താൻ പാർട്ടി വിടുമെന്ന വാർത്തകൾ വ്യാജ പ്രചാരണമെന്ന് മുതിർന്ന സിപിഎം നേതാവും മുൻ എംപിയുമായ സുരേഷ് കുറുപ്പ്. തന്നെക്കാൾ ജൂനിയർ ആയവർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന അതൃപ്തിയോടെ സിപിഎം ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം സുരേഷ് കുറുപ്പ് വിട്ടുനിന്നിരുന്നു. ഇതോടെയാണ് സുരേഷ് കുറുപ്പ് മറ്റ് പാർട്ടികളിലേക്ക് പോകുമെന്ന അഭ്യൂഹം സജീവമായത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
്അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതോടെ സുരേഷ് കുറുപ്പിനെ ജില്ലാ കമ്മിറ്റിയിൽ നിന്നടക്കം ഒഴിവാക്കിയിരുന്നു. എന്നാൽ വാർത്തകളെ സുരേഷ് കുറുപ്പ് തള്ളിക്കളഞ്ഞു. താൻ കമ്മ്യൂണിസ്റ്റുകാരൻ ആണെന്നും പാർട്ടി വിട്ട് എവിടേക്കും പോകില്ലെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കി.
ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ചില സ്ഥാപിത താത്പര്യക്കാരുണ്ടെന്നും സുരേഷ് കുറുപ്പ് പറഞ്ഞു. അതേസമയം വിഷയത്തിൽ സിപിഎം നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല