2024 ദൗർഭാഗ്യകരമായ വർഷം; മണിപ്പൂർ കലാപത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് ബീരേൻ സിംഗ്

മണിപ്പൂർ കലാപത്തിൽ ജനങ്ങളോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ബിരേൻ സിംഗ്. 2025 ൽ മണിപ്പൂരിൽ സാധാരണനില പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി ബിരേൻ സിംഗ് പറഞ്ഞു. കലാപത്തിൽ ഒട്ടേറെപ്പേർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലരും വീട് വിട്ടിറങ്ങി. സംഭവത്തിൽ തനിക്ക് പശ്ചാത്താപം തോന്നുണ്ടെന്നും ബിരേൻ സിംഗ് പറഞ്ഞു.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

2024 മുഴുവൻ ദൗർഭാഗ്യകരമായ വർഷമായിരുന്നുവെന്ന് ബിരേൻ സിംഗ് പറഞ്ഞു. കഴിഞ്ഞ മെയ് മൂന്ന് മുതൽ ഇതുവരെ സംഭവിച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു. സംഭവിച്ചതെല്ലാം സംഭവിച്ചു. മുൻകാല തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും വേണമെന്നും ബിരേൻ സിംഗ് പറഞ്ഞു. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒരുമിച്ച് ജീവിക്കണം എന്നാണ് തനിക്ക് പറയാനുള്ളത്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും താൻ ഇക്കാര്യം അഭ്യർത്ഥിക്കുകയാണെന്നും ബിരേൻ സിംഗ് കൂട്ടിച്ചേർത്തു.

2023 മെയ് മുതൽ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്തെയ് സംഘർഷങ്ങളിൽ 180ലധികം ജീവനുകളാണ് നഷ്ടമായത്. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പലരും ഇപ്പോഴും കാണാമറയത്താണ്. സംഘർഷം നിയന്ത്രിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടിരുന്നു.

Exit mobile version