ഫോര്‍മുല 4 പവര്‍ബോട്ട് ചാംമ്പ്യന്‍ഷിപ്പ്; അല്‍ യാഫിക്ക് ഒന്നാം സ്ഥാനം

അബുദാബി: യുഎഇ ഫോര്‍മുല 4 പവര്‍ബോട്ട് ചാംമ്പ്യന്‍ഷിപ്പ് ആന്റ് യുഎഇ ഫ്‌ളൈബോര്‍ഡ് ചാംപ്യന്‍ഷിന്റെ ആദ്യ റൗണ്ടില്‍ സലീം അല്‍ യാഫിക്ക് ഒന്നാം സ്ഥാനം. ഒബൈദ് മുബാറക് രണ്ടാം സ്ഥാനവും ഖാലിദ് മുഹമ്മദ് അല്‍ സറൂനി മൂന്നാം സ്ഥാനവും നേടി. മുബാറക് മറൈന്‍ ടീമിനെ പ്രതിനിധീകരിച്ചാണ് അല്‍ യാഫിയും മുബാറകും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ഷാര്‍ജ ടീമിനെയാണ് ഖാലിദ് പ്രതിനിധീകരിച്ചത്.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബി മറൈന്‍ സ്‌പോട്‌സ് ക്ലബാണ് മത്സരത്തിന്റെ സംഘാടകര്‍. ഫ്‌ളൈബോര്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ തുടക്കകാരുടെ വിഭാഗത്തില്‍ ഈജിപ്തിന്റെ മുഹമ്മദ് ബിബോ ഒന്നാമതെത്തിയപ്പോള്‍ സ്വദേശിയായ ഫൈസല്‍ അല്‍ തെനെയ്ജി രണ്ടാമതും ഈജിപ്തിന്റെ തന്നെ മുഹമ്മദ് താരിഖ് മുസ്തഫ മുന്നാമതുമായും ഫിനിഷ് ചെയ്തു.

Exit mobile version