിനക്ക് ബോധമില്ലെ … അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവരുടെ കുടുംബത്ത് ജനിച്ച നിനക്ക് ലോക പരിചയം തീരെ ഇല്ലാതെയൊന്നും ഇല്ലല്ലോ .. നാട്ടിൻ പുറത്തെ അഞ്ചാം ക്ലാസിലെ കുഞ്ഞുങ്ങൾക്കറിയാമല്ലോ ഇതിന്റെ ദോഷം ….”

” ഇതങ്ങനത്തെ വലിയ സാധനം ഒന്നുമല്ല .. ചില റെയർ കോളയിലും വൈനിലും ഒക്കെ ചേർക്കുന്നതാ … അതിന്റെ ടേസ്റ്റ് കിട്ടാൻ വേണ്ടിയാ ഇതിൽ ചേർത്തിരിക്കുന്നേ … ഡ്രഗ്സിന്റെ ഇഫക്ട് ഒന്നും ഇല്ല .. ” അവൾ പറഞ്ഞു …

” ഓഹോ …. ഹതു ശരി … മോളാരെയാ ഫൂളാക്കാൻ നോക്കുന്നേ … എന്നെയാണോ …? ” മയി ചോദിച്ചു …

” ഞാൻ സത്യമാ പറഞ്ഞത് ….”

” എന്താ അതിന്റെ പേര് ….?”

” പേര് …….” അവളൊന്നാലോചിച്ചു …

” പേര് എനിക്ക് ഓർമയില്ല …. ”

” പിന്നെയാരാ പറഞ്ഞു തന്നത് ഇത് വൈനിൽ ചേർക്കുന്നതാണെന്ന് ….?”

അവൾ മിണ്ടിയില്ല …

” അവനാണോ …..”

” ങും …….”

മയി പുച്ഛത്തോടെ ചിരിച്ചു …

” നിന്നെയവൻ വഞ്ചിക്കുകയാ .. നുണ പറഞ്ഞ് ഡ്രഗ്സാണ് നിനക്ക് തരുന്നത് … ”

” നിങ്ങളുടെ മനസിലിരിപ്പ് എനിക്കറിയാം … എന്നെയും ബെമിയെയും പിരിക്കണം .. അതിന് നിങ്ങൾ എന്ത് നുണയും പറയും ….” അവൾ മയിയുടെ നേരെ കണ്ണ് കൂർപ്പിച്ചു …

” ഞാനല്ല .. എന്റെ മുന്നിൽ നിന്ന് നീയാ കല്ലുവച്ച നുണ പറയുന്നത് …..” മയി അവളോട് രൂക്ഷമായി പറഞ്ഞു …

” ബെമി ചതിക്കില്ല … എനിക്കുറപ്പുണ്ട് ….”

” നിവാ … ഇത് ഡ്രഗ്സാണെന്ന് അറിയാതെയാണ് നീ കുടിക്കുന്നതെങ്കിൽ നിനക്ക് തെറ്റി … ഇത് ഡ്രഗ്സാണ് … നിനക്കവൻ തരുന്നത് ഡ്രഗ്സാണ്… നീയാലോചിച്ച് നോക്ക് , അവനെന്തിന് നിനക്കീ ഡ്രഗ്സ് തരുന്നു … അറിഞ്ഞു കൊണ്ട് നുണ പറഞ്ഞു രക്ഷപ്പെടാനാണെങ്കിൽ നിവാ നീ നിഴലിനോടാണ് യുദ്ധം ചെയ്യുന്നത് …. ”

” ഇത് ഡ്രഗ്സല്ല …..”

അവളോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മയിക്ക് മനസിലായി …

” ഇനി എത്ര നാളുണ്ട് നിന്റെ കോഴ്സ് ….?”

” ഇനി രണ്ടര വർഷം …..”

മയി ഒന്നാലോചിച്ചു ..

” ഈ അക്കാഡമിക് ഇയർ തീരാൻ ഇനി കഷ്ടിച്ച് അഞ്ച് മാസം … അല്ലെ ..?”

” ങും …..”

” എന്നാൽ ഇനി നീ ബാംഗ്ലൂരിൽ പോകണ്ട … ഈ വർഷം അങ്ങ് പോട്ടെ .. അടുത്ത വർഷം കേരളത്തിൽ ചേർന്ന് പഠിക്കാം …..”

നിവ ആദ്യമൊന്ന് അന്ധാളിച്ചു … പിന്നെ അവളുടെ ഭാവം മാറി ….

” നീയാരാ ഇതൊക്കെ പറയാൻ … നീയാരാന്ന് …. ഏത് കോഴ്സ് പഠിക്കണം , എവിടെ പഠിക്കണം എന്നൊക്കെ ഞാനാ തീരുമാനിക്കുന്നേ .. ഹെന്റെ അച്ഛനും അമ്മയും എനിക്ക് തന്ന സ്വാതന്ത്ര്യമാണത് … അത് വേണ്ടന്ന് പറയാൻ നീയെന്റെ ആരാ .. എന്റെ ഏട്ടന് പോലും നിന്നെ വേണ്ട … പിന്നെ നീയെന്തിനാടീ ഇവിടെ കെട്ടിക്കിടക്കുന്നേ … ഉളുപ്പുണ്ടെങ്കിൽ ഇവിടുന്നിറങ്ങിപ്പോ …. ” നിവ കലിതുള്ളി വിറച്ചു ….

മയി അവളെ തന്നെ നോക്കി നിന്നു … അവൾ പറഞ്ഞ ചില വാക്കുകളെങ്കിലും മയിയുടെ നെഞ്ചിൽ തന്നെയായിരുന്നു തറച്ചത് … കിച്ചയെ കാണുന്ന കണ്ണിലേ നിവയെ താൻ കണ്ടിട്ടുള്ളു .. അവൾക്ക് കൊടുക്കാത്ത ഒരു സ്ഥാനം കൂടി നിവയ്ക്ക് നൽകിയിട്ടുണ്ട് … ഒരു മകളുടെ …

തന്നെ മനസിലാക്കാതെയാണെങ്കിലും അവൾ കോരിയിട്ട വാക്കുകൾ കൂരമ്പുകളായിരുന്നു …

എത്ര തടുത്തിട്ടും അറിയാതെയൊരുതുള്ളി മയിയുടെ കണ്ണിൽ പൊടിഞ്ഞു …(തുടരും)

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18

Share this story