എഴുത്തുകാരി: റിൻസി പ്രിൻസ്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഇവനാണോ നീ പ്രേമിച്ചവൻ.?
എസ് ഐ ലക്ഷ്മിയോട് ചോദിച്ചു.
” അവൾ “അതെ” എന്ന അർത്ഥത്തിൽ തലയാട്ടി. ഞെട്ടിത്തരിച്ചു പോയിരുന്നു സെബാസ്റ്റ്യൻ
” ഇവന്റെ കൂടെ ജീവിക്കാൻ ആണോ നീ വീട്ടിൽ നിന്ന് ഇറങ്ങി പോന്നത്..?
എസ് ഐ ചോദിച്ചു.
,അതെ
അവളുടെ ഉറച്ച മറുപടി കേട്ട് ഞെട്ടിപ്പോയത് സെബാസ്റ്റ്യൻ ആണ്.
ഇവൾ ഇത് എന്തിനുള്ള പുറപ്പാടാണ്.? അവൻ മനസ്സിൽ ഓർത്തു.
“സർ ഞാൻ ഒന്ന് പറയട്ടെ
സെബാസ്റ്റ്യൻ ഇടയ്ക്ക് കയറി
” നീ തത്കാലം ഒന്നും പറയണ്ട. അവൾ പറയുവല്ലേ അത് കഴിയട്ടെ, നിനക്ക് പറയാൻ സമയം തരാം…
പോലീസുകാരൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു..
” നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം..?
അവളോട് ആണ് ചോദ്യം.
” ബസ്സിൽ കയറിയിട്ട്…
മടിച്ചു മടിച്ചു അവൾ പറഞ്ഞു.
” കൊല്ലത്തുനിന്നും നീ എന്തിനാ ഇവിടെ വന്നത് ബസ്സിൽ കയറാൻ വേണ്ടി…
” ഞാനിവിടെ സിഎംസില് ആണ് പഠിച്ചത്. അങ്ങനെ അറിയാം,
” ഓഹോ..?
” എത്ര നാളായി നിങ്ങൾ പരിചയമായിട്ട്
” രണ്ടുവർഷം…
അവൾ പറയുമ്പോൾ ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു സെബാസ്റ്റ്യൻ.
“കർത്താവെ ഈ പെണ്ണ് ഇത് എന്തൊക്കെയാ പറയുന്നത്
അവൻ ഓർത്തു
“എന്ത് വിശ്വസിച്ചാടി നീ ഇവന്റെ ഒക്കെ വാക്ക് കെട്ട് ഇറങ്ങി പുറപ്പെട്ടത്…?
എസ് ഐ ചോദിച്ചു
“ഇച്ചായനെ എനിക്ക് വിശ്വാസമാണ്
അവൾ പറഞ്ഞു
“ഇച്ചായനോ..? കർത്താവേ
അവൻ അവളുടെ സംബോധനയിൽ ഒന്ന് ഞെട്ടി.
ഒന്ന് എതിർക്കാൻ പോലുമുള്ള ത്രാണി തനിക്ക് ഇല്ലെന്ന് അവന് തോന്നി. ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതം എങ്ങോട്ടാണ് മാറിമറിയുന്നത്.?
” എങ്ങനെയാ ഡോക്ടറെ ഡിസ്ചാർജ് പ്രൊസീജർ.?
” ഫുഡ് കഴിച്ച് കുറച്ച് സമയം കൂടി കഴിഞ്ഞ് പോകാൻ പറ്റും. പിന്നെ ഇവിടെ കുറച്ച് പ്രൊസീജർ ഒക്കെ ഉണ്ട്..
” ഡോക്ടറോട് എനിക്ക് മറ്റു ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്..
എസ് ഐ പറഞ്ഞപ്പോൾ ഡോക്ടർ മുറിയിലേക്ക് ഇരിക്കാം എന്നു പറഞ്ഞ് എസ്ഐയെ ഡോക്ടറുടെ റൂമിലേക്ക് കൊണ്ടുപോയി.
ആ സമയത്ത് തന്നെ ലക്ഷ്മിയുടെ അരികിലേക്ക് വന്ന് സെബാസ്റ്റ്യൻ അവളെ രൂക്ഷമായി ഒന്നു നോക്കി.
” രണ്ടുപേരും ഒളിച്ചോടി വന്നതാ അല്ലേ.? പിന്നെന്തിനാ ആത്മഹത്യ ചെയ്യാൻ ഒക്കെ തുടങ്ങിയത്.? നിങ്ങൾ രണ്ടുപേരും നല്ല മാച്ച് ആണ് കേട്ടോ.
