പെരുമ്പാവൂർ വടക്കാട്ടുപടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

[ad_1]

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

പെരുമ്പാവൂർ വടക്കാട്ടുപടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വടക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി താമസിച്ചിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡിഗൽ(34) ആണ് കൊല്ലപ്പെട്ടത്. 

വടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ച് വന്നിരുന്നത്. ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡീഷ സ്വദേശി അഞ്ജന നായികാണ് പ്രതി. കൊലപാതകത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു.

രാവിലെ ഏഴരയോടെയാണ് സംഭവം. വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ ആകാശിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 



[ad_2]

Exit mobile version