പൗർണമി തിങ്കൾ: ഭാഗം 63

രചന: മിത്ര വിന്ദ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടിലെത്തിയ ശേഷം
പൗർണമി നേരെ കുളിച്ചു ഫ്രഷ് ആവാനായി പോയി. അതിന് ശേഷം അമ്മയെ ഒന്നു വിളിച്ചു. അച്ഛനും മാമനും 8മണിയോട് എത്തുമെന്ന് അവളോട് പറഞ്ഞു.
അവരോട് സംസാരിച്ചു ഫോൺ വെച്ചിട്ട് അലോഷിയുടെ മമ്മിയെ വിളിച്ചു. കാത്തുവിന്റെ വിവരം തിരക്കുവാൻ..

പകലൊന്നും വിളിയ്ക്കാൻ പറ്റിയില്ല. കാരണം ഓഫീസിലെ തിരക്കും മറ്റും.

കാത്തു ഉറങ്ങുകയാണ്. പപ്പാ എറണാകുളത്തുള്ള ഒരു കസിന്റെ വീട്ടിൽ പോയി. രാത്രി യോടെ തിരിച്ചു എത്തും എന്നൊക്കെ മമ്മി അവളോട് പറഞ്ഞു

ഫോൺ വെച്ച ശേഷം അവള് നേരെ അടുക്കളയിലേക്ക് പോയി.
കാലത്തെ ഒന്നും ഉണ്ടാക്കാഞ്ഞത് കൊണ്ട് അവൾക്ക് ഇത്തിരി ജോലികൾ കൂടുതലുണ്ടായിരിന്നു.

ചോറ് വെയ്ക്കുവാൻ വേണ്ടിയാണ് ആദ്യം തുടങ്ങിയത്. അതിന് ശേഷം ഒരു പച്ച ഏത്തയ്ക്കാ മെഴുക്കുവരട്ടി വെയ്ക്കാൻ എടുത്തു അരിഞ്ഞു. ഫ്രിഡ്ജിൽ നിന്നും തൈര് എടുത്തു വെച്ചു. പുളിശ്ശേരി വെയ്ക്കുവാൻ വേണ്ടി. ഒപ്പം ഇത്തിരി ഉണക്ക ചെമ്മീനും കൂടി എടുത്തു, വറ്റൽ മുളകും ഉള്ളിയും ചേർത്ത് ഒരു ചമ്മന്തി കൂടി ഉണ്ടാക്കാം….

ജോലികൾ ഒന്നൊന്നായി വേഗത്തിൽ ചെയ്യുകയാണ് അവൾ..

അലോഷി ആണെങ്കിൽ ആരെയോ ഫോണിൽ വിളിച്ചു ഹോളിൽ ഇരിപ്പുണ്ട്.
എന്തൊക്കെ ആയാലും ശരി ആളിന്ന് തന്നെക്കൊണ്ട് ഉത്തരം പറയിക്കും.. അതവൾക്ക് ഉറപ്പാണ്… ആ ഒരു പരവേശമവളുടെ മുഖത്ത് വ്യക്തമാണ്..
അവനോട് പറയാൻ ഓരോരോ മറുപടികൾ അവൾ ആലോചിക്കുന്നുണ്ട്. എന്നാലും ആകേകൂടി ഒരു കൺഫ്യൂഷൻ..

പൗമി…..
അലോഷിയുടെ വിളിയൊച്ച കേട്ട് അവൾ അവന്റെ അടുത്തേയ്ക് ചെന്നു.

ഞാനെ… കുരിശ് വരയ്ക്കാൻ പോകുവാ… അതിനു മുന്നേ ഒരു കാര്യം ഓർമ്മിപ്പിക്കാൻ.
ആയിരുന്നു
അവൻ പറഞ്ഞു വരുന്നത് പൗർണമിയ്ക്ക് മനസിലായി. അവനെ നോക്കി തലയാട്ടിയ ശേഷം തിരിഞ്ഞു പോകാൻ തുടങ്ങിയവളേ അലോഷി പിന്നെയും വിളിച്ചു..

മുംബൈക്ക് പോയിട്ട് വന്നപ്പോൾ ഞാൻ നിനക്ക് തരാൻ വേണ്ടി ഒരു ഗിഫ്റ്റ് വാങ്ങിച്ചിരുന്നു കേട്ടോ.. ഒരു മിനിറ്റ്.. ഞാൻ എടുത്തുകൊണ്ട് വരാം.
അലോഷി അവന്റെ റൂമിലേക്ക് പോകുന്നത് നോക്കി പൗമി അന്തിച്ചു നിന്നു.

ഇറങ്ങി വരുമ്പോൾ അവന്റെ കൈൽ ഒരു പായ്ക്കറ്റ് ഉണ്ടായിരുന്നു..

ഇതാ പൗർണമി… ഐശ്വര്യമായിട്ട് വാങ്ങിക്കോളൂ.
അവൻ പറയുന്ന കേട്ട് പൗമി നിന്നപടി അങ്ങനെ നിൽക്കുകയാണ്.

