സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന ആളോടൊപ്പം മക്കളെയും ഉപേക്ഷിച്ച് ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി

തന്നെയും ആറ് മക്കളെയും ഉപേക്ഷിച്ച് ഭാര്യ യാചകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. ഉത്തർപ്രദേശ് ഹർദോയ് ജില്ലയിലാണ് സംഭവം. രാജേശ്വരിയെന്ന 36കാരിയാണ് സ്ഥിരമായി ഭിക്ഷ യാചിക്കാനെത്തുന്ന നൻഹെ പണ്ഡിറ്റ് എന്ന 45കാരനൊപ്പം ഒളിച്ചോടിയത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

യുവതിയുടെ ഭർത്താവ് രാജു നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാജേശ്വരിക്കും ആറ് മക്കൾക്കുമൊപ്പമാണ് രാജു താമസിച്ചിരുന്നത്. സ്ഥിരമായി ഭിക്ഷക്ക് വരുന്ന നൻഹെയുമായി രാജേശ്വരി സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് ഇവർ ഫോണിൽ ബന്ധപ്പെടാനും ആരംഭിച്ചു

ജനുവരി മൂന്നിന് ചന്തയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് രാജേശ്വരി വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോൾ താൻ എരുമയെ വിറ്റ് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായി മനസിലാക്കി. അന്വേഷിച്ചപ്പോൾ നൻഹെ പണ്ഡിറ്റും സ്ഥലം വിട്ടതായി മനസിലായെന്ന് രാജുവിന്റെ പരാതിയിൽ പറയുന്നു.

Exit mobile version