വയനാട് ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എൻ എം വിജയൻ എഴുതിയ കത്ത് ലഭിച്ചെനന് സതീശൻ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടിയെന്നും സംഭവത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചെന്നും വിജയന്റെ കുടുംബം കാണാൻ വന്നപ്പോൾ അവരുടെ കൂടെയിരുന്ന് കത്ത് വിശദമായി വായിച്ചെന്നും സതീശൻ പറഞ്ഞു
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
വിഡി സതീശനും കെ സുധാകരനും കള്ളം പറയുകയാണെന്ന് നേരത്തെ എൻഎം വിജയന്റെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്ത് കിട്ടിയെന്ന് സതീശൻ സമ്മതിച്ചത്. തന്റെ മുന്നിൽ നിന്നാണ് കെ സുധാകരൻ കത്ത് വായിച്ചതെന്ന് എൻഎം വിജയന്റെ മകൻ വിജേഷ് പറഞ്ഞിരുന്നു. വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്ന തരത്തിലാണ് സതീശൻ സംസാരിച്ചതെന്നും മകൻ പറഞ്ഞിരുന്നു
എന്നാൽ കത്ത് കിട്ടിയിട്ടില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്നായിരുന്നു സതീശന്റെ വിശദീകരണം. രണ്ട് ദിവസം മുമ്പ് പറവൂരിലെ ഓഫീസിൽ കത്ത് കിട്ടി. ആത്മഹത്യ ചെയ്ത ആളുടെ മകന്റെ മുന്നിലിരുന്നാണ് കത്ത് വായിച്ചത്. കത്തിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു