ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20

എഴുത്തുകാരി: അമൃത അജയൻ

മയി പെട്ടന്ന് , നിയന്ത്രണം വീണ്ടെടുത്തു …

” നിവാ ….. നീ ഒച്ചയെടുക്കണ്ട .. ” മയി താക്കീത് പോലെ പറഞ്ഞു …

” ഞാനൊച്ചയെടുക്കും .. ഇതെന്റെ വീടാ …. ”

” എങ്കിൽ പിന്നെ ഇവിടെയുള്ളവരെക്കൂടി ഇങ്ങോട്ടു വിളിപ്പിച്ചിട്ട് സംസാരിക്കാം … ” മയി രൂക്ഷമായി പറഞ്ഞു ..

അത് കേട്ടതും നിവയൊന്നടങ്ങി …

” വാവേ …. നീ ചെന്ന് പെട്ടിരിക്കുന്ന കുരുക്കിന്റെ ആഴം നിനക്കറിയില്ല .. നടുക്കടലിൽ പെട്ടിട്ട് കൈകാലിട്ടടിച്ചിട്ട് കാര്യമില്ല … രക്ഷപ്പെടാൻ ഒരു വള്ളമെങ്കിലും ഉള്ളിടത്താണ് നീയിപ്പോ … പിന്നീട് ചിലപ്പോ എനിക്ക് പോലും ഒന്നും ചെയ്യാൻ കഴിയില്ല …. ”

” നിങ്ങളൊന്നും ചെയ്യണ്ട … ഞാൻ കുറച്ച് വെള്ളം കുടിച്ച് മരിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ … ”

” തർക്കിക്കുന്ന അത്ര എളുപ്പമായിരിക്കില്ല , യഥാർത്ഥ്യം ഫേസ് ചെയ്യുമ്പോൾ .. ”

” ഞാൻ ഫേസ് ചെയ്തോളാംന്ന് പറഞ്ഞല്ലോ …. നിങ്ങൾ നിങ്ങടെ പാട് നോക്കിപ്പോ … ” നിവ മയിയുടെ നേരെ കൈകൂപ്പി …

” അതങ്ങനെ നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ … ഇനി ഏതായാലും നിന്റെ ഇഷ്ടത്തിന് വിടാൻ ഉദ്ദേശമില്ല … ഇപ്പോഴാണെങ്കിൽ നിന്നെയാരും കുറ്റപ്പെടുത്തില്ല .. ഇതിന്റെ പേരിൽ നിന്നെയാരും ക്രൂശിക്കില്ല .. നിനക്ക് ഒരു തെറ്റ് പറ്റി എന്ന് കരുതി എല്ലാവരും ക്ഷമിക്കും .. ഞാനുണ്ടാവും നിനക്കൊപ്പം നിൽക്കാൻ … ” മയി പറഞ്ഞു ….

” നിങ്ങളിപ്പോ വീട്ടിൽ പറയണ്ട .. സമയമാകുമ്പോ എനിക്കറിയാം അച്ഛനോടും അമ്മയോടും പറയാൻ … അത് വരെ കോലിട്ടിളക്കാതെ ഒന്ന് നിന്നാൽ മതി … ഞാൻ എങ്ങനേലും ജീവിച്ചോട്ടെ .. ” നിവ അക്ഷമയോടെ പറഞ്ഞു ..

” ഇതാണോ നീ കണ്ട ജീവിതം … ” മയി പുച്ഛിച്ചു …. ”

അവളോട് കൂടുതൽ തർക്കിച്ചിട്ട് കാര്യമില്ലെന്ന് മയിക്കറിയാമായിരുന്നു …

” ഞാൻ പറഞ്ഞ കാര്യം മറക്കണ്ട .. ഇതോടു കൂടി നിന്റെ ബാംഗ്ലൂർ പഠനം നിർത്തിക്കോണം .. വീട്ടിൽ ഞാൻ സംസാരിച്ചോളാം … ഈ വർഷം പേട്ടെ .. നെക്സ്റ്റ് ഇയർ പുതിയ കോളേജിൽ ചേർന്നു പഠിക്കാം ….”

” നിങ്ങളോട് …. ഞാൻ ….”

