ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 26

നോവൽ

എഴുത്തുകാരി: അമൃത അജയൻ

ചിലങ്കയഴിച്ച് കണങ്കാലിലെ ചെറു മുറിവിൽ വിരൽ കൊണ്ട് അമർത്തി നോക്കി നിവ …

കുറേക്കാലത്തിനു ശേഷം വീണ്ടും ചിലങ്ക കെട്ടിയതാണ് അവൾ ..

” എന്താടി കാലിൽ ….” സോഫയിലിരിക്കുന്ന നിവയുടെ അടുത്തേക്ക് ഹരിത വന്നു ..

” കൊലിസ് ചിലങ്കയിൽ കൊരുത്തു ചെറുതായി മുറിഞ്ഞു .. ”

ഹരിത മുറിവ് നോക്കി .. അത്ര വലുതൊന്നുമായിരുന്നില്ല …

” സാരമില്ല .. നീ പോയി കാല് കഴുകി വാ .. ഞാൻ ഓയിമെന്റ് ഇട്ടു തരാം .. നാളെയും ഡാൻസുള്ളതല്ലേ … അത് വച്ച് വലുതാക്കണ്ട .. ”

നിവ തലയാട്ടിക്കൊണ്ട് എഴുന്നേറ്റു പോയി … അവൾ കാല് കഴുകി വന്നപ്പോൾ ഹരിത മരുന്നിട്ട് കൊടുത്തു …

മയി ഓഫീസിൽ നിന്ന് വരുമ്പോൾ ഹാളിൽ നിവയും , അപ്പൂസും ഹരിതയും ഉണ്ടായിരുന്നു .. ..

മയി ഹരിതയോട് സംസാരിച്ചുകൊണ്ട് രാജശേഖറിന്റെ മുറിയിൽ ചെന്നു ..

” എങ്ങനെയുണ്ടച്ഛാ ഇപ്പോ .. …? ” അവൾ അടുത്ത് ചെന്നിരുന്നു ചോദിച്ചു …

” എനിക്കിപ്പോ ഒരു കുഴപ്പോമില്ല മോളെ .. പക്ഷെ നിങ്ങടെ അമ്മ എന്നെയൊരു നിത്യരോഗിയാക്കിയിരിക്കുവാ ….” രാജശേഖർ പരാതി പറഞ്ഞു ..

” ആ ഇപ്പോ എനിക്കായി കുറ്റം ….” ഒരു ബൗളിൽ രാജശേഖറിനുള്ള ഓറഞ്ച് ജൂസുമായി അങ്ങോട്ടു വന്ന വീണ അതേറ്റ് പിടിച്ചു ..

” അച്ഛാ കുറച്ച് ദിവസം കൂടി റെസ്റ്റ് എടുക്കൂ .. അത് കഴിഞ്ഞാൽ നമുക്ക് റെഡിയാക്കാന്നേ …. ” മയി അദ്ദേഹത്തെ സമാധാനിപ്പിച്ചു ..

രാജശേഖർ ചെറുതായി ചിരിച്ചു …

” വാവയിപ്പോ ഈ റൂമിലേക്ക് പോലും വരില്ല …. അച്ഛൻ മരിച്ചു പോയി എന്നെങ്ങാനും നിങ്ങളവളോട് പറഞ്ഞിരുന്നോ ..? ” ജനാലയിലൂടെ പുറത്തേക്ക് മിഴിയയച്ചു കൊണ്ട് രാജശേഖർ ചോദിച്ചു ..

മയിയുടെയും വീണയുടെയും മനസിനെ കുത്തി മുറിക്കുന്ന ചോദ്യമായിരുന്നു അത് .. വീണയുടെ കണ്ണ് നിറഞ്ഞു ..

മയി രാജശേഖറിന്റെ കൈ എടുത്ത് തലോടി ..

” അവൾക്കച്ഛനെ ഫെയിസ് ചെയ്യാനുള്ള മടിയാണ് .. ആരോടും അധികം മിണ്ടാട്ടമൊന്നുമില്ല … അവളെ നമ്മൾ ചേർത്ത് നിർത്തണം ഇപ്പോ …” വീണ കൂടി കേൾക്കാൻ വേണ്ടിയാണ് മയി അങ്ങനെ പറഞ്ഞത് ..

