ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22

എഴുത്തുകാരി: അമൃത അജയൻ

” അച്ഛാ ……” നവീൺ രാജശേഖറിന്റെ അടുത്തേക്കോടി … പിന്നാലെ നിഷിനും …
രാജശേഖറിനെ നവീനും നിഷിനും ചേർന്ന് , എടുത്ത് സോഫയിൽ കിടത്തി …
” രാജേട്ടാ … ” വീണ നിലവിളിച്ചു കൊണ്ട് ഓടിയടുത്തു ചെന്നു …
നിഷിൻ അമ്മയെ പിടിച്ചു നിർത്തി …

മയിയും ഹരിതയും നിവയും പേടിച്ചു പോയിരുന്നു …

നവീൺ രാജശേഖറിന്റെ പൾസ് പരിശോധിച്ചു …

” എന്റെ ബാഗ് എടുത്തിട്ട് വാ ഹരിതേ ….” നവീൺ ഹരിതയോട് പറഞ്ഞു …

” അച്ഛനെ പിടിക്ക് … ആ റൂമിലേക്ക് കിടത്താം . ക്വിക്ക് ..” നവീൺ തിടുക്കപ്പെട്ടു ..

രാജശേഖറിനെ റൂമിലേക്ക് കൊണ്ട് പോയി കിടത്താൻ മയി കൂടി സഹായിച്ചു ..

അതിനിടയിൽ തന്നെ നവീൺ തന്റെ ഹോസ്പിറ്റലിലെ ആംബുലൻസ് വിളിച്ചു …

അപ്പോഴേക്കും ഹരിത നവീന്റെ ബാഗുമായി വന്നു … ബാഗിൽ നിന്ന് സ്റ്റെത്ത് എടുത്ത് കഴുത്തിൽ ഇട്ടു കൊണ്ട് അവൻ രാജശേഖറെ പരിശോധിച്ചു .. ശേഷം ചുറ്റുമുള്ളവർക്ക് നിർദ്ദേശം കൊടുത്തിട്ട് CPR കൊടുക്കാനാരംഭിച്ചു .. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാജശേഖർ ശ്വാസമെടുത്തു തുടങ്ങി .. നവീന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു ..

ആ സമയം പുറത്ത് , ആംബുലൻസിന്റെ ഒച്ച കേട്ടു ..

പിന്നെ എല്ലാം വേഗത്തിലായിരുന്നു …

രാജശേഖറിനെ വേഗം ആംബുലൻസിലേക്ക് മാറ്റി … മയിയും ഹരിതയും രാജശേഖറിനൊപ്പം ആംബുലൻസിൽ കയറി ..

കാറിൽ നിഷിനും നവീണും വീണയും നിവയും , അപ്പൂസും കൂടി ആശുപത്രിയിലേക്ക് തിരിച്ചു …

വീണ കരച്ചിലായിരുന്നു … നിവയുടെ കണ്ണുകളും നിറഞ്ഞൊഴുകി …

അച്ഛന് ഇങ്ങനെ വന്നത് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല … മയി …..! അവളാണ് എല്ലാത്തിനും കാരണം … ഈ കുടുംബം തകർക്കാൻ വന്നവൾ …

ആംബുലൻസിന് പിന്നാലെ കാറും ആശുപത്രി ഗേറ്റ് കടന്ന് ചീറി പാഞ്ഞ് ചെന്നു നിന്നു …

രാജശേഖറിനെ സ്ട്രെച്ചറിലേക്ക് മാറ്റി ക്യാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയതിനൊപ്പം തന്നെ നവീനും ധൃതിയിൽ അകത്തേക്ക് കയറിച്ചെന്നു …

രാജശേഖറിനെ അപ്പോൾ തന്നെ ഐസിയുവിലേക്ക് മാറ്റി …

* * * * * * * * * * * * * *

ഐസിയുവിന് മുന്നിൽ വീണ കരഞ്ഞു തളർന്നിരുന്നു .. ഹരിത അവർക്കരികിലിരുന്നു … നിവ അവരിൽ നിന്നെല്ലാമകന്ന് ചുമർ ചാരി നിന്നു ..