” നിർത്ത് … ഇനി സംസാരിക്കണ്ട .. അറിയാല്ലോ … എന്തെങ്കിലും ഉടായിപ്പ് കാണിക്കാനാ പ്ലാൻ എങ്കിൽ എന്റെ കൈയിലുള്ള സംഗതി കൂടി ഞാൻ കാണിച്ചു കൊടുക്കും എല്ലാവർക്കും … ” മയി അവളുടെ നേരെ വിരൽ ചൂണ്ടി പറഞ്ഞിട്ട് മുറി വിട്ടിറങ്ങി …

നിവ തറഞ്ഞു നിന്നു …

അവളുടെ ഉള്ളു വിറച്ചു … അവരിന്നെല്ലാം വീട്ടിലറിയിച്ചാൽ തന്റെ പഠനം തന്നെ അവസാനിപ്പിക്കും ……

അവൾ ആലോചിച്ചു നിന്നിട്ട് ഫോണെടുത്ത് ബെഞ്ചമിനെ വിളിച്ചു …

* * * * * * * * * * * * *

മയി ആ സമയം നിഷിനെ ഫോൺ ചെയ്യുകയായിരുന്നു …

ഒരു തവണ ഫുൾ റിംഗ് ചെയ്ത് നിന്നു … അൽപം കഴിഞ്ഞ് വിളിക്കാമെന്ന് കരുതി , അവൾ ഫോൺ ടേബിളിലേക്ക് വച്ചതും , ഫോൺ റിംഗ് ചെയ്തു ..

കോൾ നോക്കിയപ്പോൾ നിഷിനായിരുന്നു .. അവൾ വേഗം കോളെടുത്തു …

” നിഷിൻ എവിടെയാ ….?”

” ഞാനൊരു മീറ്റിംഗ് കഴിഞ്ഞ് , ഇറങ്ങാൻ തുടങ്ങുകയാ …. ”

” നിഷിൻ ഇന്ന് ഇങ്ങോട്ട് പോര് … ഒരത്യാവശ്യ കാര്യമുണ്ട് … ”

” എന്താ കാര്യം …? ”

” അത് വന്നിട്ട് പറയാം .. ”

” എനിക്ക് നാളെയും ചില എൻഗേജ്മെൻസ് ഉണ്ടായിരുന്നു ”

” നാളെ സൺഡേയല്ലേ ..”

” അതെ … അത്ര ഒഫീഷ്യൽ അല്ല .. ”

” നിഷിൻ , ഇന്ന് ഒരു ദിവസം എന്തായാലും ഇവിടെ എത്തണം .. വേണമെങ്കിൽ രാവിലെ പൊയ്ക്കോ ….” മയി നിർബന്ധിച്ചു പറഞ്ഞു …

” എന്താടോ കാര്യം .. താൻ ടെൻഷനടിപ്പിക്കാതെ കാര്യം പറ … ”

” ടെൻഷനാകാൻ ഒന്നൂല്ല … ഇത് ഫോണിൽ പറയേണ്ട കാര്യമല്ല .. അത് കൊണ്ടാ …..”

” ശരി …. പക്ഷെ രാത്രിയാകും … ഇന്ന് തന്നെ രണ്ട് ഒഫീഷ്യൽ കാര്യങ്ങൾ കൂടി കഴിഞ്ഞിട്ടേ എത്താൻ കഴിയൂ …”

” ഒരു പാട് ലേറ്റ് ആകാതെ വന്നാൽ മതി …. ”

” OK …. താൻ ഫുഡ് കഴിച്ചോ …? ”

” ങും ….” അവൾ മൂളി ..

അവൻ ഭക്ഷണം കഴിച്ചോ എന്നൊന്നും അവൾ തിരക്കാൻ പോയില്ല …

അവൾ ഫോൺ കട്ട് ചെയ്ത് ടേബിളിലേക്ക് വച്ചു ….

ആ സമയം , ആ റൂമിന് പുറത്ത് ഒരാൾ അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു …

* * * * * * * * * * * * * * * * * * *

” ആകെ കുഴപ്പമായി ബെമീ , നീ പറഞ്ഞ പോലെ ഞാനവരോട് , ഇനിയൊന്നും ആവർത്തിക്കില്ലെന്ന് കാല് പിടിച്ചു പറയാൻ പോയതാ … പക്ഷെ അവരെന്റെ ഏട്ടനെ വിളിച്ചു വരുത്തുവാ … ഞാൻ കേട്ടു …..” നിവ പരിഭ്രമത്തോടെ പറഞ്ഞു …

” ഇവർക്കെന്താടി നിന്നോട് ഇത്രേം കലിപ്പ് … ” അവൻ നിവയെ ചൂടാക്കി …

” എനിക്കറിയില്ല ബെമീ …. ഞാനൊന്ന് ചോദിച്ചോട്ടെ …?” നിവയുടെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു …

” എന്താണ് ….?”

