വീണ്ടും സജി ചെറിയാന്റെ ന്യായീകരണം; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് പ്രതിഭ പറഞ്ഞില്ലേ…പിന്നെന്താണ്

പുകവലിക്കുന്നത് ഒരു കുറ്റമാണോയെന്ന് സജി നേരത്തേ ചോദിച്ചിരുന്നു

എക്‌സൈസ് വകുപ്പിന്റെ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട കായംകുളം എം എല്‍ എ യു പ്രതിഭയുടെ മകനെ ന്യായീകരിച്ച് വീണ്ടും മന്ത്രി സജി ചെറിയാന്‍. പ്രതിഭയുടെ മകനും സുഹൃത്തുക്കള്‍ക്കുമെതിരായ ലഹരിക്കേസില്‍ നവമാധ്യമങ്ങള്‍ യു. പ്രതിഭയ്ക്കെതിരേ വാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പ്രതിഭയെ ജാതീയമായും വേട്ടയാടുന്നുവെന്നും എം.എല്‍.എയ്ക്കെതിരായി നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തകള്‍ കണ്ടാല്‍ ആരായാലും കരഞ്ഞുപോകുമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങള്‍ക്കെതിരെ ഉറഞ്ഞുതുള്ളിയ പ്രതിഭക്കെതിരെ എഫ് ഐ ആറിന്റെ കോപ്പി പുറത്തുവിട്ട് പല മാധ്യമങ്ങളും സോഷ്യല്‍ മീഡിയ ഐഡികളും രംഗത്തെത്തിയിരുന്നു. ഇതാണ് സജീ ചെറിയാനെ ചൊടിപ്പിച്ചത്.

‘പ്രതിഭ വളരെ ഷോക്ക്ഡാണ്, ഫ്രസ്ട്രേറ്റഡാണ്. മകനിങ്ങനെ സംഭവിച്ചു എന്നറിഞ്ഞാല്‍ അവര്‍ കടുംകൈ ചെയ്യില്ലേ, സ്വാഭാവികമല്ലേ? മകന്‍ അങ്ങനെയാരു കുറ്റം ചെയ്തിട്ടില്ല, അമ്മയെന്ന രീതിയില്‍ ഞാന്‍ അത് അംഗീകരിക്കുന്നില്ല എന്ന് നവമാധ്യമത്തിലൂടെ അവര്‍ പറഞ്ഞു. ആ പ്രചാരണം അങ്ങേയറ്റം കളവാണെന്നും ഒരു അമ്മയെന്ന നിലയിലും ഒരു എം.എല്‍.എ എന്ന നിലയിലും തന്നെ വേട്ടയാടരുത് എന്ന് അവര്‍ പറഞ്ഞു. പിന്നെന്താ ചെയ്തത്? ജാതീയമായ ചുവ ചേര്‍ത്തല്ലേ അവരേ ആക്ഷേപിച്ചത്? ഞങ്ങളാരും ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോയില്ല. പ്രതിഭ തന്നെ പറയട്ടെ എന്നായിരുന്നു നിലപാട്. പക്ഷേ ഒരു ദിവസം കഴിഞ്ഞു, രണ്ടുദിവസം കഴിഞ്ഞു, മൂന്നുദിവസം കഴിഞ്ഞു. നവമാധ്യമങ്ങള്‍ മുഴുവന്‍ ഏറ്റെടുത്ത വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം അവര്‍ കാണിച്ചുതന്നു. സങ്കടപ്പെട്ടാണ് അവര്‍ പറഞ്ഞത്. വാര്‍ത്തകള്‍ കണ്ടാല്‍ കരഞ്ഞുപോകും. ഒരു സ്ത്രീയെപ്പറ്റി ഇങ്ങനെ മോശം വാക്കുകള്‍ പറയാമോ?’ – സജി ചെറിയാന്‍ പ്രതികരിച്ചു.

നേരത്തേയും സജി ചെറിയാന്‍ പ്രതിഭയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് സിഗരറ്റ് വലിക്കുന്നത് ഒരു തെറ്റാണോയെന്നും ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത് – മന്ത്രി ചോദിച്ചു.

Exit mobile version