രചന: മിത്ര വിന്ദ
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
മിസ്,സ്മൃതി കൃഷ്ണകുമാർ…
ഒരു ലേഡി ആണെന്ന് ഉള്ള ബഹുമാനം തന്നുകൊണ്ടാണ് ഞാൻ ഇത്രനേരം നിങ്ങളോട് ഒന്നും സംസാരിക്കാതിരുന്നത്. പക്ഷേ പറഞ്ഞു പറഞ്ഞു നീ എവിടെയേയ്ക്കാണ് കേറുന്നത്..
ഈ നിൽക്കുന്ന പൗർണമിയെ ഇങ്ങനെ അവഹേളിക്കാനും മാത്രം, നീ ആരാണെന്നാ നിന്റെ വിചാരം..
അലോഷിയുടെ ശബ്ദം അവിടെ ആകെ മുഴങ്ങിയപ്പോൾ, അക്ഷരാർത്ഥത്തിൽ സ്മൃതിയും പൗർണമിയും ഞെട്ടിവിറച്ചിരുന്നു.
ഈറനണിഞ്ഞ മിഴിനീർ വലംകൈയാല്‍ തുടച്ചു മാറ്റിക്കൊണ്ട്, പൗർണമി അലോഷിയെ നോക്കി.അവനപ്പോൾ പൗർണമിയുടെ നേർക്ക് നടന്നു വരുന്നുണ്ടായിരുന്നു.
ഇത് പൗർണമി ബാബുരാജ്.. അലോഷിയുടെ ഈ ബിസിനസ് സാമ്രാജ്യത്തിന്റെ മുന്നോട്ടുള്ള കാര്യങ്ങൾ എല്ലാം ഇനി നോക്കി നടത്തേണ്ടത്, എന്നോടൊപ്പം ഇവളാണ്… വെറുമൊരു പീറ പെണ്ണായിട്ടല്ലേ നീ ഇവളെ കാണുന്നത്, അതുകൊണ്ടല്ലേ എന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരിക്കുവാനുള്ള യാതൊരു യോഗ്യതയും പൗർണമിക്കില്ലെന്ന് നീ ഇവിടെ കിടന്നു വീമ്പിളക്കുന്നത്.. എന്നാൽ കേട്ടോ, അലോഷി കല്യണം കഴിക്കാൻ പോകുന്ന പെണ്ണാണ് പൗർണമി.. ഈ സ്ഥാപനത്തിൽ മാത്രമല്ല എന്റെ ജീവിതത്തിലും, പ്രൈവറ്റ് സെക്രട്ടറി ആകുവാനുള്ള യോഗ്യതയുള്ള ഒരേ ഒരു പെൺകുട്ടിയെ മാത്രമേ ഞാൻ കണ്ടെത്തിയിട്ടുള്ളു.. അത് ഈ നിൽക്കുന്ന പൗർണമിയാണ്.
എന്റെ തീരുമാനത്തിൽ ഒരു മാറ്റം വരണമെന്നുണ്ടെങ്കിൽ അലോഷി അന്ന് ഇല്ലാതാകണം.. അതുകൊണ്ട് നീ ഒരുപാട് അങ്ങ് ഉണ്ടാക്കാനായി എന്റെ പെണ്ണിന്റെ അടുത്തോട്ട് വരരുത്..
ഇവളുടെ കണ്ണ് നിറയുന്നത് മാത്രം എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല,
നീയും ഞങ്ങളുടെ സെയിം പ്രൊഫഷനിൽ ഉള്ള ഒരാളാണല്ലോ എന്നുള്ള ഒരു പരിഗണന നൽകിക്കൊണ്ട് മാത്രമാണ് നിന്റെ കയ്യിൽ പിടിച്ച് ഞാൻ ഇറക്കിവിടാത്തത്…ഇനി മേലിൽ നിന്നെയിവിടെ കണ്ടു പോകരുത്.. ഇറങ്ങി പൊയ്ക്കോണം മര്യാദക്ക്.. അല്ലെങ്കിൽ നിന്റെ കയ്യിൽ പിടിച്ചു, എല്ലാരുടെയും മുന്നിൽ കൂടി, എന്ട്രന്സ്ലേക്ക് കൊണ്ട് പോയി തള്ളി വിടും ഞാന്.
