ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

എഴുത്തുകാരി: അമൃത അജയൻ

നിഷിനെ യാത്രയാക്കിയിട്ട് മയി തിരിച്ചു വരുമ്പോൾ പ്രദീപിനെ കണ്ടു ..

” അമ്മയ്ക്കെങ്ങനെയുണ്ട് പ്രദീപ് ..?” അവൾ ചോദിച്ചു ..

” റൂമിലേക്ക് മാറ്റി ….”

” ആണോ … അച്ഛനെയും മാറ്റി … ”

” ഞാൻ കണ്ടിരുന്നു … ” അവൻ ചിരിച്ചു ..

” അമ്മയെ കാണാൻ വരണമെന്നുണ്ട് .. ” മയി പറഞ്ഞു ..

” നിമിഷ വന്നിട്ടുണ്ട് … ” പ്രദീപ് പറഞ്ഞു ..

നിമിഷ … അവന്റെ ഭാര്യ ..

” ഇപ്പോ എന്തായാലും ഞാൻ വരുന്നില്ല .. നാളെയോ മറ്റോ വരാം …” മയി പറഞ്ഞു ..

” ഞാനെന്നാ ചെല്ലട്ടെ …. ” അൽപ സമയങ്ങൾ കൂടി അവന്റെയടുത്ത് നിന്ന് സംസാരിച്ച ശേഷം അവൾ ചോദിച്ചു ..

” ങും ….” അവൻ മൂളി ..

അവൾ നടന്നകലുന്നത് നോക്കി പ്രദീപ് നിന്നു …

എന്റെ നഷ്ടം … എന്റെ മാത്രം നഷ്ടം ….

അവന്റെ മനസ് മന്ത്രിച്ചു …

* * * * * * * * * *

മയി വരുമ്പോൾ റൂമിൽ നവീണുണ്ടായിരുന്നു ….

” മയി …. വാ … നിങ്ങളെ വീട്ടിലാക്കി , ഒന്ന് മയങ്ങിയിട്ട് ഞാൻ തിരിച്ചു വരാം ….” നിഷിൻ പറഞ്ഞു ..

” ഹരിതേടത്തി വേണമെങ്കിൽ വീട്ടിലേക്ക് പൊയ്ക്കോ … ഞാനിവിടെ നിന്നോളാം…… ” മയി പറഞ്ഞു …

ഹരിത പെട്ടന്ന് നിവയെ നോക്കി .. അപ്പോൾ മയിക്കും കാര്യം മനസിലായി ..

താനിവിടെ നിന്നാൽ വീട്ടിൽ നിവ തനിച്ചാകും .. നവീൺ തിരിച്ചു വന്നാൽ പിന്നെ അവൾ ഹരിത പറഞ്ഞാലൊട്ട് അനുസരിക്കുകയുമില്ല …

” മയി പൊയ്ക്കോ … ഇവിടെ ഞാനും അമ്മേം നിക്കാം … ” ഹരിത പറഞ്ഞു ..

മയി തലയാട്ടിയിട്ട് ,പോയി ബെഡിൽ കിടന്നുറങ്ങുന്ന അപ്പൂസിനെ എടുത്തു ..

” വാവേ .. വാ പോകാം …..” മയി നിവയെ വിളിച്ചു കൊണ്ട് മുറി വിട്ടിറങ്ങി …

നവീൺ ഹരിതയോട് എന്തോ പറഞ്ഞിട്ട് അവർക്കൊപ്പമിറങ്ങി ..

* * * * * * * * * *

” കണ്ണേട്ടനെപ്പോഴാ തിരിച്ചു പോകുന്നേ … ” വീട്ടിലെത്തിയപ്പോൾ മയി ചോദിച്ചു ..

” ഞാനൊരു നാല് മണിയാകുമ്പോൾ പോകും ….”

” മോളെ ഞങ്ങടെ കൂടെ കിടത്തിയേക്കട്ടെ … ”

” ങും … ”

അപ്പോഴേക്കും നിവ മുകളിലേക്ക് കയറി പോയി …..