നവീൻ ഐസിയുവിനുള്ളിലായിരുന്നു … മയി അപ്പൂസിനെ എടുത്തു കൊണ്ട് , പാസേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു .. അവളെ മടിയിൽ വച്ച് ഇരിക്കാമെന്ന് വച്ചാൽ , അവൾ ഊർന്നിറങ്ങി ഓടാൻ തുടങ്ങും … നിഷിൻ അതിനോടകം മൂന്നുവട്ടം ഫാർമസിയിൽ പോയി മെഡിസിൻ വാങ്ങി വന്ന് അകത്ത് കൊടുത്തു ..

മയി നിവയുടെ അടുത്ത് ചെന്നു …

” നീയവിടെപ്പോയി ഇരിക്ക് ….. ”

അവൾ കല്ല് പോലെ നിന്നിടത്ത് തന്നെ നിന്നു …

നിഷിൻ വീണയുടെ എതിർ വശത്തുള്ള ചെയറിൽ ഇരിപ്പുണ്ടായിരുന്നു … മയി ചെന്ന് അവന്റെയടുത്ത് ഇരുന്നു …

അകത്ത് നിന്നുള്ള വിവരങ്ങളൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല ..

അപ്പൂസ് ഉടൻ കാലെടുത്തിട്ട് , നിഷിന്റെ കൈയിലേക്ക് ചാടി …

അവൻ മയിയുടെ കൈയിൽ നിന്ന് അവളെ എടുത്ത് മടിയിലിരുത്തി ..

” ചെരിച്ചാ … ടോക്കി ….” അവൾ കുഞ്ഞു കൈ നീട്ടി …

ചോക്ലേറ്റിനാണെന്ന് മയിക്ക് മനസിലായി …

” നമുക്ക് പിന്നെ വാങ്ങാം … ” നിഷിൻ മെല്ലെ പറഞ്ഞു …

” എയ്ച്ച് ടോക്കി ബേനം ….” അവൾ ചിണുങ്ങാൻ തുടങ്ങി ..

അവളെ കൂട്ടി പുറത്തു പോകുമ്പോഴെല്ലാം ചോക്ലേറ്റ് വാങ്ങി കൊടുക്കുന്നത് അവൾക്ക് ശീലമാണ് …

അവൾ വാശി പിടിക്കാൻ തുടങ്ങി ..

അവൻ ധർമസങ്കടത്തിലായി .. മോളെയും കൊണ്ട് പോയാൽ ,അകത്ത് എപ്പോഴാണ് അത്യാവശ്യം വരുക എന്ന് പറയാനാവില്ല …

” നിഷിൻ ക്യാഷ് താ .. ഞാൻ പേർസും ഫോണുമൊന്നും എടുത്തിട്ടില്ല .. ഞാൻ കൊണ്ട് പോയി വാങ്ങി കൊടുക്കാം .. ഇതിനിടക്ക് അവളുടെ വാശി കൂട്ടി കരയിക്കേണ്ട ….” മയി ശബ്ദം താഴ്ത്തി പറഞ്ഞു ..

അവൻ അപ്പോ തന്നെ പേർസിൽ നിന്ന് ക്യാഷെടുത്ത് മയിയുടെ കൈയിൽ കൊടുത്തു ..

” വാ നമുക്ക് പോയി ടോക്കി വാങ്ങാട്ടോ …” മയി അപ്പൂസിനെ നിഷിന്റെ മടിയിൽ നിന്നെടുത്തു …

” തനിക്കറിയോ ക്യാന്റീൻ ….?.”

” ഇല്ല … കണ്ടു പിടിക്കാം … ”

” ഗ്രൗണ്ട് ഫ്ലോറിലാ ……”

” ഒക്കെ ……”

മയി അപ്പൂസിനെ എടുത്തു കൊണ്ട് എഴുന്നേറ്റു .. ഹരിതയോടു കൂടി പറഞ്ഞിട്ട് അവൾ ലിഫ്റ്റിനടുത്തേക്ക് നടന്നു ..

ഗ്രൗണ്ട് ഫ്ലോറിലിറങ്ങി പാസേജിലൂടെ അവൾ നടന്നു .. അവിടെ ക്യാന്റിനും ,ലോൺട്രിയും മറ്റുമാണെന്ന് അവൾ കണ്ടു …

മയി അപ്പൂസിനെയും കൂട്ടി ക്യാൻറീനിലേക്ക് കയറി … അവിടെ ചായയും മറ്റും അപ്പോഴും ഉണ്ടായിരുന്നു ..

