യുഡിഎഫ് അധികാരത്തിൽ വരണം; യുഡിഎഫിന് പിന്നിൽ താൻ ഉറച്ച് നിൽക്കുമെന്ന് പി വി അൻവർ

വന്യമൃഗശല്യത്തിന് എതിരായ പോരാട്ടം കേരളത്തിൽ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും പിവി അൻവർ എംഎൽഎ. നിലമ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് പിവി അൻവറിന്റെ പ്രതികരണം. ജനങ്ങളെ ബാധിക്കുന്ന വിഷയം യുഡിഎഫ് ഏറ്റെടുക്കണം. താൻ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമാകണോയെന്ന് യുഡിഎഫ് നേതൃത്വമാണ് തീരുമാനിക്കേണ്ടത്

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

വനനിയമഭേദഗതി പാസായാൽ വനം ഉദ്യോഗസ്ഥർ ഗുണ്ടകളായി മാറും. വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. മനുഷ്യരെ കുടിയൊഴിപ്പിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനമേഖലയുടെ വനംവിസ്തൃതി കൂട്ടാൻ ശ്രമം നടക്കുന്നു. പുഴയുടെ അവകാശവും വനംവകുപ്പിന് കീഴിലാക്കാനാണ് നീക്കം

യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഞാൻ പോകുന്ന തോണിയിൽ ആളുകൾ കയറണമെങ്കിൽ യുഡിഎഫ് നേതൃത്വം സംരക്ഷണകവചം ഒരുക്കണം. ആരുടെ കൂടെയാണെങ്കിലും ആത്മാർഥമായി ജനങ്ങളോടൊപ്പം മരിച്ച് നിൽക്കും. യുഡിഎഫിന്റെ പിന്നിൽ ഞാനുണ്ടാകും. യുഡിഎഫ് അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വിഷയം യുഡിഎഫ് ഏറ്റെടുക്കണമെന്നും അൻവർ പറഞ്ഞു

Exit mobile version