അത്രയും പറഞ്ഞ് നേഴ്സ് ഇറങ്ങിപ്പോയപ്പോൾ ദേഷ്യമാണ് അവന് തോന്നിയത്.
നീ എന്താടി കൊച്ചെ ഈ പറയുന്നത്.? എന്തു ഉദ്ദേശിച്ചാ ഈ നട്ട കുരുക്കാത്ത നുണ പറഞ്ഞത്. എനിക്ക് നിന്നെ അറിയുക പോലും ഇല്ല.
” എന്നോട് ക്ഷമിക്കണം, ഞാൻ ചെയ്തത് വലിയൊരു തെറ്റാണെന്ന് എനിക്കറിയാം. പക്ഷേ എന്നെ സഹായിക്കണം. ഞാൻ ഒരിക്കലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. മരിക്കാൻ പോയ എന്നെ ഇവിടെ ഹോസ്പിറ്റലിൽ വരെ എത്തിച്ച നിങ്ങൾക്ക് നല്ലൊരു മനസ്സുണ്ടെന്ന് തോന്നിയതുകൊണ്ട് ഞാൻ ഇങ്ങനെ ഒരു കള്ളം പറഞ്ഞത്. ഞാൻ അത്രയ്ക്ക് വലിയ ഒരു പ്രശ്നത്തിലാണ്. ദയവുചെയ്ത് മാറ്റി പറയരുത്. പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല..
അവൾ കണ്ണുനീരോടെ പറഞ്ഞു
” നിനക്കിതിന്റെ പ്രശ്നങ്ങൾ അറിയാൻ വയ്യാഞ്ഞിട്ടാ, നിന്റെ ആത്മഹത്യ വരെ എന്റെ തലമണ്ടയിൽ ഇരിക്കും അവസാനം.
” എന്റെ കൊച്ചെ ഒരുപാട് ബുദ്ധിമുട്ടും പ്രാരാബ്ദങ്ങളും ഉള്ള ഒരു മനുഷ്യനാ ഞാൻ. അതിനിടയിൽ ഇങ്ങനെ ഒരു വള്ളിക്കെട്ട് കേസും കൂടി തലയിലെടുത്ത് വയ്ക്കാൻ വയ്യ. നിനക്കിതിന്റെ നിയമവശങ്ങളെപ്പറ്റി വലിയ പിടി ഇല്ലാത്തതുകൊണ്ട് ഇപ്പൊ ഇങ്ങനെ സംസാരിക്കുന്നത്.
” സത്യം ആയിരിക്കും ഞാൻ ഇതിനെപ്പറ്റി ഒരുപാട് ഒന്നും ആലോചിച്ചില്ല. എന്റെ നിലനിൽപ്പിനെ പറ്റി മാത്രമേ ചിന്തിച്ചുള്ളൂ. പക്ഷേ നിങ്ങൾ ഇത് എതിർത്താൽ ഞാൻ വീടെത്തില്ല. നാളെ പത്രത്തിൽ എവിടെയെങ്കിലും മരണപ്പെട്ടു കിടക്കുന്ന എന്റെ ചിത്രം കാണുമ്പോൾ നിങ്ങൾക്ക് കുറ്റബോധം തോന്നും. അത്രത്തോളം ജീവിതം മടുത്തിട്ട് ആണ് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. നിങ്ങൾ എന്നേ സഹായിച്ചില്ലങ്കിൽ ഇനി വീണ്ടും ആ ഒരു അവസ്ഥയിലേക്ക് ഞാൻ എത്തും. ഞാൻ കാരണം നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. വേറെ എന്തുപറഞ്ഞാലും എന്റെ വീട്ടുകാരെന്നെ തിരിച്ചുകൊണ്ടുപോകും. എനിക്ക് അവിടേക്ക് പോകാൻ പറ്റില്ല. വീട്ടിലേക്ക് തിരിച്ചുപോയ ഞാൻ ചത്തു കളയും
അവൾ കരഞ്ഞു തുടങ്ങി
അവന് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി.
” നിനക്ക് കല്യാണം ഇഷ്ടമല്ലെങ്കിൽ അത് നിന്റെ വീട്ടിൽ പറഞ്ഞാൽ പോരെ.
” വീട്ടിൽ പറഞ്ഞാൽ ആരും കേൾക്കില്ല.