” നീ പറഞ്ഞത് സത്യമാണോ .. ആ കോളയിൽ റെയർ വൈനിലും മദ്യത്തിലുമെല്ലാം ചേർക്കുന്ന കണ്ടന്റാണെന്ന് പറഞ്ഞത് .. ”

” അതിലെന്താ ഇത്രക്ക് സംശയം … ഞാൻ പറഞ്ഞതാണല്ലോ നിന്നോട് …”

” അതേ… പക്ഷെ അവർ പറയുന്നത് അത് ഡ്രഗ്സ് ആണെന്നാ … ”

” നിനക്കവളാണോ ഞാനാണോ വലുത് … എന്നയാണോ അവളെയാണോ വിശ്വാസം ….”

” നിന്നെ …. പക്ഷെ ബെമീ .. നിനക്കറിയാല്ലോ എന്റെ മൂത്ത ഏട്ടൻ ഡോക്ടറാണ് … എങ്ങാനും അത് ഡ്രഗ്‌സായാൽ ഏട്ടൻ കണ്ടു പിടിക്കില്ലെ … എനിക്ക് പേടി അതാ …”

” ങും … ഒരു കാര്യം ചെയ്യ് , നിന്റെ സമാധാനത്തിന് നീയാ കോള ഫ്ലഷിൽ ഒഴിച്ച് കളഞ്ഞേക്ക് ….”

” ഇല്ല ബെമീ … ആ കോള അവർ കൊണ്ട് പോയി … അവരുടെ കൈയ്യിലാ ….”

” ഓ ഷിറ്റ് …. ”

കുറേ സമയത്തേക്ക് അവന്റെ ശബ്ദമൊന്നും അവൾ കേട്ടില്ല …

” ബെമീ ……” അവൻ മിണ്ടാതിരിക്കുന്നത് കണ്ട് അവൾ വിളിച്ചു …

” നിന്നെയും കൊണ്ട് വല്ല പോലീസ്റ്റേഷനിലും പോകുമോ നിന്റെ ഏട്ടനും ഏട്ടത്തിയും … ”

” പോലീസ് സ്‌റ്റേഷനിലോ … എന്തിന് ..?”
അവൾ നെറ്റി ചുളിച്ചു …

” അതല്ലേ ഇപ്പോഴത്തെ ട്രെന്റ് … കൂടെ നിന്ന് സുഖിച്ചിട്ട് അവസാനം , വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പറയില്ലേ …. ”

” നീയെന്താ ബെമീ ഇങ്ങനെ പറയുന്നേ .. ശരിക്കും നീയെന്നെ കെട്ടാം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ നിന്നെ എല്ലാറ്റിനും സമ്മതിച്ചത് .. ”

” അതേ … പക്ഷെ നീയും അതുപോലെങ്ങാനും ചെയ്യുമോന്നാ എന്റെ പേടി … ”

” ബെമി എന്നെ പീഡിപ്പിച്ചു ന്നോ …? ”

” അതെ ….”

” ഞാനൊരിക്കലും അങ്ങനെ പറയില്ല … ” അവൾ പറഞ്ഞു …

” നീ ഇങ്ങനെയൊക്കെ പറയുന്ന കേട്ട് എനിക്ക് പേടി തോന്നുന്നുണ്ട് .. ബെമീ നീയെന്നെ കൈവിടല്ലേടാ … നീയില്ലാതെ പറ്റില്ല എനിക്ക് … ” അവളുടെ തൊണ്ടയിടറി …

” ഞാനുണ്ടാവും എപ്പോഴും ..?”

” പക്ഷെ എങ്ങനെ .. ഇന്നെന്നെ എല്ലാരും കൂടി ടോർച്ചർ ചെയ്താൽ ഞാൻ ബെമിയുടെ കാര്യം വീട്ടിൽ തുറന്നു പറയും … ”

” അയ്യോ ഇപ്പോഴേയോ … അത് വേണ്ട .. എന്റെ പപ്പയെ ഒന്നറിയിക്കുക പോലും ചെയ്യാതെ പറഞ്ഞാൽ പപ്പക്ക് ദേഷ്യം വരും പിന്നെ ഒരിക്കലും പപ്പ നിന്നെ എനിക്ക് വിവാഹം ചെയ്തു തരില്ല …..” അവൻ അവളെ തടഞ്ഞു ..

” പിന്നെ ഞാനെന്താ ചെയ്യേണ്ടത് … ? അവൾ നിസഹായതയോടെ ചോദിച്ചു ..