മുകളിലാർക്കെങ്കിലും ചായ വേണമായിരുന്നോ ..? വിളിച്ചു ചോദിക്കാൻ അവളുടെ കൈയിൽ ഫോണില്ലായ്രുന്നു ..

ഫ്ലാസ്ക്കും ഒന്നും തന്നെ കൈയിൽ ഇല്ല … വേണമെങ്കിൽ ഒന്നു കൂടി വരാമെന്നവൾ കണക്കുകൂട്ടി ..

അപ്പൂസിന് അവൾ കാണിച്ചു കൊടുത്ത ചോക്ലേറ്റും , ബിസ്ക്കറ്റും വാങ്ങി .. ചെറിയൊരു തലവേദന തോന്നിയത് കൊണ്ട് , അവൾ ഒരു ബ്ലാക്ക് കോഫി പറഞ്ഞിട്ട് , കോർണറിൽ ഒരു ചെയറിൽ പോയി ഇരുന്ന് …

തന്റേത് എടുത്തു ചാട്ടമായിപ്പോയോ … താൻ കാരണമാണോ ഇങ്ങനെയൊക്കെ സംഭവിച്ചത് .. അവൾക്ക് സ്വയം കുറ്റബോധം തോന്നി ..

എല്ലാമറിഞ്ഞിട്ടും ,നിവയെ വിട്ടുകൊടുത്താൽ നാളെ ആ പഴി കൂടി താൻ കേൾക്കേണ്ടി വരും .. ചിലപ്പോ സംഭവിക്കുന്നതൊക്കെ ഇതിലും ഭീകരമായിരിക്കും .. അവൾ സ്വയം ആശ്വസിക്കാൻ ശ്രമിച്ചു ..

സപ്ലയർ ബ്ലാക്ക് കോഫി കൊണ്ടുവന്നു വച്ചിട്ട് പോയി …

അവൾ കോഫി ഊതിക്കുടിച്ചു ..

അപ്പൂസിന് ചോക്ലേറ്റ് പാക്കറ്റ് പൊട്ടിച്ച് കൊടുത്തു … കോഫി കുടിച്ച് കഴിഞ്ഞ് അവൾ രണ്ട് ബോട്ടിൽ മിനറൽ വാട്ടർ കൂടി വാങ്ങി … ബില്ല് പേ ചെയ്തിട്ട് അവൾ ക്യാന്റീനിൽ നിന്നിറങ്ങി …

ആ സമയം അവൾക്കെതിരെ സ്റ്റെപ്പിറങ്ങി ഒരാൾ വന്നു … മയി അയാളെ കണ്ട് ഒരു നിമിഷം അമ്പരന്നു ..

പ്രദീപ് ………

അവനും അവളെ കണ്ടു കഴിഞ്ഞിരുന്നു …

” മയി……..” അവൻ അവിശ്വസനീയതയോടെ പറഞ്ഞു … പിന്നെ അവൾക്കടുത്തേക്ക് വന്നു …

* * * * * * * * * * * * *

മയി തിരികെ വരുമ്പോൾ കണ്ടത് , പൊട്ടിക്കരയുന്ന വീണയെയും , അതിനടുത്തിരുന്ന് വീണയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും കരയുകയും ചെയ്യുന്ന ഹരിതയെയും ആണ് ..

നിഷിൻ ആരോടോ ഫോണിൽ സംസാരിക്കുന്നു .. അവന്റെ മുഖത്ത് പരിഭ്രമം കാണാം …

നിവയും ഒരു വല്ലാത്ത ഭാവത്തിലായിരുന്നു ..

മയിക്ക് ഒരു ഭയം തോന്നി .. അവൾ വേഗം അവർക്കടുത്തേക്ക് ചെന്നു …

” താനെന്താ ഇത്രേം വൈകിയേ ….” നിഷിൻ പെട്ടന്ന് അവൾക്കടുത്തേക്ക് വന്നു …

മയിക്ക് പെട്ടന്നൊരുത്തരം കിട്ടിയില്ല … പ്രദീപിനെ കണ്ട വിവരം അവനോട് പറഞ്ഞില്ല ..

” എന്തു പറ്റി ….?”