” ഇന്നവളുടെ ഡാൻസ് ടീച്ചർ വന്നിട്ട് ,ഒന്നിവിടെ വന്ന് പറഞ്ഞത് പോലുമില്ല .. പണ്ടൊക്കെ ഓരോ മത്സരത്തിന് പോകാൻ നേരവും എന്റെ അനുഗ്രഹം വാങ്ങി പോകുന്നവളായിരുന്നു … ”

ആ അച്ഛന്റെ വേദന മയിക്ക് കേട്ടിരിക്കാനേ കഴിഞ്ഞുള്ളു …

രാജശേഖറിന്റെ റൂമിൽ നിന്നിറങ്ങിയിട്ട് മയി നേരെ തന്റെ മുറിയിലേക്ക് പോയി ..

വസ്ത്രം മാറി വരുമ്പോൾ ,അപ്പൂസിനെയും കൈയ്യിൽ പിടിച്ച് നിവ റൂമിലേക്ക് കയറി വന്നു …. അപ്പൂസ് നിവയുടെ കൈവിട്ട് ഓടി വന്ന് ബെഡിൽ വലിഞ്ഞുകയറി ..

നിവ വാതിലിൽ ചാരി നിന്നു …

” ങും .. എന്താ ….?” മയി ചോദിച്ചു …

” ഇന്ന് ഡാൻസ് ടീച്ചർ വന്നാരുന്നു …. ”

” ഓ .. എങ്ങനെയുണ്ട് തുടക്കം ….?”

” പ്രാക്ടീസൊക്കെ ചെയ്തിട്ട് ഒത്തിരി നാളായതിന്റെ ചെറിയ ബുദ്ധിമുട്ടുണ്ട് .. ”

” ങും …. നീയെന്താ ഇതൊന്നും അച്ഛനോടും അമ്മയോടും പറയാതിരുന്നത് … ?” മയി അൽപം കടുപ്പിച്ചാണ് ചോദിച്ചത് …

നിവ മുഖം കുനിച്ചു …

മയി അവളുടെ മുന്നിൽ ചെന്ന് നിന്നു ..

” നീയെന്താ അച്ഛനെ കാണാൻ പോലും ചെല്ലാത്തത് .. അച്ഛനോടുള്ള സ്നേഹമൊക്കെ തീർന്നോ ..? ”

നിവ കണ്ണുയർത്തി മയിയെ നോക്കി … മയി അങ്ങനെ ചോദിച്ചത് നിവയ്ക്ക് ഒട്ടും പിടിച്ചില്ല …. അവൾ പെട്ടന്ന് തിരിഞ്ഞ് ,റൂമിൽ നിന്നിറങ്ങിപ്പോയി …

നിവ പോകുന്നത് നോക്കി മയി നിന്നു … തിരികെ വിളിക്കാനൊന്നും മയി മിനക്കെട്ടില്ല .. എങ്കിലും മയിയിൽ ഒരു ചെറു പുഞ്ചിരി വിടർന്നു ..

മയി ചെന്ന് അപ്പൂസിനെ വാരിയെടുത്തു …

” ചെറ്യമ്മേടെ മുത്ത് ഡാൻസു പഠിച്ചുന്നുണ്ടോ …? ” മയി അവളെ കൊഞ്ചിച്ചു കൊണ്ട് മുറിവിട്ടിറങ്ങി താഴേക്ക് വന്നു …

* * * * * * * * * * * * * * * * *

സന്ധ്യക്ക് നിഷിൻ വീട്ടിലേക്ക് വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു ..

മയി തന്റെ റൂമിലിരുന്ന് വർക്കിലായിരുന്നു .. അപ്പോഴാണ് ഫോൺ ശബ്ദിച്ചത് … അവൾ ഫോണെടുത്തു നോക്കി ..

