പ്രണയം: ഭാഗം 4

എഴുത്തുകാരി: കണ്ണന്റെ രാധ

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ശരി എങ്കിൽ പിന്നെ കോളേജിൽ വെച്ച് കാണാം. അവളോട് യാത്ര പറഞ്ഞു തിരികെ ഇറങ്ങിയതും വാതിലിലെ പടിയിൽ തട്ടി വീഴാൻ തുടങ്ങിയിരുന്നു കീർത്തന. ആ നിമിഷം തന്നെ അവളുടെ ഇടുപ്പിൽ ഒരു കൈ അമർന്നിരുന്നു.. അവളെ വീഴാതെ ആ കൈ തന്റെ ശരീരത്തിലേക്ക് പിടിച്ചു നിർത്തി, ആ നെഞ്ചിലെ രോമങ്ങളിൽ അവളുടെ മുടിയിഴകൾ ഉരസി നിന്നു..

അവൾ അണിഞ്ഞിരുന്നത് ദാവണിയായിരുന്നു, അതുകൊണ്ടു തന്നെ ആ കരസ്പർശം ഏറ്റത്ത് അവളുടെ അണി വയറിലും, ഒരു നിമിഷം അവൾക്ക് നാണം തോന്നിയിരുന്നു, എങ്കിലും ആ ശരീരത്തോട് ചേർന്ന് നിന്നപ്പോൾ അവൾ മറ്റെല്ലാം മറന്നു പോയിരുന്നു..

” സൂക്ഷിച്ചു നടക്കേണ്ട..?

പെട്ടെന്ന് അവളുടെ ശരീരത്തിൽ നിന്നും കൈ എടുത്തുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ ആദ്യമായി കാണുന്നതുപോലെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി..

കുറ്റിരോമങ്ങൾ നിറഞ്ഞ് നിൽക്കുന്ന താടിയും സുന്ദരമായ മീശയും ചുവന്ന അധരങ്ങളും, അവന്റെ സുന്ദരരൂപം അവൾ മനസ്സിലേക്ക് ആവാഹിച്ചെടുക്കുകയായിരുന്നു…

” ഹലോ..?

അവൻ കണ്ണിനു മുകളിൽ കൈയടിച്ചു വിളിച്ചപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് തിരികെ വന്നത്.

“ആ ഷോക്കിൽ ആണെന്ന് തോന്നുന്നു, വീണിട്ടില്ല വീഴാൻ തുടങ്ങിയതേയുള്ളൂ.. കൃത്യസമയത്ത് ഞാൻ പിടിച്ചില്ലായിരുന്നെങ്കിൽ വീണേനെ..

ചെറു ചിരിയോടെ അവൻ പറഞ്ഞു.. അവൾകരികിൽ നിന്നും അവൻ നടന്നകന്നപ്പോൾ അവൻ തീർത്ത മായവലയത്തിൽ തന്നെയായിരുന്നു അവൾ…

“നീ പോകുന്നില്ലേ..??

പുറകിൽ വന്ന വീണ ചോദിച്ചപ്പോഴാണ് സ്ഥലകാലബോധം അവൾക്ക് തിരികെ കിട്ടിയത്..

“പോവായി

അവളുടെ മുഖത്തേക്ക് നോക്കി അത്രയും പറഞ്ഞു അവൾ നടന്നപ്പോൾ മുറ്റത്ത് സുധയുണ്ടായിരുന്നു..

“മോള് പോവാൻ ഇറങ്ങിയോ

“അതേ അമ്മേ.. ചെന്നിട്ട് കോളേജിൽ പോകേണ്ടതല്ലേ, ഇപ്പോൾ തന്നെ ഒരുപാട് താമസിച്ചു..

“മോൾ എങ്ങനെ പോകും…

ഒരുപാട് ദൂരം ഒന്നുമില്ലല്ലോ, നടന്നു പോകും അമ്മേ,

” അയ്യോ വെയില് വീണു തുടങ്ങി ഇനി നടന്നു പോകുന്നത് കഷ്ടല്ലേ, ഒരു കാര്യം ചെയ്യാം ഇവിടെ നന്ദുവിന്റെ കൂട്ടുകാരന്റെ ഓട്ടോ കിടപ്പുണ്ട്. ഞാൻ അവനോട് പറയാം മോളെ വീടിന്റെ അവിടെ വരെ ആക്കി തരാൻ,

” അത് വേണ്ടമ്മേ നന്ദേട്ടന് ബുദ്ധിമുട്ടാവില്ലേ..? എന്ത് ബുദ്ധിമുട്ടാ മോളെ അവിടെവരെ വരാൻ എന്ത് ബുദ്ധിമുട്ടാണ്, നന്ദൂ…. ഈ കുട്ടിയെ ഒന്ന് വീട്ടിൽ കൊണ്ടാക്കിയെ

ആ നിമിഷം തന്നെ സുധ വിളിച്ചു പറഞ്ഞു

അത് കേട്ടാണ് അവൻ അകത്തുനിന്ന് ഇറങ്ങിവന്നത്..

