രാഷ്ട്രീയ ചെറ്റത്തരത്തിന് ഞങ്ങളില്ല; മലപ്പുറത്ത് വെച്ച് ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി

ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം

മുസ്ലിം ലീഗിനെയും അവരുടെ രാഷ്ട്രീയത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ കോട്ടയെന്ന് പറയപ്പെടുന്ന മലപ്പുറത്ത് വെച്ചാണ് പിണറായിയുടെ പരാമര്‍ശം. മലപ്പുറത്ത് നടന്ന ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ലീഗിനെതിരെ ആഞ്ഞടിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വര്‍ഗീയശക്തികളോട് മുസ്ലിം ലീഗ് കീഴപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകൂടി തകര്‍ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിയ്ക്കാന്‍ സി പി എം തയ്യാറല്ല. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാവില്ല, ഇരുട്ടിനെ ഇരുട്ടുകൊണ്ട് നേരിട്ടാല്‍ കൂരിരുട്ടാണ് ഫലം. ജമാഅത്ത് ഇസ്ലാമിമായും എസ്ഡിപിഐയുമായും വല്ലാത്ത പ്രതിപത്തിയാണ് ലീഗിനെന്നും ഇത് വലിയ ദുരന്തം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version