” ക്രിറ്റിക്കൽ ആണ് .. അറിയിക്കാനുള്ളവരെയൊക്കെ അറിയിക്കാൻ പറഞ്ഞു …. ”

മയി നടുങ്ങിപ്പോയി …. എത്ര ശ്രമിച്ചിട്ടും ഒരു കുറ്റബോധം അവളെ ചുറ്റിവരിഞ്ഞു ..

താൻ കാരണമാണോ ….

പെട്ടന്ന് ഡോർ തുറന്ന് നവീൻ പുറത്തിറങ്ങി വന്നു … അവൻ വീണയെ പിടിച്ച് എഴുന്നേൽപ്പിച്ച് ഐസിയുവിലേക്ക് നടന്നു …

മയി അപ്പൂസിനെ ചേർത്തു പിടിച്ചു ..

* * * * * * * * * * *

വീണക്കു ശേഷം നിഷിനു കൂടി രാജശേഖറിനെ കാണാൻ കഴിഞ്ഞു …

നിവയെ ആരും വിളിച്ചില്ല …

ഒരു കരച്ചിലിന്റെ ചീള് കാതിൽ വീണപ്പോൾ മയി തിരിഞ്ഞു നോക്കി… നിവ മുഖം പൊത്തി കരയുകയാണ് …

ഹരിത അത് കണ്ടിട്ടും മുഖം കടുപ്പിച്ചിരുന്നു …

മയി അവളുടെ അടുത്ത് ചെന്നു …

” നിനക്ക് കാണണോ …..”

അവൾ മിണ്ടിയില്ല .. മയിയോട് അവൾക്ക് വെറുപ്പ് തോന്നി …

ഇവരൊരുത്തിയാണ് ഇതിനെല്ലാം കാരണം ..

മയി പിന്നെ ഒന്നും ചോദിച്ചില്ല .. അപ്പോഴേക്കും നവീൺ വീണയെയും കൊണ്ട് ഇറങ്ങി വന്നു …

വീണയെ ചെയറിലിരുത്തി തിരിയുമ്പോൾ മയി അവന്റെയടുത്തേക്ക് ചെന്നു …

” ഏട്ടാ … അവൾക്ക് കാണണമെന്ന് .. ”

നവീന്റെ മുഖം ചുവന്നു .. അവൻ ഒന്നും പറഞ്ഞില്ലെങ്കിലും ദേഷ്യത്തോടെ നിവയെ നോക്കി …

” ഓരോ തോന്നിവാസം കാട്ടി , അച്ഛനെ ഈ നിലയിലെത്തിച്ചിട്ട് ഇനി എന്ത് കാണാനാ … … ” അവൻ ശബ്ദം താഴ്ത്തി മുരണ്ടു ..

” അങ്ങനെയല്ല ഏട്ടാ .. അവളുടെ കൂടി അച്ഛനാണ് … അവൾ കണ്ടോട്ടെ ….” മയി പറഞ്ഞു …

” വേണ്ട … അവൾ കാണണ്ട .. ആ മനുഷ്യനെ അവളൽപ്പമെങ്കിലും സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു … അവളെന്റെ രാജേട്ടനെ കണ്ടാൽ ,ഞാനീ ഹോസ്പിറ്റിലീന്ന് ചാടി മരിക്കും ….” വീണ അലറും പോലെ പറഞ്ഞു …

” അമ്മേ …..” നവീൻ വിളിച്ചു …

” വേണ്ട … എന്നോടൊന്നും പറയണ്ട .. എനിക്കിനി ഇങ്ങനെയൊരു മകളില്ല …. പോയ് ചാകാൻ പറ അവളോട് ….” വീണ ശബ്ദമുയർത്തി കിതച്ചു …

മയി നിസഹായതയോടെ നോക്കി …

പിന്നിൽ നിവയുടെ പൊട്ടിക്കരച്ചിലുയർന്നപ്പോൾ മയി തിരിഞ്ഞു നോക്കി … അടുത്ത നിമിഷം ഉറക്കെ കരഞ്ഞുകൊണ്ട് നിവ ഓടി …

” അയ്യോ … നിവാ ..നിക്ക് ….” മയി പിന്നിൽ നിന്ന് വിളിച്ചു .. അവൾ നടുക്കത്തോടെ എല്ലാവരെയും നോക്കി .. നവീനും എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല ..