” ഒരു മിനിറ്റ് ഞാൻ ഡ്രസ്സ് ഒന്നു മാറിയിട്ട് വരാം.

അവളോട് അത്രയും പറഞ്ഞു അവൻ അകത്തേക്ക് കയറി.. ഒരു നീല നിറത്തിലുള്ള ഷർട്ടും ഇട്ട് അവൻ തിരികെ വന്നപ്പോൾ വീണ കീർത്തനയെ കളിയാക്കി ചിരിച്ചുകൊണ്ട് പുറകിൽ നിൽക്കുന്നുണ്ട്… ആരും കാണാതെ തമ്പ്സ് അപ്പ് കാണിക്കുകയും ചെയ്യുന്നുണ്ട്. അവന്റെ ഓട്ടോയ്ക്ക് പിറകിൽ കയറുമ്പോഴും അവനോടോത്തുള്ള നിമിഷങ്ങൾ തന്നെയായിരുന്നു അവളുടെ മനസ്സിൽ..

അങ്ങോട്ടുള്ള യാത്രയിൽ അവൻ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ലെങ്കിലും കണ്ണാടിയിലൂടെ അവന് കാണാമായിരുന്നു തന്നെ മാത്രം നോക്കിയിരിക്കുന്ന പെണ്ണിനെ.. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല അവന്.. കുറച്ചു മുൻപേ തന്നെ കണ്ടപ്പോഴും ഇങ്ങനെ തന്നെ നിൽക്കുകയായിരുന്നു അവൾ. എന്തോ ആലോചനയിൽ എന്നതുപോലെ ഇപ്പോഴും അതെ ഇരിപ്പ്,

അവൾ മറ്റൊരു ലോകത്താണ് എന്ന് അവന് തോന്നി. ഇടയ്ക്ക് തന്നെ നോക്കുന്നുണ്ട് എന്താണ് ഈ പെണ്ണിന് സംഭവിച്ചത് എന്ന് അവൻ ഓർത്തു… അവളുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്നത് തന്നോടുള്ള പ്രണയമാണെന്ന് അവന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല

” പേരെന്തായിരുന്നു, എനിക്ക് ഓർമ്മ കിട്ടുന്നില്ല…

അവനാണ് അങ്ങോട്ട് സംസാരിച്ചത്

അവന്റെ ആ വാക്ക് അവളിൽ വല്ലാത്ത വേദന നിറച്ചിരുന്നു. തന്റെ പേര് പോലും ഓർമ്മയില്ലല്ലോ എന്നാണ് അവൾ ആ നിമിഷം ചിന്തിച്ചത്..

“കീർത്തന..

“കീർത്തന എന്താ രാവിലെ തന്നെ അമ്പലത്തിലേക്ക്..? എന്തെങ്കിലും വിശേഷിച്ച് ഇന്ന് ഉണ്ടായിരുന്നോ..?

“ഇന്നൊരു വിശേഷം ഉണ്ടായിരുന്നു

” എന്താ..?

” ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാളുടെ പിറന്നാളായിരുന്നു, അതിന് അമ്പലത്തിലേക്ക് പോയത് ആണ്..