സ്മൃതിയായിരുന്നു വിളിച്ചത് …

അവൾ ആഹ്ലാദത്തോടെ കോളെടുത്തു ..

”എന്റെ ചേച്ചി ഇന്നലെ നാട്ടിലെത്തി … നിനക്ക് നാളെ ഇങ്ങോട്ട് വരാൻ കഴിയുമോ .. നമുക്ക് ഒന്ന് പാലക്കാട് പോകാം … ഒരു സംഗതിയുണ്ട് … ”

” എന്താടീ …? ”

” ഞാൻ കഴിഞ്ഞ ദിവസം നിന്റെ കാര്യം ചേച്ചിയോട് സംസാരിച്ചിരുന്നു .. ദേ ഇപ്പോ ഇച്ചിരി മുന്നേ ചേച്ചി വിളിച്ച് ഒരു വിവരം പറഞ്ഞു … ”

” എന്ത് വിവരം ……?”

” അത് ….നീ പറഞ്ഞ കത്തില്ലേ .. അത് സത്യമാണെന്ന് തോന്നുന്നു …. ” ഒരു നിമിഷത്തെ മൗനത്തിന് ശേഷം സ്മൃതി പറഞ്ഞു …

” വാട്ട് ……..” മയിയുടെ കൈയിലിരുന്ന് ഫോൺ വിറച്ചു …

” നീയൊന്ന് വാ .. ഞാൻ കൂടി വരാം നിന്റൊപ്പം .. നമുക്ക് നേരിട്ട് പോയി കണ്ട് ഉറപ്പിക്കാം … കത്തിൽ പറഞ്ഞ പോലെ പാലക്കാട് തന്നെയാ ആളിള്ളത് … കൽപ്പാത്തിയിൽ ….”

മയിയുടെ മനസിടിഞ്ഞു … ഉള്ളിന്റെയുള്ളിലെവിടെയൊക്കെയോ അതിൽ സത്യമില്ലെന്ന് തന്നെ താൻ വിശ്വസിച്ചിരുന്നു .. ഇപ്പോ …

” സ്മൃതി … ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണോ ചേച്ചിയെ …? ”

” എനിക്കറിയില്ല .. അവരുടെ ജൂനിയറായിട്ട് പഠിച്ച കുട്ടിയാത്രേ … ഇന്ന് ചേച്ചിയെ വീട്ടിൽ ചെന്ന് ആ കുട്ടി കണ്ടിരുന്നു .. ചേച്ചി പ്രഗ്നന്റായി വന്നത് കൊണ്ട് കാണാൻ ചെന്നതാ … അപ്പഴാ ഇതൊക്കെ പറഞ്ഞേ .. ആ കുട്ടി പോയിക്കഴിഞ്ഞപ്പോ ചേച്ചിയെന്നെ വിളിച്ചിരുന്നു … ”

” അപ്പോ ഇത്രേം കാലം നിന്റെ ചേച്ചിക്ക് അതറിയില്ലായിരുന്നോ .. ഐ മീൻ അവര് രണ്ടു പേരും പാലക്കാട്‌ തന്നെ ഉണ്ടായിരുന്നില്ലേ … ഇതിന് മുൻപ് കണ്ടിട്ടില്ലേ തമ്മിൽ .. അപ്പോൾ ഇതൊന്നും പറഞ്ഞിട്ടില്ലേ … ”

” ഈ കുട്ടി കുറേക്കാലം മറ്റെവിടെയോ ആയിരുന്നൂത്രേ .. മറ്റ് ഡീറ്റെയിൽസൊന്നും അറിയില്ല .. അതാ പറഞ്ഞത് നീ വന്നാൽ നമുക്ക് വിശദമായി പോയന്വേഷിക്കാല്ലോ ….”

” ശരി … ഞാൻ വരാം ….”

” എന്ന് വരും ….”

” നാളെ തന്നെ …. ഇത്രേം അറിഞ്ഞിട്ട് ഇനി ഞാനിവിടെ തുടരുന്നതിൽ അർത്ഥമില്ലല്ലോ ….” മയി നിസഹായതയോടെ പറഞ്ഞു ..