നവീൻ അവൾ കയറിപ്പോകുന്നത് തന്നെ നോക്കി നിന്നു …

” അവളെ ഡോക്ടറെ കാണിക്കണം .. ഇപ്പോ അതുകൂടി പറഞ്ഞാൽ അമ്മേടെ കാര്യമാണ് … ” നവീൺ നിരാശയോടെ പറഞ്ഞു ..

” അമ്മയോട് തത്ക്കാലം പറയണ്ട .. അവളുടെ കൂടെ ഞാൻ വരാം ….” മയി പറഞ്ഞു …

” ഡോക്ടറോട് ഞാൻ സംസാരിച്ചിട്ട് പറയാം … ”

” കണ്ണേട്ടനോട് നിഷിൻ എല്ലാം പറഞ്ഞിരുന്നില്ലേ ….. ഞാനവളെ ഹോട്ടലിൽ വച്ച് കണ്ടതടക്കം …”

” ഉവ്വ് ….” നവീൺ മയിയെ നോക്കി ..

” എനിക്കാ ഗ്രൂപ്പിനെ കണ്ടിട്ട് ഡ്രഗ്‌ കാരിയേർസ് ആണോന്ന് സംശയമുണ്ട് … അങ്ങനെയാണെങ്കിൽ അവൾ കോളേജിൽ ചെല്ലാതിരിക്കുമ്പോൾ അവർ ചിലപ്പോ അവളെ ഭീഷണിപ്പെടുത്തും .. അതാണ് അവരുടെ രീതി .. ഞാൻ ജോലിടെ ഭാഗമായിട്ട് ഇതു പോലെ കുറേ കേസ് കണ്ടിട്ടുണ്ട് .. ”

” ശരിയാണ് … ഞാനതാലോചിച്ചിരുന്നു … ”

” അവളെ ഭീഷണിപ്പെടുത്തിയാലും അവൾ നമ്മളോട് പറഞ്ഞൂന്ന് വരില്ല … സ്വയം മാനേജ്‌ ചെയ്യാൻ ശ്രമിക്കും .. ചിലപ്പോ നമ്മുടെ കണ്ണുവെട്ടിച്ച് പോയെന്നിരിക്കും … ”

നവീൺ ഞെട്ടലോടെ മയിയെ നോക്കി ..

” അവളെ കാരിയർ ആയി ഉപയോഗിച്ചു എന്നാണോ മയി പറയുന്നേ .. ?”

” അങ്ങനെ ഉറപ്പൊന്നും ഇല്ല .. എന്താണ് ആ ഗ്രൂപ്പിൽ നടന്നതെന്ന് എനിക്ക് അറിയില്ല .. അവളെ അവർ ചൂഷണം ചെയ്തിട്ടുണ്ടോ എന്നും അറിയില്ല .. അവൾക്കും എല്ലാമൊന്നും ഓർമയുണ്ടാകാൻ വഴിയില്ല .. അവളാ പയ്യനെ അന്തമായി വിശ്വക്കുന്നുണ്ട് .. ”

നവീൺ ആലോചിച്ചു …. നിവയുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് അവന് ഒരു രൂപവും കിട്ടിയില്ല .. ഒരു മെഡിക്കൽ ചെക്കപ്പോ , കൗൺസിലിംഗോ ഒക്കെ കൊണ്ട് അവളുടെ പ്രശ്‌നം സോൾവ് ആകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് അവന് തോന്നി …

” കണ്ണേട്ടൻ എന്നും അവളെ വിളിച്ചിരുത്തി സംസാരിക്കണം .. ഈ അവസ്ഥയിൽ അച്ഛന് അതിന് കഴിയില്ല .. നിഷിനും അവളുടെ കൂടെയില്ല … കണ്ണേട്ടൻ തന്നെ അവളെയും ശ്രദ്ധിച്ചേ പറ്റൂ .. ” തോളിൽ കിടന്ന അപ്പൂസിന്റെ മുതുകത്ത് മെല്ലെ തട്ടിക്കൊണ്ട് മയി പറഞ്ഞു …

നിഷിൻ മെല്ലെ തല കുലുക്കി …

” ഞാനൊന്ന് ഫ്രഷായിട്ട് കണ്ണേട്ടനെ വിളിക്കാം .. ഒന്ന് വന്ന് വാവേടെ റൂമിന്റെ ഡോർ തുറപ്പിച്ചേക്കണേ .. ഞങ്ങളവിടെയാ കിടക്കുന്നേ … ”

അവൻ ചിരിച്ചു കൊണ്ട് തലയിളക്കി …

* * * * * *

മയി ഫ്രഷായി ഡ്രസ് ചേഞ്ച് ചെയ്ത ശേഷം അപ്പൂസിനെയും എടുത്തു കൊണ്ട് വന്ന് നവീനെ വിളിച്ചു ..