അലോഷി…… മൈൻഡ് യുവർ വേർഡ്‌സ്.
പൗർണമിയുടെ മുന്നിൽവച്ച് അലോഷി അപമാനിച്ചതും സ്മൃതിക്ക് അവളുടെ രോഷം തിളച്ചു കയറി..
അവന്റെ നേർക്ക് ചീറിക്കൊണ്ട് അവൾ പാഞ്ഞടുത്തു.
പൗർണമിയെ തന്നോട് ചേർത്തുനിർത്തി നിൽക്കുന്ന അലോഷിയെ കാണുന്തോറും,അവൾക്ക് പിന്നെയും കലി കയറി.
നിന്റെ വാക്കുകൾ കുറച്ചു മുന്നേ നീ എങ്ങനെയാണ് ഇവിടെ ഉപയോഗിച്ചത്.. പൗർണമിയോട് എന്തൊക്കെ അനാവശ്യമാണ് നീ പറഞ്ഞത്, പൗർണമി എന്നിട്ട് എന്തെങ്കിലും നിന്നോട് തിരിച്ചു പ്രതികരിച്ചോ, എന്റെ സ്ഥാപനത്തിൽ ആർക്കൊക്കെ ജോലി കൊടുക്കണമെന്നും എന്റെ പ്രൈവറ്റ് സെക്രട്ടറിയായി ആരെയാണ് നിയമിക്കേണ്ടത് എന്നും തീരുമാനിക്കുന്നത് ഞാനാണ്, അല്ലാണ്ട് വല്ലടുത്ത് നിന്നും വലിഞ്ഞു കയറി വന്നോളുമാരല്ല,,.
അലോഷി……..
അതേടി അലോഷി തന്നെ… എന്താടി നിനക്ക് വല്ല സംശയവും ഉണ്ടോ.
എടൊ…..
എന്റെ പെണ്ണിന് നേർക്ക് വിരൽ ഞൊടിയ്ക്കാൻ ആയിട്ടില്ല നീയൊന്നും,,, ഈ അലോഷി തരകനെക്കുറിച്ച് നിനക്കൊന്നും അറിയില്ലടി പുല്ലേ…
ഓഹ്… തന്റെ പെണ്ണോ… ബെസ്റ്റ്.. ഇവളെ മിന്നുകെട്ടാൻ താൻ നോമ്പ് നോറ്റു കാത്തിരുന്നോ.. നമ്മുക്ക് കാണാം, എങ്ങനെയാകുമെന്ന്.
സ്മൃതി അലോഷിയേ നോക്കി പൊട്ടിചിരിച്ചു
എന്താടി.. നിനക്ക് അങ്ങനെയൊരു ഡൌട്ട്…അലോഷി ഒരു പെണ്ണിനെ മിന്നു ചാർത്തിയാൽ അത് എന്നോട് ചേർന്ന് ഈ നിൽക്കുന്ന പൗർണമിയേ മാത്രം ആയിരിക്കും. യാതൊരു മാറ്റവുമില്ല അതിനു.
ഓഹോ… എങ്കിൽ അതൊന്നു കാണണമല്ലോ…
കാണാം….. നിന്നെ നേരിട്ട് കാണിയ്ക്കാം…അതിനു ഒരുപാട് സമയം ഒന്നും വേണ്ട…
ഉടനെതന്നെ ഞങ്ങളുടെ കെട്ട് നടക്കും..നിന്നെ ആയിരിയ്ക്കും ഞാൻ ആദ്യം വിളിക്കുന്നത്..
അവൻ പറയുന്ന കേട്ട് പുച്ഛഭാവത്തിൽ സ്മൃതി ചിരിച്ചു.
എനിവെ.. അലോഷി സാറിനും പൗർണമിയ്ക്കും ഓൾ ദി വെരി ബെസ്റ്റ്..