” നീ ഞാൻ പറയുന്നത് പോലെ ചെയ്യണം … അതിനുള്ള മിടുക്ക് നിനക്കുണ്ടെങ്കിൽ നീ രക്ഷപ്പെട്ടു … ”

” എന്താ ….?” അവൾ പ്രതീക്ഷയോടെ കാതോർത്തു ..

അവൻ ചില ഐഡിയകൾ അവൾക്ക് ഉപദേശിച്ച് കൊടുത്തു ….

* * * * * * * *

നിവ വന്ന് നോക്കുമ്പോൾ മയി , ലാപ്പിൽ എന്തോ ചെയ്യുകയായിരുന്നു .. അവൾ ചുണ്ടു കടിച്ചു …

പിന്നെ രണ്ടും കൽപ്പിച്ച് അകത്തു കയറി …

അവൾ മുരടനക്കി …

” ങും എന്താണ് … ?” മയി ലാപ്പിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു …

” ഞാൻ ബെമിയോട് നേരത്തെ പറഞ്ഞാരുന്നു , എന്റെ ബംഗ്ലൂർ പഠിത്തം നിർത്തുവാന്ന് … കോളയിൽ ഡ്രഗ്സാന്ന് നിങ്ങൾ പറഞ്ഞൂന്നും പറഞ്ഞു ….. ” അവൾ മുഖം കുനിച്ച് പറഞ്ഞു …

മയി നിവയെ പാളി നോക്കി … പെട്ടന്നുള്ള നിവയുടെ പെരുമാറ്റം മയിക്ക് സംശയമുളവാക്കി .. എങ്കിലും അവളത് പുറത്തു കാണിച്ചില്ല …

മയി ഒന്നും മിണ്ടാത്തത് കണ്ട് , നിവ മയിയെ നോക്കി …

” പറഞ്ഞോ …..” മയി ലാപ്പിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു …

” ഇപ്പോ ഞാൻ വിളിച്ചിട്ട് അവൻ ഫോണെടുക്കുന്നില്ല … ഫോണൊന്നു തന്നാൽ അവനെ വിളിച്ചിട്ട് തരാം ….” അവൾ പറഞ്ഞു …

മയി അവളെ ഒന്ന് നോക്കിയിട്ട് ഫോണെടുത്ത് നീട്ടി …

അവൾ ഫോൺ കൈയ്യിൽ വാങ്ങി ..

” ലോക്ക് ആണ് ….” അവൾ മയിയോട് പറഞ്ഞു ..

മയി ഫോൺ വാങ്ങി പാസ് വേർഡ് ടൈപ്പ് ചെയ്തു കൊടുത്തു ..

നിവ നമ്പർ ഡയൽ ചെയ്തു … ഫോൺ കാതോട് ചേർത്തു കാത്തു നിന്നെങ്കിലും ആരും അറ്റൻഡ് ചെയ്തില്ല …

” അയ്യോ ഇത് പിന്നേം ലോക്ക് ആയി … ” നിവ ഫോൺ മയിയുടെ നേരെ നീട്ടി …

മയി ഫോൺ വാങ്ങി ലോക്ക് മാറ്റി കൊടുത്തു …

നിവ ഒന്ന് കൂടി കാൾ ചെയ്തു എങ്കിലും അവൻ ഫോണെടുത്തില്ല …

അവൾ ഒന്നും പറയാതെ മുറി വിട്ടിറങ്ങിപ്പോകുന്നത് നോക്കി മയി ഇരുന്നു …

നിവ വന്നപാടെ നോട്ട് പാടിൽ ഒരു നമ്പർ എഴുതി വച്ച് പലയാവർത്തി നോക്കി ഉറപ്പിച്ചു ..

പിന്നെ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു ..

ഇടയ്ക്കവൾ മയി കാണാത്ത വിധത്തിൽ , ആ റൂമിൽ പോയി നോക്കി തിരികെ വന്നു ..

സമയം നീണ്ടു പൊയ്ക്കൊണ്ടിരുന്നു ..

ഇടയ്ക്കെപ്പോഴോ നിവ വന്ന് നോക്കിയപ്പോൾ മയി ഇരുന്നിടം ശൂന്യം …

അവൾ കൈയിലിരുന്ന പേപ്പർ മുറുക്കി പിടിച്ചു … പിന്നെ ശബ്ദമുണ്ടാക്കാതെ റൂമിനകത്തേക്ക് നോക്കി ..

ബാത്ത് റൂം അടഞ്ഞു കിടക്കുന്നതും , വെള്ളം വീഴുന്ന ശബ്ദവും നിവ കേട്ടു ..