” എടി പെണ്ണേ നിന്റെ സ്വന്തം അപ്പനും അമ്മയും തന്നെയല്ലേ അവിടെ ഉള്ളത്.? അവർക്ക് നിന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ലെ.? അതൊക്കെ പറയാനാണെങ്കിൽ വല്ല്യ കഥ ആണ്. ഇപ്പൊ പറഞ്ഞാൽ തീരില്ല.
” നീ ചുരുക്കി പറ കേട്ടിട്ട് ഞാൻ നിന്നെ സഹായിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
സെബാസ്റ്റ്യൻ ദേഷ്യത്തോടെ പറഞ്ഞു
” എന്റെ അമ്മ മരിച്ചു പോയതാ, പ്രസവത്തോടെ…
അവനിൽ ഒരു വേദന നിറഞ്ഞു
” അച്ഛൻ മാത്രമേ ഉള്ളൂ. അച്ഛൻ ഗൾഫിലാ. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് അച്ഛൻ രണ്ടാമതൊരു കല്യാണം കഴിക്കുന്നത്. അച്ഛന്റെ മുറപ്പെണ്ണ് ആയിരുന്നു കല്യാണം കഴിച്ച സ്ത്രീ. ആദ്യമൊക്കെ എനിക്ക് അവരെ ഭയങ്കര ഇഷ്ടായിരുന്നു. അച്ഛനും ചെറിയമ്മക്കും ഒരു മോൻ കൂടി ജനിച്ചു.
വളരെ സന്തോഷത്തോടെ ഞങ്ങൾ മുൻപോട്ടു പോവുകയായിരുന്നു. വർഷത്തിലൊരിക്കൽ മാത്രമേ അച്ഛൻ വരു. ചെറിയമ്മ ഒരിക്കലും എന്നോട് വ്യത്യാസം ഒന്നും കാണിച്ചിട്ടില്ല. പക്ഷേ ഞാൻ പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് ചെറിയമ്മയുടെ ബന്ധത്തിലുള്ള ഒരു പയ്യൻ സ്ഥിരമായി വീട്ടിൽ വരാൻ തുടങ്ങി.
അവരെക്കാളും പ്രായം കുറവുള്ള ഒരു പയ്യൻ. അച്ഛമ്മയുടെ മരണത്തോടെ രാത്രിയിലും ഇടയ്ക്ക് അയാൾ വരുമായിരുന്നു. ഒരിക്കൽ ആ പയ്യനുമായിട്ട് ഒരു മോശം ബന്ധത്തിൽ ചെറിയമ്മ ഏർപ്പെടുന്നത് ഞാൻ കണ്ടു. എനിക്ക് വിശ്വസിക്കാൻ പോലും പറ്റില്ല.
പിന്നീട് പലപ്പോഴും അയാള് വീട്ടിൽ വന്നു. അച്ഛനോടൊക്കെ തുറന്നു പറയണമെന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ അച്ഛൻ തകർന്നു പോകുമെന്ന് തോന്നിയതുകൊണ്ട് ഞാൻ ഒന്നും തുറന്നു പറഞ്ഞില്ല. അതിനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.
പിന്നീട് ഇടയ്ക്കിടെ വീട്ടിൽ വരുന്ന അയാള് എന്നെയും മോശമായ രീതിയിൽ നോക്കാൻ തുടങ്ങി. അതോടെ എനിക്ക് പേടിയായി. അങ്ങനെ ഡിഗ്രിക്ക് വീട്ടിൽ നിന്ന് പഠിക്കേണ്ട എന്ന് പറഞ്ഞു ഞാൻ ഇവിടെ സി എം എസിൽ അഡ്മിഷൻ എടുത്തു. കുറച്ചുനാൾ ഇവിടെ ആയിരുന്നു. അവിടെവച്ച് ആണ് ഞാൻ വിവേകിനെ പരിചയപ്പെടുന്നത്.
‘ വിവേകോ..? അതാരാ
സെബാസ്റ്റ്യൻ ചോദിച്ചു
” വിവേക്… കുറച്ചുമുമ്പ് പറഞ്ഞില്ലേ ഞാൻ ഒരാൾക്കൊപ്പം ജീവിക്കാൻ പോകുന്നു എന്ന് എഴുതിവച്ചു പോകുന്നു എന്ന്. അതാണ് വിവേക് …
” എന്നിട്ട് അവൻ എവിടെ..?