പൗർണമി വാങ്ങുന്നില്ലന്ന് കണ്ടതും അലോഷി തന്നെയാണ് അവളുടെ വലം കൈയിൽ ആ ഗിഫ്റ്റ് വെച്ച് കൊടുത്തത്.

നിശബ്ദതയായി നിൽ ക്കുന്ന പൗർണമിയേ കണ്ടതും,അലോഷി മുഖം ചെരിച്ചു ന

പൗർണമി…തന്റെ അച്ഛൻ വിളിച്ചായിരുന്നൊ, അവർ ഇപ്പോൾ എവിടെയെത്തി…

മൂന്നുമണിക്ക് മുന്നേ വിളിച്ചതാണ്,  അച്ഛന്റെ ഫോണിൽ, ചാർജ് കുറവാണെന്നും, ഇനി വീട്ടിൽ എത്തിയിട്ട് വിളിച്ചോളാം എന്നുമാണ് പറഞ്ഞത്. ആ പ്രശ്നമുണ്ടാക്കിയ പയ്യന്മാർ ഇട്ട വീഡിയോ അച്ഛനും കണ്ടിരുന്നു.മനസമാധാനമായത് ഇപ്പോഴാണന്നൊക്കെ എന്നോട് പറഞ്ഞു..

ഹമ്…. പാവം അങ്കിൾ.. തന്നോട് ഒരുപാട് ഇഷ്ട്ടം ആണല്ലേ…

അതെ… എന്റെ അച്ഛനും അമ്മയ്ക്കും, ഞങ്ങൾ മക്കൾ എന്നുവച്ചാൽ ജീവനാണ്… എത്രയൊക്കെ ബുദ്ധിമുട്ടുണ്ടെങ്കിലും അതൊന്നും ഞങ്ങളെ അറിയിക്കാതെ, ജീവന്റെ ജീവൻ ആയിട്ടാണ്, വളർത്തി വലുതാക്കിയത്. ഇന്നേ വരെ ആയിട്ടും, ഒന്നിനും ഒരു കുറവും ഞങ്ങൾക്ക് വരുത്തിയിട്ടില്ല.. എനിക്കും എന്റെ അനിയത്തിക്കും അച്ഛനും അമ്മയുമാണെല്ലാം… ഞാൻ മൂലം, ആദ്യമായിട്ടാണ് എന്റെ അച്ഛന്റെ മനസ്സ് വിഷമിച്ചത്.. അതും ഇന്നലത്തെ ആ സംഭവം… സത്യത്തിൽ എന്റെ അച്ഛന് ഒരുപാട് യാത്ര ചെയ്യാനൊന്നും, പറ്റാത്ത ഒരാളാണ്… ഓട്ടം പോകുന്നത് പോലും, ഞങ്ങളുടെ നാട്ടിലൂടെയൊക്കെ മാത്രമേയുള്ളൂ… ഒരുപാട് ദൂരം യാത്ര ചെയ്യുമ്പോൾ അച്ഛന് തലവേദനയാണ്, പിന്നെ ബിപി ഒക്കെ കൂടും… അതൊക്കെ കൊണ്ട് മാക്സിമം,  യാത്രകൾ അച്ഛൻ ഒഴിവാക്കുകയാണ് ചെയ്യുന്നത്. രണ്ടുദിവസമായി ഹോസ്പിറ്റലിലൂടെ ആയിരുന്നു,  വല്യച്ഛന് വയ്യാണ്ടയതുകൊണ്ട

ഇതിപ്പോ എന്റെ അവസ്ഥയറിഞ്ഞ് നിമിഷം,, അച്ഛൻ വണ്ടി വിളിച്ചു പോരുകയായിരുന്നു….. ജോലിയും പൈസയുമൊന്നും വേണ്ട, അച്ഛന്റെ കൂടെ മടങ്ങി പോന്നോളാൻ ആണ് എന്നോട് പറഞ്ഞത്….

ആ പാവം എന്റെ അച്ഛനെ, വെറുതെ ഓരോ നുണക്കഥകൾ പറഞ്ഞു ഞാൻ വഞ്ചിച്ചു.. അതോർക്കുമ്പോൾ, എനിക്ക് ചങ്ക് പൊട്ടുവാ…

അലോഷിച്ചായൻ എന്നോട് ഇഷ്ട്ടമാണോ എന്ന് ചോദിച്ചപ്പോൾ ഒരു മറുപടി പറയാൻ എനിക്ക് കഴിയാത്തത് അതുകൊണ്ടാണ്.

എന്റെ അച്ഛന്റെ മനസ് വിഷമിപ്പിയ്ക്കാൻ എനിയ്ക്ക് ആവില്ല… ആ കണ്ണ് നിറഞ്ഞാൽ, പിന്നെ പൗർണമി ഈ ലോകത്തു പോലും കാണില്ല………തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version