“ആഹാ… ഞാനതാ ഓർത്തെ ഈ ഇട ദിവസം കാര്യമില്ലാതെ അമ്പലത്തിൽ എന്തിനാ പോയത് ഇത്രയും രാവിലെ എന്ന്

അത്രയും പറഞ്ഞിട്ട് പോലും അവന് മനസ്സിലായില്ലല്ലോ എന്നാണ് അവൾ ആദ്യം ചിന്തിച്ചത്…

” വൈകുന്നേരം അമ്പലത്തിലെ ഒരു ചുറ്റ് വിളക്ക് ഉണ്ട് സമയം കിട്ടുകയാണെങ്കിൽ വരണം

” നോക്കട്ടെ, കീർത്തന പറഞ്ഞ സ്ഥിതിക്ക് സമയം കിട്ടുമോ എന്ന് നോക്കാം…

” നന്ദേട്ടൻ ഇന്റർവ്യൂവിന് പോയിട്ട് ഒന്നുമായില്ലേ..? വീണ പറഞ്ഞിരുന്നു ഇന്നലെ എന്തോ ഇന്റർവ്യൂന് പോയിരുന്നു എന്ന്…

” ഇന്റർവ്യൂവിന് ഒക്കെ നന്നായിട്ട് പോകുന്നുണ്ട്, പക്ഷേ ഒന്നും ആവുന്നില്ല…

അപ്പോഴേക്കും അവളുടെ വീട് എത്തിയിരുന്നു..

” എങ്കിൽ ഞാൻ പോട്ടെ

അവന്റെ മുഖത്തേക്ക് നോക്കി യാത്ര പറഞ്ഞു അവൾ നടക്കാൻ തുടങ്ങി, എന്നാൽ അവളുടെ കണ്ണിൽ അവനെ വിട്ടുപോകാനുള്ള ആഗ്രഹം ഒട്ടും ഇല്ലായിരുന്നു.. അവളുടെ നിൽപ്പും നടപ്പും ഒക്കെ അവനിൽ എന്തോ ഒരു പന്തികേട് ഉണർത്തി, പക്ഷേ അവൾക്ക് തന്നോട് പ്രണയം ആണെന്നുള്ള ഒരു നേരിയ സംശയം പോലും അവനിൽ ഉണ്ടായിരുന്നില്ല. കാരണം അങ്ങനെയൊന്നും സംഭവിക്കാനുള്ള യാതൊരു സാധ്യതയും അവൻ മുന്നിൽ കണ്ടിട്ടില്ല എന്നത് തന്നെ.. അവനെ പ്രണയിക്കാൻ കാരണങ്ങൾ ഒന്നും തന്നെ അവൾക്കു മുൻപിൽ ഇല്ല എന്ന് ഉറപ്പായതിനാലാണ് ആ ഒരു ഭാഗത്തേക്ക് അവന്റെ ചിന്ത പോകാതിരുന്നത്…

തിരികെ വീട്ടിലേക്ക് ചെല്ലുമ്പോൾ വീണ അവനെ കാത്തിരിക്കുകയാണ്, അവന്റെ കൈയിലേക്ക് അവൾ തന്ന ഒരു ടെക്സ്റ്റൈൽ കവർ വീണ ഏൽപ്പിച്ചു

“ഹാപ്പി ബർത്ത് ഡേ…

അപ്പോഴാണ് ആ കാര്യം അവൻ പോലും ഓർത്തത്..

“ഓ ഇന്നെന്റെ ബർത്ത് ഡേ ആണ് അല്ലേ? ഞാൻ ആ കാര്യമേ വിട്ടു പോയി…

” ഏട്ടൻ മറന്നാലും എല്ലാവരും അത് മറക്കില്ല,

” അറിയാടി നീ അത് മറക്കില്ല എന്ന്… ഒരു വർഷവും നീ മറന്നിട്ടില്ലല്ലോ..ഇതെന്താ സംഭവം..?

അവൻ കവറിന്റെ അകത്തു നിന്നും ഷർട്ട് എടുത്ത് നോക്കി,

ബ്രാൻഡഡ് ഷർട്ട് ആണ് അതിനു ചേരുന്ന മുണ്ടും.. ഷർട്ടിനു മാത്രം ഒരു 3500 രൂപ ആയിട്ടുണ്ടാവും. അത്രയ്ക്ക് നല്ല ക്വാളിറ്റിയുള്ള മെറ്റീരിയൽ ആണ്.

“ഇതെവിടുന്ന്..?

അവൻ സംശയത്തോടെ വീണയുടെ മുഖത്തേക്ക് നോക്കി..

” ഇത് ഞാൻ ഏട്ടന് വേണ്ടി സെലക്ട് ചെയ്തത് ആണ്..

“നീയോ..?

പെട്ടെന്ന് അവൻ അങ്ങനെ ഊന്നി ചോദിച്ചപ്പോൾ ഒരു നിമിഷം വീണയും ഒന്ന് അമ്പരന്നു പോയിരുന്നു…….തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Exit mobile version