രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
പൗമിയെ നോക്കി ഒരു പുഞ്ചിരിയോട് കൂടി സ്മൃതി അകത്തേക്ക് കയറിവന്നു.
ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റു അവരെ നോക്കിയ പടി നിൽക്കുകയാണ്.
പൗർണമി ഇതാണ് സ്മൃതി കൃഷ്ണകുമാർ ഞാൻ പറഞ്ഞില്ലായിരുന്നു കുറച്ചു മുന്നേ മാഡത്തിന്റെ കാര്യം..
തൊട്ടു പിന്നിൽ നിന്നും അലോഷിയുടെ ശബ്ദം കേട്ടപ്പോഴാണ് അവനും അവരോടൊപ്പം ഉണ്ടെന്നുള്ളതുപോലും പൗമി അറിയുന്നത്.
ഹലോ… പൗർണമി ബാബുരാജ്..aam സ്മൃതി… സ്മൃതി കൃഷ്ണകുമാർ ഫ്രം മുംബൈ.
അലോഷിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഒന്നു പരിചയപ്പെടാൻ വേണ്ടി കേറി വന്നതായിരിന്നു ഞാൻ..ഓഹ്.. ഞാൻ ഉദ്ദേശിച്ചത് പോലെ അല്ല കെട്ടോ.. താൻ അത്ര പോരാ… ശോ…. എന്റെ നിഗമനം ആദ്യമായി തെറ്റിപ്പോയല്ലോ
പൗമിയെ അടിമുടി നോക്കിക്കൊണ്ട് അവർ അത് പറഞ്ഞപ്പോൾ താൻ ചെറുതാക്കപ്പെട്ടത് പോലെ പൗമിക്ക് പെട്ടന്ന് തോന്നി..
എങ്കിലും അവരെ നോക്കി അവൾ കഷ്ടപ്പെട്ട് ഒന്ന് പുഞ്ചിരിച്ചു.
പ്ലീസ് സിറ്റ് ഡൌൺ മാം
ഒരു കസേര അല്പം പിന്നിലേക്ക് നീക്കിക്കൊണ്ട് പൗമി അഭ്യർത്ഥിച്ചപ്പോൾ സ്മൃതി, വന്നിട്ട് തികഞ്ഞ ഗാർവ്വോടെ അതിലേക്ക് ഇരുന്നു.
എന്നിട്ട് കാലിൽമേൽ കാൽ കയറ്റി വെച്ചു.
പൗർണമിയുടെ നാട് എവിടെയാണ്.?മലയാളി ആണോ താന്. അതോ നോർത്ത് ഇന്ത്യൻ?
ഫുൾ ഡീറ്റെയിൽസ് അറിയാം. എങ്കിലും സ്മൃതി അവളുടെ മുന്നിൽ നന്നായി അഭിനയിച്ചു.
ഹ്മ്മ്… അതെ മാം..
ഓക്കേ… എന്താണ് തന്റെ ക്വാളിഫിക്കേഷൻസോക്കെ.. ഒന്ന് കേൾക്കട്ടെ.
സ്മൃതി അല്പം ഓവർ സ്മാർട്ട് ആകുന്നുണ്ടന്നു അലോഷിയ്ക്ക് തോന്നി. പക്ഷെ അവരോട് ഒന്നും പറയാനും പറ്റുല്ല.. അതാണ് ഇപ്പോളത്തെ അവസ്ഥ.
പൗർണമി ആണെങ്കിൽ പഠിച്ച കോഴ്സ്നെ ക്കുറിച്ചും മാർക്കും ഒക്കെ അവരോട് പറഞ്ഞു കൊടുത്തു.
റാങ്ക് ഹോൾഡർ ആണെന്ന് കേട്ടപ്പോൾ സ്മൃതിയുടെ നെറ്റി ചുളിഞ്ഞു.
എങ്കിലും ജാഡയൊട്ടും കുറയ്ക്കാതെ അവൾ ഞെളിഞ്ഞിരുന്നു..
അലോഷിയെ പോലൊരു ബിസിനസ് ടൈകുൺ ഇതുപോലെ ഒരു ചെറിയ പെൺകുട്ടിയെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, കെട്ടോ… കുറച്ചുകൂടി എഫിഷന്റയിട്ടുള്ള ആരെയെങ്കിലും നോക്കാമായിരുന്നു,ഈസി ആയിട്ട് തനിക്ക് ആളെ കിട്ടില്ലേ അലോഷി…
ഇൻ കേസ് അലോഷിക്ക് എവിടെയങ്കിലും ഒരു ബിസിനസ് ടൂർ പോകണമെങ്കിൽ ഈ കുട്ടിയെ കൊണ്ട് ഒറ്റയ്ക്ക് ഈ കമ്പനി കൈകാര്യം ചെയ്യുവാൻ സാധിക്കുമോ, തന്റെ ടീം ഹെഡ്സിന്റെ ഒക്കെ ഹെൽപ്പ് വേണ്ടിവരും ഇയാൾക്ക്,
ആക്ച്വലി,അങ്ങനെയല്ല വേണ്ടത്, തന്നോടൊപ്പം നിൽക്കുന്ന ഒരു പേഴ്സണാകുമ്പോൾ തനിക്കും കാര്യങ്ങൾ കുറച്ചൂടെ ഈസി ആകും. അതായിരുന്നു കൂടുതൽ ബെറ്റർ. ഇയാളെ എനിക്ക് ഒട്ടും ഇഷ്ട്ടമായില്ല കേട്ടോ.