അവൻ അപ്പോൾ തന്നെ എഴുന്നേറ്റ് നിവയുടെ റൂമിന്റെ വാതിൽക്കൽ ചെന്ന് മുട്ടി വിളിച്ചു …

നവീൺ വിളിച്ചതുകൊണ്ടാകും അവൾ പെട്ടന്ന് തന്നെ ഡോർ തുറന്നു …

അവൾ ഡോർ തുറന്ന പാടെ മയി അപ്പൂസിനെയും കൊണ്ട് നേരെ അകത്തേക്ക് കയറി പോയി …

ഏട്ടൻ നിൽക്കുന്നത് കൊണ്ട് നിവ മയിയോട് വഴക്കിന് ചെന്നില്ല .. പകരം മുഖം വീർപ്പിച്ചുകെട്ടി വെച്ചു ..

മയി അകത്ത് പോയി അപ്പൂസിനെ ബെഡിലേക്ക് കിടത്തുന്നത് നോക്കിയിട്ട് നവീൺ നിവയുടെ നേർക്ക് തിരിഞ്ഞു ..

” ഡോറടച്ചിട്ട് പോയി കിടന്നോ … ”

അവൾ ഏട്ടനെ വീർത്ത മുഖത്തോടെ നോക്കിയിട്ട് ഡോർ അടച്ചു .. തിരിച്ച് ബെഡിലേക്ക് വരുമ്പോൾ മയി അപ്പൂസിന്റെയരികിൽ കിടന്നു കഴിഞ്ഞിരുന്നു ..

നിവ മയിയെ നോക്കുക കൂടി ചെയ്യാതെ ബെഡിലേക്ക് കയറി അപ്പൂസിന്റെ അപ്പുറത്തായി കിടന്നു ..

മയി അവളെ തന്നെ നോക്കിക്കിടന്നെങ്കിലും ആദ്യം ഒന്നും ചോദിച്ചില്ല ..

” നിന്നെയവൻ ഭീഷണിപ്പെടുത്തുന്നുണ്ടോ വാവേ ….” ഒടുവിൽ മയി ചോദിച്ചു ..

അവളൊന്ന് ഞെട്ടിയെന്ന് മയിക്ക് തോന്നി .. എന്തോ ഒരു ഭയം അവളുടെ കണ്ണുകളിൽ പടരുന്നത് കണ്ടു ..

” എന്നെയാരും ഭീഷണിപ്പെടുത്തുന്നില്ല .. ” നിവ ഇഷ്ടക്കേടോടെ പറഞ്ഞു …

” പിന്നെ നീയെന്തിനാ ഹോസ്പിറ്റലിന്ന് തനിയെ വരാൻ വാശി പിടിച്ചത് …? ” നിവയെ സൂക്ഷിച്ച് നോക്കിക്കൊണ്ട് മയി ചോദ്യമിട്ടു ..

നിവ മുഖം തിരിച്ചു മയിയെ നോക്കി .. അവളുടെ കണ്ണുകളിൽ ഒരു തിരയിളക്കമുണ്ടായിരുന്നു ..

” നിങ്ങളോടാരു പറഞ്ഞു ഭീഷണിപ്പെടുത്തുന്നോണ്ടാ ഞാൻ വീട്ടിൽ വരാൻ നോക്കിയതെന്ന് …”

” അപ്പോ എന്റെ ഊഹം തെറ്റിയില്ല … അതു തന്നെയാണ് കാര്യം …. ” മയി അവളെ നോക്കി പറഞ്ഞു ..

” അല്ല .. എനിക്ക് ബോറടിച്ചിട്ടാ …. ” നിവ തിരുത്താൻ ശ്രമിച്ചു ..

” വാവേ ….. നീ കള്ളം പറയുന്നത് കൊണ്ട് ആർക്കാ ഗുണം …..? ” മയി ചോദിച്ചു …

നിവ മുഖം വീർപ്പിച്ചു കിടന്നതേയുള്ളു ..

” നോക്ക് … നിന്നെ അലട്ടുന്ന പ്രശ്നം എന്ത് തന്നെയാണെങ്കിലും അത് നീ തുറന്നു പറയണം … നിന്നെയിവിടെ ആരും തള്ളിപ്പറയില്ല … ”

നിവ മിണ്ടിയില്ല …

” നിനക്കുള്ള ഏറ്റവും വലിയ ഭാഗ്യം എന്താന്നറിയോ …? നിനക്കെന്ത് വന്നാലും നേരിടാൻ ഒന്നല്ല രണ്ട് ഏട്ടന്മാരുണ്ട് എന്നത് … ” മയി അത് പറഞ്ഞപ്പോൾ നിവ മുഖം തിരിച്ചു നോക്കി ..

” എന്നിട്ടും നീയെന്തിനാ ഈ ടെൻഷനൊക്കെ എടുത്ത് തലയിൽ വയ്ക്കുന്നേ .. എന്നോട് പറയാൻ നിനക്ക് താത്പര്യം ഉണ്ടാകില്ല എന്നറിയാം .. വേണ്ട … പറയണ്ട .. നിന്റെ ഏട്ടന്മാരോട് പറയാലോ … എന്തായാലും നീയൊരു പ്രശ്നത്തിൽ ചെന്ന് പെട്ടു എന്നുള്ളത് ഇവിടെ എല്ലാവർക്കുമറിയാം … അതിന്റെ വരുംവരായ്കകൾ ചിന്തിക്കാൻ ബോധമുള്ളവരാണ് ഈ വീട്ടിലുള്ളവർ .. ആദ്യമേ അറിഞ്ഞാൽ വലിയ പരിക്കുകളില്ലാതെ സോൾവ് ചെയ്യാം .. വൈകും തോറും റിസ്ക് കൂടും ….”

” അതിനെനിക്ക് ഒരു പ്രശ്നോമില്ല .. നിങ്ങള് കാരണാ ഇതൊക്കെ ഒണ്ടായേ .. ” നിവ അങ്ങനെ പറയുമ്പോഴും അവളുടെ കാലുകളിൽ നേർത്തൊരു വിറയൽ പടർന്നിരുന്നു ..

” ശരി .. എന്നും നീ ഇങ്ങനെ തന്നെ പറഞ്ഞാൽ മതി …..” മയി മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോട്ടമർപ്പിച്ച് പറഞ്ഞു …

നിവ വെട്ടിത്തിരിഞ്ഞ് മയിക്കെതിരേ നോക്കി കിടന്നു ..

മയി ഓരോന്നോർത്തു കിടന്നു ഒന്നു മയങ്ങി … ഫോൺ ശബ്ദിക്കുന്നത് കേട്ടാണ് അവൾ കണ്ണു തുറന്നത് …

ഫോണെടുത്ത് നോക്കിയപ്പോൾ നിഷിനാണ് ..

അവൾ കോളെടുത്ത് കാതോട് ചേർത്തു …

” ഞാനിവിടെ എത്തി … ” അവൻ പറഞ്ഞു

” ആ … ”

” നിങ്ങൾ വീട്ടിൽ പോയോ ..?” അവൻ ചോദിച്ചു ..

” വീട്ടിലാ … ഉറക്കമായി എല്ലാവരും … ”

” ഒക്കെ … വാവയോ …..?”

” എന്റെയടുത്തുണ്ട് ….”

” ഒക്കെ … സോറി ഉറക്കം ഡിസ്റ്റർബായെങ്കിൽ … ” അവൻ പറഞ്ഞു ..

” സാരമില്ല … ”

കൂടുതലൊന്നും പറയാതെ ആ കോൾ കട്ടായി …

ഒരുപക്ഷെ ഇന്നങ്ങനെയൊരു യാത്ര പറച്ചിൽ ഉണ്ടായത് കൊണ്ടാകും അവനീരാത്രി വിളിച്ചതെന്ന് മയിക്കു തോന്നി …

അവൾ എഴുന്നേറ്റ് ബ്ലാങ്കറ്റ് എടുത്ത് നിവയെ പുതപ്പിച്ചു … അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ മയിക്ക് വാത്സല്യം തോന്നി …

അവൾ കൈയെത്തിച്ച് നിവയുടെ നെറ്റിയിൽ തഴുകി … വീണയവളെ അകറ്റി നിർത്തിയതിൽ മയിക്കും വിഷമമുണ്ടായിരുന്നു .. ഈ സമയത്ത് അവൾക്ക് എല്ലാവരുടേയും സ്നേഹമാണ് ആവശ്യമെന്ന് മയിക്ക് നന്നായിട്ടറിയാം …

* * * * * * * * * * * * * * * * *

മൂന്നു ദിവസങ്ങൾ കൂടി കഴിഞ്ഞിട്ടാണ് രാജശേഖറിനെ വീട്ടിലേക്ക് കൊണ്ടുവന്നത് … മയി അത്രയും ദിവസവും ലീവിലായിരുന്നു .. മയി പറഞ്ഞതുപോലെ തന്നെ നവീൺ എന്നും നിവയോട് സംസാരിക്കുമായിരുന്നു .. നവീൺ മാത്രമല്ല നിഷിനും ഫോൺ വിളിച്ച് സംസാരിക്കും … വീണ മാത്രം അവളെ അടുപ്പിച്ചില്ല .. അമ്മയുടെ അകൽച്ച നിവയെ വല്ലാതെ നോവിച്ചു ..

വീണ അടുപ്പിക്കാത്തതിനാൽ അവൾ ഹരിതയെ ചുറ്റിപ്പറ്റിയാണ് നിൽപ്പ് ..

വീണ എപ്പോഴും രാജശേഖറിനൊപ്പം തന്നെ നിന്നു … അധികം റിസ്ക്‌ എടുക്കാതെ സംസാരിക്കാനുള്ള അനുവാദം രാജശേഖറിനുണ്ട് …

അയാൾ പലപ്പോഴും വീണയോട് മകളെ കുറിച്ച് തന്നെയാണ് സംസാരിച്ചത് ..

രാജശേഖർ വീട്ടിൽ വന്നതിന്റെ പിറ്റേന്നു മുതൽ മയി ഓഫീസിൽ പോയി തുടങ്ങി ..

വൈകിട്ട് വരും വഴി മയി ലൈബ്രറിയിൽ പോയി കുറച്ച് പുസ്തകങ്ങളും മറ്റും എടുത്തു ….

വന്ന പാടെ നിവയുടെ റൂമിലേക്ക് ചെന്നു … അവൾ ബെഡിൽ ഫോണിൽ നോക്കി കിടപ്പായിരുന്നു …

” നിനക്ക് താഴെപ്പോയി ഇരുന്നൂടെ വാവേ … അപ്പൂസിന്റെയടുത്ത് .. ഹരിതേടത്തി ഒറ്റയ്ക്കല്ലേ എല്ലാം ചെയ്യുന്നേ … ”

നിവ മുഖം തിരിച്ച് മയിയെ നോക്കിയിട്ട് വീണ്ടും ഫോണിലേക്ക് തന്നെ നോക്കിക്കിടന്നു …

” എഴുന്നേറ്റെ….. ” മയി ചെന്ന് അവളെ വലിച്ചെഴുന്നേൽപ്പിച്ചു … എന്നിട്ട് കൊണ്ടുവന്ന ബുക്സ് അവൾക്ക് കൊടുത്തു …

” വെറുതെ ഇരുന്ന് ടൈം വേസ്റ്റ് ചെയ്യണ്ട … ഇതൊക്കെ വായിക്കണം … പിന്നെ നാളെ മുതൽ നിന്റെ ഡാൻസ് ടീച്ചർ വരും .. നിർത്തി വച്ചത് വീണ്ടും തുടങ്ങണം ….”

നിവ കണ്ണു വിടർത്തി അവളെ നോക്കി …

” ഏത് ഡാൻസ് ടീച്ചർ … ”

” നിന്റെ പഴയ ഡാൻസ് ടീച്ചർ … വാസന്തി ടീച്ചർ … ” മയി ചിരിച്ചു ..

