Wednesday, 11 November 2026 About Us · Contact Us

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

മണിപ്പൂർ, സംഭാൽ, അദാനി വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധമുയർത്തും. അടിയന്തര പ്രമേയത്തിന് ചർച്ച ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം നോട്ടീസ് നൽകും. ബഹളത്തെ തുടർന്ന് സമ്മേളനം തുടങ്ങിയ ശേഷം ഇതുവരെ ചോദ്യോത്തര വേള അടക്കം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല സമ്മേളനത്തോട് സഹകരിക്കണമെന്ന് ലോക്‌സഭാ സ്പീക്കറും രാജ്യസഭ ചെയർമാനും അഭ്യർഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയിരുന്നില്ല. ഇതിനിടെ പാർലമെന്റ് സമ്മേളനം ദക്ഷിണേന്ത്യയിലും നടത്തണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി എംപി മാഡില ഗുരുമൂർത്തി രംഗത്തുവന്നു. പാർലമെന്ററി കാര്യ മന്ത്രിക്ക് എംപി കത്ത് നൽകി വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപിയാണ് മാഡില ഗുരുമൂർത്തി. രാജ്യത്തിന്റെ ഐക്യത്തിനും അധികാര വികേന്ദ്രീകരണത്തിനും തെക്കേയിന്ത്യയിൽ സമ്മേളനം നടത്തുന്നത് സഹായിക്കുമെന്നും ഡൽഹിയിലെ കാലാവസ്ഥ കൂടി കണക്കിലെടുത്താണ് നിർദേശമെന്നും എംപി കത്തിൽ പറഞ്ഞു

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാര്‍ലിമെന്റിന് മുന്നില്‍ സ്വയം തീക്കൊളുത്തി ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം

25 Dec 2024

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

14 Dec 2024

പാര്‍ലിമെന്റില്‍ തകര്‍പ്പന്‍ പ്രസംഗവുമായി രാഹുല്‍; സവര്‍ക്കറിനെ ഉദ്ധരിച്ച് തുടങ്ങിയ പ്രസംഗം ബി ജെ പിയെ തേച്ചൊട്ടിച്ചു

14 Dec 2024

നാളെയും മറ്റന്നാളും സഭയില്‍ നിന്ന് പോകരുത്; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബി ജെ പിയും കോണ്‍ഗ്രസും

12 Dec 2024

അദാനിയെ ചൊല്ലി തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം

02 Dec 2024

രാഹുല്‍ രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തില്ലെന്ന്; പുതിയ ആരോപണവുമായി ബി ജെ പി

26 Nov 2024