മലയാളിയായ ജിഷ അടക്കം ആറ് മാവോയിസ്റ്റുകൾ ഇന്ന് കർണാടകയിൽ കീഴടങ്ങും

കർണാടക ചിക്കമംഗളൂരു വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് കീഴടങ്ങും. ജില്ലാ കലക്ടർ മീന നാഗരാജിന് മുമ്പാകെയാണ് കീഴടങ്ങുക. മലയാളിയായ ജിഷ അടക്കമുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

കബളി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി, വനജാക്ഷി, ടിഎൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷക്കൊപ്പം കീഴടങ്ങുന്നത്. ഇവരുടെ നേതാവ് വിക്രം ഗൗഡ നവംബറിൽ നക്‌സൽവിരുദ്ധ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു

മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്ന കർണാടക സർക്കാരിന്റെ പദ്ധതി പ്രകാരം ചിക്കമംഗളൂരുവിലെ പശ്ചിമ ഘട്ട മലനിരകളിൽ കഴിയുന്ന ഇവരുമായി സർക്കാരിന്റെ ദൂതന്മാർ കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം.

 

 

Exit mobile version