500ക്രോറിന്റെ നമ്മുടെ കോൺട്രാക്ട് ഞാൻ പിൻവലിച്ചു കേട്ടോ… താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ആവോ.
എനിക്കൊരു ബുദ്ധിമുട്ടുമില്ല…. സന്തോഷം മാത്രം… കാരണം ഞാൻ ഇന്ത്യയിലെ മികച്ച ഒരു ബിസിനസ് മാൻ ആയത് സ്മൃതി കൃഷ്ണകുമാറും ആയിട്ട് കരാറിൽ ഏർപ്പെട്ടത്കൊണ്ടല്ലന്നെ..എന്റെ സ്വന്തം കഴിവ് ഉപയോഗിച്ച് മാത്രമാ…അതുകൊണ്ട് എനിയ്ക്ക് യാതൊരു പ്രശ്നവുമില്ല…..
നിറഞ്ഞ പുഞ്ചിരിയോടെ അലോഷി അവളെ നോക്കി പറഞ്ഞു.
അപ്പൊ സമയം കളയാണ്ട് മാഡം പോകാൻ നോക്ക് കേട്ടോ. ഞാനും ഇത്തിരി തിരക്കിലാണ് .
ഒരു ഔട്ടിങ് പ്ലാൻ ചെയ്തത് ആയിരുന്നു.. ഇപ്പൊ തന്നെ സമയം 5മണി കഴിഞ്ഞു.
അലോഷി വാച്ചിലേക്ക് നോക്കി പറഞ്ഞു.
പൗർണമിയേ ഒന്നുടെ ദഹിപ്പിയ്ക്കും മട്ടിൽ നോക്കിയ ശേഷം, സ്മൃതി പല്ല് ഞെരിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
അലോഷിയുടെ അരികിൽ നിന്നും അകന്നു മാറാൻ പലപ്പോഴും പൗർണമി ശ്രെമിച്ചപ്പോൾ അവന്റെ പിടുത്തം കൂടുതൽ മുറുകുകയായിരുന്നു..
സ്മൃതിയുടെ മുൻപിൽ വെച്ചു ഒരു സീൻ ക്രീയേറ്റ് ചെയ്യേണ്ടല്ലോ എന്ന് കരുതി അവൾ അനങ്ങാതെ നിന്നത്. എന്നാൽ സ്മൃതി പോയതും പൗമി അലോഷിയുടെ അടുത്തനിന്നും മാറി.
ഹോ… ഇങ്ങനെയുണ്ടോ പെണ്ണുങ്ങളു,,കണ്ടാൽ പറയൂവൊ, ഇവളുടെ വായിൽ നിന്നും ഇങ്ങനെയൊക്കെ വീഴുമെന്ന്…കുറച്ചു മുന്നേ വരെ എനിക്ക് ഈ പോയവളോട് എന്ത് മാത്രം ബഹുമാനം തോന്നിയതാ… ഒരു നിമിഷം കൊണ്ട് എല്ലാം കളഞ്ഞു കുളിച്ചല്ലോ ആ സാധനം…
അലോഷി തന്നെതാനെ പിറു പിറുത്തു.എന്നിട്ട് പൗർണമിയേ ഒന്നു നോക്കി.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുഖം കുനിച്ചു കരഞ്ഞുകൊണ്ട് നിന്നോളും… ആദ്യം തരേണ്ടത് നിനക്കിട്ടാണ് കേട്ടോ പൗമി….ഒന്നുല്ലെങ്കിലും നീയൊരു റാങ്ക് ഹോൾഡർ അല്ലേടി.. അവളോടൊക്കെ നാല്
വർത്താനം പറയാൻ നിനക്കിത്രയ്ക്ക് പഞ്ഞമാണോ.
അലോഷി പൗർണമിയേ ഒരുപാട് വഴക്ക് പറഞ്ഞു.
എന്നിട്ടും യാതൊരു ഭാവഭേദവും കൂടാതെ നിൽക്കുകയാണ് പൗർണമി……തുടരും………