പ്രതിജ്ഞയില്‍ നിന്ന് ഉദ്യോഗസ്ഥന് പകരം സേനാംഗം എന്നാക്കി; ഇതോടെ പോലീസില്‍ ലിംഗ വിവേചനം ഉണ്ടാകില്ല!!!

വാചകങ്ങളിലെ പുരുഷ മേധാവിത്വം ഒഴിവാക്കാന്‍ പോലീസ് സേന

പോലീസില്‍ ഇനി ഉദ്യോഗസ്ഥനുണ്ടാകില്ല. അതിന് പകരം സേനാംഗം എന്നായിരിക്കും പറയുക. ഇതോടെ ലിംഗവിവേചനം ഇല്ലാതാക്കുകയെന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം കൊണ്ടുവരുന്നത്. പൊലീസ് സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കാന്‍ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തി. പാസിംഗ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിലാണ് മാറ്റം. പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്ക് ഒഴിവാക്കാനാണ് സംസ്ഥാന പൊലീസിന്റെ തീരുമാനം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ പ്രതിജ്ഞയിലെ വാചകം മാറ്റിയത് കൊണ്ട് മാത്രം പോലീസ് സേനയിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കാനാകുമോയെന്നാണ് മലയാളികള്‍ ചോദിക്കുന്നത്.

പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമാകുന്നതിന് മുന്നോടിയായുള്ള പാസിംഗ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാവാചകത്തിലെ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വാക്കിന് പകരം ഇനിമുതല്‍ സേനാംഗം എന്നായിരിക്കും ഉപയോഗിക്കുക. ഉദ്യോഗസ്ഥന്‍ എന്നത് പുരുഷന്മാര്‍ മാത്രം സേനയിലുള്ള കാലത്ത് വന്ന വാക്കാണ്. സേനയില്‍ വനിതകളുള്ളതിനാല്‍ അത് വിവേചനമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വാക്ക് മാറ്റാന്‍ തീരുമാനമായത്. ആഭ്യന്തര വകുപ്പിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മനോജ് എബ്രഹാമാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്.

Exit mobile version