” ശരിയെടാ … ഞാനെന്നാ പാക്ക് ചെയ്യട്ടെ … ”

” ങും … ഒക്കെ.. .”

ഫോൺ കട്ട് ചെയ്തിട്ട് മയി ബെഡിലേക്കിരുന്നു … ശക്തിയൊക്കെ ചോർന്നു പോകും പോലെ …

താനെന്തിന് വിഷമിക്കണം .. ഭർത്താവായവനെ അല്ലെങ്കിലും താൻ വിശ്വസിച്ചിരുന്നില്ലല്ലോ .. അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു ..

എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ ശരീരത്തിൽ ഒരു വിറയൽ പടർന്നിരുന്നു .. എപ്പോഴോ നിഷിനെ മനസുകൊണ്ട് താൻ അംഗീകരിച്ചു പോയിരുന്നു എന്നവൾക്ക് മനസിലായി ..

അവനെന്തിന് തന്നോടീ ചതി ചെയ്തു … മുസാഫിർ പുന്നാക്കാടനുമായുള്ള വിഷയത്തിൽ നിഷിനെതിരെ സംസാരിച്ച ഒരേയൊരു മാധ്യമ പ്രവർത്തക താനായിരുന്നു എന്ന് തന്നെ പറയാം .. ആ പകയാണോ അവനിങ്ങനെ തീർക്കുന്നത് .. അതിന് സ്വന്തം ജീവിതം വച്ച് കളിക്കുമോ നിഷിൻ …

അവൾക്കൊന്നും മനസിലായില്ല … മയിക്ക് ആ നിമിഷം ഹോസ്പിറ്റൽ ക്യാൻറീനിൽ വച്ച് പ്രദീപ് പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു .. അവൾ വേഗം ഫോണെടുത്ത് പ്രദീപിന്റെ നമ്പർ സെർച്ച് ചെയ്ത് കോളിലിട്ടു …

മറുവശത്ത് ആ കോൾ കണക്ടാകാൻ കാത്തിരുന്നു ….

* * * * * * * * * * *

ഒൻപത് മണി കഴിഞ്ഞു നിഷിൻ വീട്ടിലെത്താൻ … വന്നപാടെ അവൻ അച്ഛന്റെ അരികിലേക്കാണ് പോയത് ..

ഭക്ഷണം കഴിച്ച ശേഷം അവൻ നിവയെ വിളിച്ചിരുത്തി സംസാരിച്ചു ..

നിഷിൻ റൂമിൽ വരുമ്പോൾ മയി ഡ്രസ് പാക്ക് ചെയ്യുകയായിരുന്നു …

” ഇതെന്താ പാക്കിംഗ് …..?” അവൻ മനസിലാകാതെ നോക്കി …

” നാളെ എനിക്ക് കോട്ടയത്ത് പോകണം … ” അവൾ താത്പര്യമില്ലാതെ പറഞ്ഞു …

” ഒഫീഷ്യൽ ആണോ …? ”

” യാ …..”

അവൾ വീണ്ടും പാക്കിംഗിൽ ശ്രദ്ധിച്ചു ..

അവന് നിരാശ തോന്നി .. നാളെ അവൾ കൂടി കാണുമെന്ന് കരുതിയാണ് അവൻ വന്നത് …

” എത്ര ദിവസത്തെ പ്രോഗ്രാമാ … നാളെ തിരിച്ചു വരാൻ പറ്റില്ലേ …. ” അവൻ പാക്കിംഗ് നോക്കി ചോദിച്ചു ..

” ഇല്ല .. രണ്ട് ദിവസം പിടിക്കും .. ചിലപ്പോ കോട്ടയത്തു നിന്ന് മറ്റെങ്ങോട്ടെങ്കിലും പോകേണ്ടി വരും …. ”

” പ്രോഗ്രാം ഷൂട്ട് വല്ലതും ആണോ ..?”