” ഹരിതേടത്തി മോളെ പിടിച്ചേ …” അപ്പൂസിനെ ഹരിതയെ ഏൽപ്പിച്ചിട്ട് മയി നിവയ്ക്ക് പിന്നാലെ ഓടി …

മയി ഓടി എത്തും മുൻപേ തന്നെ നിവ സ്റ്റെപ്പുകൾ ഓടിക്കയറി തുടങ്ങി ..

അവിടെയുണ്ടായിരുന്ന ആളുകൾ അത് തന്നെ നോക്കി നിൽക്കുകയായിരുന്നു …

മയി സർവ്വ ശക്തിയുമെടുത്ത് ഓടി അവൾക്കൊപ്പമെത്താനായി …

” ഏയ് … അവളെയൊന്ന് പിടിക്ക് ….” മയി സ്റ്റെപ്പ് ഓടിക്കയറുന്നതിനിടയിൽ വിളിച്ചു പറഞ്ഞു …

ആദ്യം ആരും കൂട്ടാക്കിയില്ലെങ്കിലും , പെട്ടന്ന് ഒരു ചെറുപ്പക്കാരൻ മുന്നിലേക്ക് കയറി നിവയെ പിടിച്ചു നിർത്തി ..

നിവ അവന്റെ കൈയിൽ കിടന്ന് കുതറി …

മയി ഓടിച്ചെന്ന് നിവയെ പിടിച്ചടക്കി …

” എന്താ നിവാ ഇത് ….”

” വിടെന്നെ … തൊട്ടു പോകരുത് നീയെന്നെ … ” നിവ അലറി …

” നീയാ …. നീയാ എന്റെ അച്ഛനിങ്ങനെയാകാൻ കാരണക്കാരി … ”

മയി അവളുടെ വാക്കുകൾക്ക് കാതോർത്തില്ല …

” ശരി … സമ്മതിച്ചു … വാശി വിട്ടിട്ട് എന്റെ കൂടെ വാ ..ഞാൻ കാട്ടിത്തരാം അച്ഛനെ .”

” നിന്റെ ഔദാര്യം ഒന്നും എനിക്ക് വേണ്ട ….”

” ഔദാര്യം ഒന്നുമല്ല … നിന്റെ അവകാശം തന്നെയാ …. വാ ….” മയി അവളുടെ കൈ പിടിച്ച് വലിച്ചു …

മയി യുടെ കൈവിടുവിച്ച് ഓടാൻ കഴിയാതെയായതിനാൽ അവൾ തെല്ലൊന്നടങ്ങി കൂടെ ചെന്നു …

മയി അവളെയും കൊണ്ട് സ്റ്റെപ്പിറങ്ങി താഴേക്ക് വന്നു …

നിവയെയും കൂട്ടി മയി വരുമ്പോൾ , നിഷിനും പുറത്തിറങ്ങിയിരുന്നു …

ഹരിതയേയും അപ്പൂസിനെയും കണ്ടില്ല .. അവർ അകത്ത് കയറി കാണുമെന്ന് അവളൂഹിച്ചു …

” ഞങ്ങൾക്ക് കാണണം നിഷിൻ ….” വന്ന പാടെ മയി പറഞ്ഞു …

നിഷിൻ മയിയെയും നിവയെയും നോക്കി ..

വീണ അപ്പോഴും കരച്ചിലായിരുന്നു …

” അവരിറങ്ങട്ടെ ….” പറയുമ്പോഴും നിഷിന്റെ നോട്ടം നിവയിലായിരുന്നു ..

കുറേ കഴിഞ്ഞ് ഹരിത ഇറങ്ങി വന്നതും , മയി നിവയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്കു കയറാൻ തുനിഞ്ഞതും , ഒരു നഴ്സ് പുറത്തേക്ക് തല നീട്ടി ..

” പ്ലീസ് … ഒന്ന് പുറത്തു നിൽക്കു ..പിന്നെ വിളിക്കാം … ”

നിവയ്ക്കും മയിക്കും പിന്മാറേണ്ടി വന്നു …

ഐസിയുവിന് മുന്നിൽ എല്ലാവരും കാത്തിരുന്നു …

ഒടുവിൽ … ഒടുവിലായി എപ്പോഴോ ആ ചില്ല്
വാതിൽ തുറക്കപ്പെട്ടു …(തുടരും)

 

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21

Share this story