വര്‍ഗീയ വിഷം ചീറ്റി വീണ്ടും പി സി ജോര്‍ജ്; ഇന്ത്യയിലെ മുസ്ലിംകള്‍ മുഴുവനും വര്‍ഗീയ വാദികള്‍

ലക്ഷക്കണക്കിനാളുകളെ മുസ്ലിംകള്‍ കൊന്നിട്ടുണ്ടെന്നും

ഇന്ത്യയിലെ മുസ്ലിംകളെ മുഴുവനും വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്ലിമും ഇന്ത്യാ രാജ്യത്തില്ലെന്നും ബി ജെ പി നേതാവും മുന്‍ കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി ജോര്‍ജ്. വര്‍ഗീയ വിഷം തുപ്പിക്കൊണ്ടാണ് ഇയാള്‍ ജനം ടീവിയിലെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വര്‍ഗീയവാദിയല്ലാത്ത ഒരു മുസ്ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കിനോക്കി മുസ്ലിമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതിയെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും കെ.ടി ജലീലും എസ്ഡിപിഐയും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും എല്ലാം യോഗം ചേര്‍ന്നു. മുസ്ലിം തീവ്രവാദസംഘടനകള്‍ ഒരുമിച്ച് കൂടി ബിജെപിയെ തോല്‍പ്പിക്കാന്‍ തീരുമാനിച്ചു. 44000 വോട്ടാണ് കോണ്‍ഗ്രസിനായി ഒരുമിച്ച് ചെയ്തത്. അങ്ങനെയാണ് ബിജെപിയെ തോല്‍പ്പിച്ചത്. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

ക്രിക്കറ്റില്‍ ഇന്ത്യ തോല്‍ക്കുമ്പോള്‍ പോലും കൈയ്യടിക്കുന്നവരാണ് ഇന്ത്യയിലെ മുസ്ലിംകള്‍. പലോളിയുടെ ലേഖനവും മുസ്ലിം ലീഗിനെതിരായ സിപിഎമ്മിന്റെയും പിണറായിയുടെയും പ്രസ്താവനയും ചര്‍ച്ച ചെയ്ത ചര്‍ച്ചയിലാണ് പി സിയുടെ വര്‍ഗീയ വിഷം ചീറ്റല്‍.

Exit mobile version