അവളുടെ കണ്ണൊന്നു നിറഞ്ഞു
” എനിക്കറിയില്ല
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു
” വിവേകിന്റെ വീട് പത്തനംതിട്ട ആണ്. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്നാൽ വിവേക് അവിടെ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് ആണ് ഞാൻ രാവിലെ അവിടെ നിന്ന് ഇറങ്ങിയത്. പക്ഷേ വിവേക് വന്നില്ല. ഞാൻ വിളിച്ചു നോക്കിയപ്പോൾ ഫോണും സ്വിച്ച് ഓഫ്. എന്തു പറ്റിയെന്നു അറിയില്ല. വിവേക് കൂടി വരാതെ ആയപ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയാതെ വന്നു അപ്പോൾ കിട്ടിയ ഒരു ബസിന് കയറി.
റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരുന്നു നടന്നപ്പോൾ ഒരു ബസ് വരുന്നത് കണ്ടു. കൈ കാണിച്ചപ്പോൾ അത് മുന്നിൽ കൊണ്ട് നിർത്തി. വന്നു ഇറങ്ങിയപ്പോൾ ആണ് ചങ്ങനാശ്ശേരി ആണെന്ന് കണ്ടത്. ഇനി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയത് കൊണ്ട് സ്റ്റാൻഡിൽ തന്നെയുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ കയറി പാരസെറ്റമോൾ ഗുളിക വാങ്ങി. പത്തെണ്ണം ഉണ്ടായിരുന്നു അത് മുഴുവൻ വായിലിട്ട് വെള്ളം കുടിച്ച് മുൻപിൽ കണ്ട ഏതോ ഒരു ബസ്സിൽ കയറിയിരുന്നു. അത് ഏത് ബസ് ആണെന്നോ എവിടേക്ക് പോകുന്നതാണെന്നോ ഞാൻ നോക്കിയില്ല.
അവൾ പറഞ്ഞു നിർത്തി. അവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവന് അറിയില്ലായിരുന്നു
” ഈ കാര്യങ്ങളൊക്കെ നിന്നെ കല്യാണം കഴിക്കുന്നവനോട് പറഞ്ഞാൽ പോരായിരുന്നോ..?
അവൻ സ്വരം അല്പം മയപ്പെടുത്തി ചോദിച്ചു
” എന്നേ കല്യാണം കഴിക്കാൻ പോകുന്നത് ചെറിയമ്മ ആയിട്ട് ബന്ധമുള്ള അയാളാണ്…
അത് കേട്ടപ്പോൾ സെബാസ്റ്റ്യൻ ഞെട്ടി പോയിരുന്നു.
അച്ഛനോട് ഞാൻ ഒന്നും പറയാതിരിക്കാൻ വേണ്ടി ആദ്യം തന്നെ ചെറിയമ്മ എനിക്കൊരു പ്രണയബന്ധം ഉണ്ടെന്ന് അച്ഛനെ പറഞ്ഞ് ധരിപ്പിച്ചു. അത് നടക്കാൻ വേണ്ടി ഞാൻ ഈ വിവാഹം മുടക്കാൻ പല കാരണങ്ങളും പറയും എന്ന് പറഞ്ഞു. സത്യങ്ങൾ എല്ലാം ഞാൻ അച്ഛനോട് പറഞ്ഞിട്ടും അച്ഛൻ വിശ്വസിച്ചില്ല. പിന്നെ ചെറിയമ്മയുടെ കരച്ചിൽ നാടകം കൂടി ആയപ്പോൾ അച്ഛൻ അതില് വീണുപോയി. എന്റെ വിവാഹത്തിലൂടെ അവർ തമ്മിലുള്ള ബന്ധം കുറച്ചുകൂടി ശക്തം ആക്കണം അതുമാത്രമാണ് അവരുടെ ഉദ്ദേശം. അയാൾക്ക് മുംബൈയിൽ എന്തൊക്കെയോ ജോലിയുണ്ട്. കല്യാണം കഴിഞ്ഞ് എന്നെയും അവിടേക്ക് കൊണ്ടുപോകുന്നാ പറഞ്ഞത്. ഒരിക്കൽ അയാളുടെ ഫോണിൽ ആരോടും പറയുന്നത് ഞാൻ കേട്ടു, എന്നെ അവിടെ കൊണ്ടുപോയി ഏതോ മാർവാടിക്ക് വിൽക്കാൻ ആണെന്ന്. എന്നേ കൊണ്ട് അയാള് കാശുണ്ടാക്കുന്ന്. അതിനുള്ള ഒരു മറ മാത്രമാണ് ഈ വിവാഹം എന്ന്. ഞാൻ പറയുന്നതൊന്നും ആരും അച്ഛൻ കേൾക്കില്ല. അച്ഛനോട് എന്തൊക്കെയോ കള്ള കഥകൾ അവർ പറഞ്ഞു വെച്ചിരിക്കുകയാ.
പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വീണു….തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…