ഷാൻ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ പഴനിയിൽ വെച്ച് പിടിയിലായി

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനെ വധിച്ച കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ പഴനിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. 2021 ഡിസംബർ 18ന് രാത്രിയാണ് അഡ്വ. കെ എസ് ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ് ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ

90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതികൾക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നാലെ ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്.

Exit mobile version