” ആ … ” അവൾ അത് തിരുത്താൻ പോയില്ല …

അവൾക്കവനോട് ദേഷ്യം തോന്നി .. എത്ര സമർഥമായിട്ടാ അവൻ തന്റെ മുന്നിലും മറ്റുള്ളവരുടെ മുന്നിലും അഭിനയിക്കുന്നത് ..

നീ അഭിനയിക്ക് നിഷിൻ … അഭിനയിച്ച് തകർക്ക് … ഒടുവിൽ മയി നിന്റെ മുഖം മൂടി വലിച്ച് കീറി നിർത്തുന്ന ഒരു ദിവസം വരും .. അത് വരെ നിനക്ക് എല്ലാവരെയും കബളിപ്പിക്കാം …

നിഷിൻ എഴുന്നേറ്റു പോയി തന്റെ ബാഗ് തുറന്ന് ഒരു കവർ പുറത്തെടുത്തു …

ബാഗ് പാക്ക് ചെയ്ത് എഴുന്നേറ്റ മയിയുടെ അടുത്തേക്ക് നിഷിൻ വന്നു …

” ഇന്നലെ ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഇനാഗുറേഷന് പോയിരുന്നു … തിരിച്ച് വരാൻ നേരം എന്തെങ്കിലും ഒന്ന് സെലക്ട് ചെയ്യണമെന്ന് ഓണർ .. വേണ്ടാന്ന് പറഞ്ഞിട്ട് അയാൾ കേട്ടില്ല .. പിന്നെ പോയി രണ്ട് ടോപ്പെടുത്തു .. ഒന്ന് തനിക്ക് .. ഒന്ന് വാവയ്ക്ക് .. ഫ്രീയായിട്ടല്ല കേട്ടോ .. ക്യാഷ് ഞാൻ നിർബന്ധിച്ച് കൊടുത്തു .. അത്ര വലിയ ഷോപ്പൊന്നുമല്ല .. സോ ഗ്രാന്റ് കളക്ഷൻസൊന്നുമല്ല … തനിക്ക് ഇഷ്ടായോന്ന് നോക്ക് .. ” അവനൊരു ടോപ്പെടുത്ത് അവൾക്ക് നേരെ നീട്ടി ..

മയി ആ ടോപ്പിലേക്കും നിഷിന്റെ മുഖത്തേക്കും മാറി മാറി നോക്കി …

ഒരു ഭാവഭേദവുമില്ലാതെ എത്ര കൂളായിട്ടാണ് അയാൾ അഭിനയിക്കുന്നത് … അവൾക്ക് വെറുപ്പ് തോന്നി ….

” അവിടെ വച്ചേക്ക് …” അവൾ താത്പര്യം കാണിക്കാതെ പറഞ്ഞു …

അവന്റെ മുഖം വാടി …

” താനിതൊന്നു വാങ്ങി നോക്കടോ … തനിക്കിഷ്ടായോന്ന് .. ” അവൻ അവൾക്ക് നേരെ അത് വച്ച് നീട്ടി ..

അവളതിലേക്ക് തുറിച്ചു നോക്കി .. പിന്നെ അത് കൈയിൽ വാങ്ങി..

ഒരു നറു ചിരി അവന്റെ ചുണ്ടിൽ പടരും മുന്നേ ആ വസ്ത്രം അവന്റെ മുഖത്തിന് നേർക്ക് പറന്നു വീണു…

നിഷിൻ അപമാര ഭാരത്താൽ ചൂളിപ്പോയി .. ആ ഇൻസൾട്ട് അവന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു …

” ആർ യു മാഡ് ……?” അവന്റെ നില തെറ്റി . …….

” ഗെറ്റ് ലോസ്റ്റ് യൂ ചീറ്റ് ….” അവനെ ഒരു കൈ കൊണ്ട് തള്ളിമാറ്റി ചവിട്ടി കുലുക്കി അവളാ മുറി വിട്ടിറങ്ങി ..