” ഇതാര് പറഞ്ഞു ….?” നിവ വിശ്വാസം വരാതെ നോക്കി …

” അരങ്ങേറ്റം വരെ നിശ്ചയിച്ചിട്ട് ചിക്കൻപോക്സ് വന്നത് കാരണം മുടങ്ങിപ്പോയതൊക്കെ ഞാനറിഞ്ഞു .. പിന്നെ ഹയർ സെക്കന്ററി ആയത് കൊണ്ട് ഡാൻസ് പഠിത്തവും നിന്നു … എന്തായാലും ഇനിയിവിടെ വെറുതെയിരിപ്പല്ലേ … ആ സമയം മുടങ്ങിപ്പോയത് പഠിക്ക് ….” മയി അവളുടെ കവിളിൽ തട്ടിയിട്ട് മുറി വിട്ടിറങ്ങിപ്പോയി ..

നിവ അവൾ പോകുന്നത് തന്നെ നോക്കിയിരുന്നു ….

ഇടയ്ക്കെപ്പോഴോ തിരിച്ച് മുകളിൽ വന്ന മയി കണ്ടത് , മേശപ്പുറത്ത് എടുത്തു വച്ച തന്റെ ചിലങ്കയിലേക്ക് നോക്കി നിൽക്കുന്ന നിവയെയാണ് .. അവളുടെ വിരലുകൾ അതിന്റെ മണികളെ തലോടിക്കൊണ്ടേയിരുന്നു …

മയിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു …

* * * * * * * *

വെള്ളിയാഴ്ച …

ന്യൂസ് ഡിബേറ്റ് കഴിഞ്ഞ് വരുന്ന മയിയുടെ നേർക്ക് ചഞ്ചൽ നടന്നു വന്നു …

മയി അവളെ ശ്രദ്ധിക്കാതെ നടന്നു പോയി …

” മാഡം …… ” ചഞ്ചൽ വിളിച്ചു …

മയി തിരിഞ്ഞു നോക്കി …

ചഞ്ചൽ നേർത്തൊരു ചിരിയോടെ മയിയുടെ അടുത്തേക്ക് വന്നു …

” എന്താ ചഞ്ചൽ …..?”

” മാഡം … ഇന്ന് ഞാൻ നാട്ടിലേക്ക് പോകുവാ … തിങ്കളാഴ്ച മടങ്ങി വരും … ”

ഇതെന്തിനാ ഇവൾ തന്നോട് പറയുന്നതെന്ന് ആലോചിച്ചു നിൽക്കെ ചഞ്ചൽ അടുത്ത വാചകം കൂടി പറഞ്ഞു ..

” തിരിച്ചു വരുമ്പോൾ മാഡത്തിന് ഒരു സർപ്രൈസുണ്ടാകും ….” അത്രയും പറഞ്ഞിട്ട് അവൾ നടന്നു പോയി …

മയി നെറ്റി ചുളിച്ച് അവൾ പോകുന്നത് നോക്കി നിന്നു …

* * * * * * * * * * *

രാത്രി ….!

നിഷിനെ കാത്ത് വീട്ടു മുറ്റത്ത് ഒരു കാർ കിടപ്പുണ്ടായിരുന്നു .. ഒഫീഷ്യൽ അല്ലാത്ത ആവശ്യങ്ങൾക്ക് പോകാൻ അവൻ സാധാരണ വിളിക്കാറുള്ളത് ആ കാറാണ് ..

നിഷിൻ വീട് ലോക്ക് ചെയ്ത് ഇറങ്ങി വന്ന് കാറിന്റെ പിൻസീറ്റിലേക്ക് കയറിയിരുന്നു …

കാറിളകി…..

ഒരു മണിക്കൂർ യാത്ര ..

ഒരു അധികം വലുതല്ലാത്ത ഒരു ഇരുനില വീടിന്റെ തുറന്നിട്ട ഗേറ്റിനുള്ളിലേക്ക് ആ കാർ ചെന്ന് നിന്നു ..

അവന്റെ കാർ മുറ്റത്ത് നിന്നതും , ആ വീടിന്റെ വാതിൽ തുറക്കപ്പെട്ടു … നിറപുഞ്ചിരിയുമായി ആ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത് ചഞ്ചലായിരുന്നു …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23

Share this story