ലാപ്‌ ടോപ്പ് ക്ലോസ് ചെയ്തു വച്ചിട്ടുണ്ട് .. അപ്പോൾ ഉടനെ മയി ഇറങ്ങാൻ സാത്യതയില്ലെന്ന് അവൾ കണക്കുകൂട്ടി ..

പിന്നെ രണ്ടും കൽപ്പിച്ച് റൂമിൽ കയറി … അവൾ ചുറ്റും നോക്കി … മയിയുടെ ഫോൺ , ലാപ് ടോപ്പിനടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു .. അവളത് കൈയിലെടുത്തു .. ഫോൺ ഓണാക്കി … കൈയിലിരുന്ന പേപ്പറിൽ നോക്കി പാസ്വേർഡ് ടൈപ്പ് ചെയ്‌തു …

ഫോൺ ലോക്ക് മാറി …

നിവ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു … ഇടയ്ക്കിടക്ക് അവൾ ബാത്ത് റൂമിന് നേർക്ക് പാളി നോക്കി …

വേഗം ഗാലറി തുറന്ന് വീഡിയോസ് തപ്പി ..
ഒരു പാട് വീഡിയോസ് ഗാലറിയിലുണ്ടായിരുന്നു .. ഇങ്ങനെ നോക്കിയാൽ കണ്ടെത്താൻ കഴിയില്ലെന്ന് നിവയ്ക്ക് ഉറപ്പായി .. അവൾ വേഗം സെറ്റിംഗ്സിൽ നിന്ന് റീസന്റ്ലി പ്ലെയ്ഡ് സെലക്ട് ചെയ്തു .. അത് സ്ക്രോൾ ചെയ്ത് , കഴിഞ്ഞ ആഴ്ചയിലെ ഡേറ്റ് കണ്ടു പിടിച്ചു .. അതിൽ നിന്ന് ആ വീഡിയോ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല .. അപ്പോൾ തന്നെ ആ വീഡിയോ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തു ..

പിന്നീട ഫയൽസ് എടുത്ത് , അവിടെ നിന്നും വീഡിയോ നോക്കിയെടുത്ത് ഡിലീറ്റ് ചെയ്തു .. ശേഷം ഫോൺ ഓഫ് ചെയ്ത് യഥാ സ്ഥാനത്ത് വച്ചു …

ബാത്ത് റൂമിൽ അപ്പോൾ വെള്ള വീഴുന്ന ഒച്ച കേൾക്കാമായിരുന്നു ..

നിവ റൂമിനകം മുഴുവൻ നോക്കി … ഷെൽഫിന്റെ സൈഡിൽ , രണ്ട് കോളാ കാനുകളും ഭദ്രമായി വച്ചിരിക്കുന്നത് നിവ കണ്ടു …

അവൾ അത് രണ്ടും കൈയ്യിൽ എടുത്തു .. വേഗം പുറത്തിറങ്ങി , മറ്റൊരു ബാത്ത് റൂമിൽ കയറി രണ്ട് കാനിലുണ്ടായിരുന്നതും ഫ്ലഷിലേക്കൊഴിച്ചു .. ശേഷം സ്റ്റാൻഡിലിരുന്ന ഡെറ്റോൾ കാനിലേക്കൊഴിച്ച് കഴുകി കളഞ്ഞു … പിന്നാലെ ലോഷൻ കൂടി അതിലേക്കൊഴിച്ച് കഴുകി …

ശേഷം രണ്ട് കാനും അവൾ പഴയ സ്ഥലത്ത് കൊണ്ടു പോയി വച്ചു …

ഒന്നു നെടുവീർപ്പിട്ടിട്ട് , അവൾ ബാത്ത് റൂമിന് നേർക്ക് നോക്കി പുച്ഛിച്ച് ചിരിച്ചു …

മയി … നിനക്ക് തെറ്റി .. നീ നോവിച്ചത് ഈ വീട്ടിലെ പൊന്നോമനയെ ആണെന്ന് ഇന്ന് നിനക്ക് മനസിലാകും …

പക മുറ്റിയ ചിരിയോടെ അവൾ മുറി വിട്ടിറങ്ങി തന്റെ റൂമിലേക്ക് നടന്നു …

ആ സമയം , താഴെ നിഷിന്റെ സ്റ്റേറ്റ് കാർ ഗേറ്റ് കടന്നു വന്ന് മുറ്റത്ത് നിന്നു …

…(തുടരും)

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19

Share this story