നടത്തം ജീവിതചര്യയാക്കാന്‍ ലക്ഷ്യമിട്ട് 10 അത്‌ലറ്റുകള്‍ 1,000 കിലോമീറ്റര്‍ മരുഭൂമിയിലൂടെ കാല്‍നട യാത്ര നടത്തി

അബുദാബി: നടത്തം ജീവിതചര്യയാക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാന്‍ ലക്ഷ്യമിട്ട് 10 അത്‌ലറ്റുകള്‍ അബുദാബിയിലെ മരുഭൂമിയിലൂടെ 1,000 കിലോമീറ്റര്‍ കാല്‍നട യാത്ര നടത്തി. വന്യജീവികളെ കണ്ടും തദ്ദേശീയരായ ജനങ്ങളുമായി ആശയവിനിമയം നടത്തിയും പുരോഗമിച്ച യാത്രയുടെ ഒരു ഘട്ടത്തില്‍ യുഎഇ പ്രസിഡന്റിന്റെ മകനും സംഘത്തിനൊപ്പം 45 കിലോമീറ്റര്‍ ദൂരം തോളോട് തോള്‍ ചേര്‍ന്ന് നടന്നു. തീര്‍ത്തും വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങളോട് പടപൊരുതിയാണ് ഈ ഭഗീരഥ പ്രയത്‌നത്തില്‍ പങ്കാളികളായവര്‍ അതികഠിനമായ യാത്ര പൂര്‍ത്തീകരിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അപാരമായ മനഃശക്തിയും ദൃഢനിശ്ചയവുമെല്ലാം ഏറെ ആവശ്യമുള്ള യാത്രയാണ് സംഘം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അബുദാബിയില്‍നിന്നുള്ള 10 കായികതാരങ്ങളാണ് സിലയില്‍നിന്നും നടത്തം തുടങ്ങിയത്. ലിവ മരുഭൂമിയിലൂടെ അല്‍ ഐനിലേക്കും അവസാന സ്റ്റോപ്പായ അല്‍ വത്ബയിലേക്കുമായിരുന്നു ഈ മഹത്തായ യാത്ര. ഡിസംബര്‍ രണ്ടിനാണ് സംഘം യാത്രക്ക് തുടക്കമിട്ടത്.

യാത്രയുടെ 17ാം ദിനത്തിലായിരുന്നു യുഎഇ പ്രസിഡന്റിന്റെ മകന്‍ സംഘത്തിനൊപ്പം 45 കിലോമീറ്റര്‍ നടന്നത്. അണലി, കരിന്തേള്‍, മണല്‍പ്പൂച്ച, അറേബ്യന്‍ ഓറിക്‌സ് എന്നിവയെയും സംഘം യാത്രയില്‍ കണ്ടുമുട്ടി. ആക്ടീവ് അബുദാബി, പ്യുര്‍ ഹെല്‍ത്ത്, അബുദാബി സ്‌പോട്‌സ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമൂഹത്തെ ആരോഗ്യം നിലനിര്‍ത്താന്‍ നടത്തം ജീവിതചര്യയാക്കാന്‍ ലക്ഷ്യമിട്ട് പരിപാടി സംഘടിപ്പിച്ചത്.

Exit mobile version