നിഷിൻ ബെഡിലേക്കിരുന്നു നെറ്റിയുഴിഞ്ഞു .. അവനവളെ മനസിലാകുന്നില്ലായിരുന്നു …

* ** ** ** ** * * * * *

മയി നേരെ നിവയുടെ റൂമിലേക്കാണ് ചെന്നത് … പതിവു തെറ്റിച്ച് ആ റൂം ആരെയോ കാത്തെന്ന പോലെ തുറന്നു കിടപ്പുണ്ടായിരുന്നു …

മയി റൂമിലേക്ക് ചെല്ലുമ്പോൾ നിവ ബെഡിലിരുപ്പുണ്ടായിരുന്നു …

മയി നിവയോട് ഒന്നും സംസാരിച്ചില്ല … നേരെ ബെഡിൽ കയറി കിടന്നു ..

നിവ അവളെ തന്നെ നോക്കിയിട്ട് എഴുന്നേറ്റ് ചെന്ന് ഡോറടച്ചു… ബെഡിലേക്ക് കയറിയിട്ട് ലൈറ്റണച്ച് അവൾ കിടന്നു …

അന്നാദ്യമായി ,മയിയുടെ മുഖത്ത് നിവയുടെ നിശ്വാസങ്ങളുടെ ചൂടേറ്റു .. അത്രത്തോളം മയിയോട് ചേർന്നവൾ കിടന്നിട്ടും അവളെയൊന്ന് ചേർത്ത് പിടിക്കാൻ മയിയുടെ കൈകൾ ഉയർന്നില്ല …

* * * * * * * * * * * * * * * *

പിറ്റേന്ന് പുലർച്ചെ തന്നെ മയി കോട്ടയത്തിന് തിരിച്ചു … അവളെ തമ്പാനൂർ കൊണ്ട് വിട്ടത് നിഷിൻ തന്നെയാണ് … കോട്ടയത്ത് നിന്ന് സ്മൃതിയോടൊപ്പം പാലക്കാടിന് പോകാനായിരുന്നു പ്ലാൻ …

ഏതാണ്ട് എട്ട് മണിയോടെ മയി കോട്ടയത്ത് എത്തി .. സ്മൃതി കോട്ടയത്ത് റെയിൽവേ സ്റ്റേഷനിൽ അവളെ കാത്ത് നിൽപ്പുണ്ടായിരുന്നു …

സ്മൃതിയുടെ ഒപ്പം റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച ശേഷം ,കാറിലാണ് അവർ പാലക്കാടിന് വിട്ടത് .. ചേച്ചിക്ക് കൊടുക്കാനുള്ള സാധനങ്ങൾ കൂടിയുള്ളതിനാലാണ് യാത്ര കാറിലാക്കിയത് … ഏതാണ്ട് മൂന്ന് മണിയോടെ അവർ പാലക്കാട് എത്തി …

” നിരാശയുണ്ടോ നിനക്ക് ….?” സ്മൃതി ചോദിച്ചു …

ഒരു വാടിയ ചിരിയായിരുന്നു മയിയുടെ മറുപടി … കണ്ണിലൂറിയ നനവ്‌ സ്മൃതി കാണാതിരിക്കാൻ അവൾ മുഖം തിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു …

( തുടരും )

NB : ഇന്നലെ നിർത്തിയതിന്റെ ബാക്കി വായിക്കാനുള്ള ആകാംഷയോടെ വന്നതാണെന്നറിയാം .. പക്ഷെ അത് സസ്പെൻസാണ് … സത്യങ്ങൾ തേടിയുള്ള യാത്ര ആരംഭിച്ച സ്ഥിതിക്ക് അധികം വൈകാതെ തന്നെ ഈ കഥ അവസാനിക്കുമെന്ന് പ്രതീക്ഷിക്കണ്ട … ഇച്ചിരിക്കൂടി നീളമുണ്ട് കഥക്ക് … എന്നെ സഹിക്കേണ്ടി വരും ..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 01
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 02
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 03
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 04
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 05
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 06
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 07
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 08
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 09
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 10
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 11
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 12
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 13
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 14
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 15
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 16
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 17
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 18
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 19
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 20
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 21
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 22
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 23
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 24
ഈ സായാഹ്നം നമുക്കായി മാത്രം – ഭാഗം 25

Share this story