500ക്രോർ ന്റെ നമ്മുടെ കോൺട്രാക്ട് എനിക്കൊന്നുടെയോന്ന് ആലോചിക്കേണ്ടി വരും.
അവൾ അലോഷിയെ നോക്കി പറയുകയാണ്.
അവൻ ഇരുകൈകളും നെഞ്ചിൽ പിണച്ചുകൊണ്ട് സീരിയയ്‌സ് ആയിട്ട് നിൽപ്പുണ്ട്.
ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ.അലോഷി താല്പര്യം ഉണ്ടെങ്കിൽ അക്‌സെപ്റ്റ് ചെയ്താൽ മതി.
കാലിന്മേൽ കാലും കയറ്റി വെച്ച്, നീണ്ടു മെലിഞ്ഞ കൈവിരലുകളിൽ, കൊടുത്തിരുന്ന സാരിയുടെ അതേ നിറമുള്ള നെയിൽ പോളിഷുമണിഞ്ഞു,ആ കൈവിരലുകൾ കോർത്ത് പിണച്ച്, ഒരു പ്രത്യേക ഭാവത്തിലാണ് അവർ ഇരിക്കുന്നത്.
ഇടയ്ക്കൊക്കെ പൗർണമിയെ അവൾ അടിമുടി നോക്കുന്നുണ്ട്.
പ
പൗർണമി…. ഒരു പ്രൈവറ്റ് സെക്രട്ടറിയ്ക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്ന് തനിയ്ക്ക് അറിയാമോടോ.
സ്മൃതി ചോദിച്ചതും അവൾ മുഖമുയർത്തി..
ഇങ്ങനെ തല കുമ്പിട്ട് ഒരിടത്തും നിൽക്കരുത്. താൻ ഇങ്ങനെയൊക്കെ നിൽക്കുന്നത് കൊണ്ട് ആർക്കാണ് അതിന്റെ ദോഷം സംഭവിക്കുന്നത് എന്നറിയാമോ, തന്റെ ബോസിന് തന്നെയാണ്.. ഇന്ത്യയിലെ തന്നെ പലപല വ്യവസായികളും, അലോഷിയുമായി മിക്കവാറും നേരിട്ട് കാണുവാൻ ഇതുപോലെ വരുന്നതാണ്. അവരോടൊക്കെ പെരുമാറേണ്ട രീതിയുണ്ട്. അതിനെക്കുറിച്ചൊക്കെയാണ് താൻ ആദ്യം പഠിക്കേണ്ടത്.. ഇതിങ്ങനെ മൂങ്ങമൂളിയെ പോലെ നിന്നാൽ കാര്യം നടക്കില്ലടോ.. ഈ റൂമിൽ ഇരിക്കുവാനുള്ള യോഗ്യത പോലും തനിക്ക് ഇല്ലെന്നാണ് ഞാൻ പറയുവൊള്ളൂ. കോൺഫ്റൻസ് ഹാളിൽ വച്ച്,, ഒന്നരമണിക്കൂർ നീളുന്ന ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.. എന്റെ ഒപ്പം ഉണ്ടായിരുന്ന ടീം ഹെഡ്സ് ഒക്കെ ചോദിച്ചു അലോഷിയുടെ പ്രൈവറ്റ് സെക്രട്ടറി എവിടെയെന്ന്…. ഒരുപക്ഷേ താൻ ഇന്ന്, ലീവ് ആയിരിക്കുമെന്ന് ഞങ്ങൾ കരുതിയത്. അപ്പോഴാണ് അലോഷി പറയുന്നത്, പൗർണമി ബാബുരാജ് തന്റെ റൂമിൽ ഉണ്ടെന്നുള്ള കാര്യംപോലും.എങ്കിൽ പിന്നെ ഇയാളെ ഒന്ന് കണ്ടിട്ട് പോകാം എന്നോർത്തു വന്നതാണ്.
എന്തായാലും ഹാപ്പി ആയി കെട്ടോ…ഈ സ്ഥാപനത്തിന്റെ അന്തസ് കളയാൻ വേണ്ടിയാണെന്ന് തോന്നുന്നു ഇങ്ങനെ ഒരാളെ നീയമിച്ചത്.കഷ്ടം
സ്മൃതിയുടെ വാക്കുകൾ കേട്ട് പൗമിയുടെ മിഴികൾ ഈറനണിഞ്ഞു.
ഇനഫ് സ്മൃതി..
പെട്ടന്ന് ആയിരുന്നു അലോഷിയുടെ അലറിച്ച അവിടമാകെ മുഴങ്ങിയത്…….തുടരും………