അബുദാബി: ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനതയെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ് 3ന്റെ ഭാഗമായി മൂന്നു കണ്‍വോയികള്‍ അവശ്യവസ്തുക്കളുമായി ഗാസയിലെത്തി. ഈജിപ്തിലെ റഫ അതിര്‍ത്തി കടന്നാണ് മൂന്ന് കണ്‍വോയ്കളായി പുറപ്പെട്ട 29 ലോറികള്‍ 364 മെട്രിക് വസ്തുക്കളുമായി ഗാസയിലേക്ക് എത്തിയിരിക്കുന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഭക്ഷ്യം വസ്തുക്കള്‍, ശൈത്യകാലത്തെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍, ഷെല്‍ട്ടര്‍ ടെന്റുകള്‍, മറ്റ് അത്യാവശ്യ വസ്തുക്കള്‍ എന്നിവയാണ് യുഎഇ ഗാസയിലേക്കു അയച്ചിരിക്കുന്നത്. 150 കണ്‍വോയികളായി 2,319 ലോറികളിലായി 29, 025 ടണ്‍ വസ്തുക്കളാണ് ഇതുവരെ യുഎഇ ഗാസയിലേക്ക് എത്തിച്ചിരിക്കുന്നത്. ഗാസയില്‍ ഇസ്രായേലി ആക്രമണം ആരംഭിച്ചതില്‍ പിന്നെ ഇതുവരെ മൊത്തം 46,659 മെട്രിക് ടണ്‍ വസ്തുക്കളാണ് യുഎഇ എത്തിച്ചത്.