ഉത്തർപ്രദേശിൽ സ്കൂളിലേക്ക് നടന്നു പോയ പ്രിൻസിപ്പളിനെ രണ്ടംഗ സംഘം വെടിവെച്ചു കൊന്നു
ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്കൂളിലേക്ക് നടന്നു പോകുന്നതിനിടെ സ്കൂൾ പ്രിൻസിപ്പളിനെ വെടിവെച്ചു കൊന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്. ഷബാബ് ഉൽ ഹസൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിൽ നിന്ന് സ്കൂളിലേക്ക് 250 മീറ്റർ മാത്രമാണ് അകലമുള്ളത്. സ്ഥിരമായി സ്കൂളിലേക്ക് നടന്നു പോകുന്ന ആളായിരുന്നു ഷബാബ്. അക്രമികളെ കണ്ടുപിടിക്കാനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അക്രമിസംഘത്തിലെ ഒരാളുടെ മുഖം സിസിടിവിയിൽ വ്യക്തമാണ്. മറ്റേയാൾ ഹെൽമറ്റ് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പോലീസ് അറിയിച്ചു.
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

മുസ്ലിം കുടുംബത്തിന്റെ വീട് തകർത്തു; പിന്നാലെ പരിഹാസ പോസ്റ്റുമായി അസം മുഖ്യമന്ത്രി

ഭരണത്തിൽ ആറുമാസം; സ്വന്തം എംഎൽഎമാർക്കെതിരെ കടുത്ത നടപടികൾക്ക് മുതിർന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി, മുസ്ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

48 മണിക്കൂർ റിമാൻഡിൽ കഴിഞ്ഞാൽ സസ്പെൻഷൻ; വ്യക്തത വരുത്തി സുപ്രീം കോടതി
