Wednesday, 11 November 2026 About Us · Contact Us

അദാനിയെ ചൊല്ലി തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരു സഭകളിലും ബഹളം

അദാനി വിഷയത്തെ ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും അഞ്ചാം ദിവസവും സ്തംഭിച്ചു. കോൺഗ്രസ് നിരന്തരം അദാനി വിഷയം മാത്രം ഉന്നയിക്കുന്നതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് ഇന്ത്യ സഖ്യത്തിന്റെ യോഗം ബഹിഷ്‌കരിച്ചു. ഭരണഘടനയിൽ രണ്ട് ദിവസത്തെ ചർച്ച നടത്തിയാൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറാമെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സർക്കാർ ഗൗനിച്ചിട്ടില്ല അദാനി, മണിപ്പൂർ, വയനാട്, സംഭാൽ, ഫിഞ്ചൽ ചുഴലിക്കാറ്റിന് തമിഴ്‌നാടിന് സഹായം, കർഷക പ്രതിഷേധം തുടങ്ങിയ വിഷയങ്ങൾ ലോക്‌സഭയിൽ അടിയന്തര പ്രമേയമായും രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് നോട്ടീസായും എത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച് സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും കോൺഗ്രസ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രവാക്യം മുഴക്കി പിൻമാറാൻ സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ പിരിഞ്ഞ് വീണ്ടും 12 മണിക്ക് ചേർന്നപ്പോഴും ബഹളം തുടർന്നു. ഇതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ത്യ-ചൈന വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ലോക്‌സഭയിൽ നടത്താനിരുന്ന പ്രസ്താവനയും മാറ്റിവെച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

പാര്‍ലിമെന്റിന് മുന്നില്‍ സ്വയം തീക്കൊളുത്തി ഉത്തര്‍ പ്രദേശ് സ്വദേശിയുടെ ആത്മഹത്യാ ശ്രമം

25 Dec 2024

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ വിളറിപൂണ്ട് മോദി; നെഹ്‌റു പാപം ചെയ്തു, ഇന്ധിര അത് ഏറ്റെടുത്തു

14 Dec 2024

പാര്‍ലിമെന്റില്‍ തകര്‍പ്പന്‍ പ്രസംഗവുമായി രാഹുല്‍; സവര്‍ക്കറിനെ ഉദ്ധരിച്ച് തുടങ്ങിയ പ്രസംഗം ബി ജെ പിയെ തേച്ചൊട്ടിച്ചു

14 Dec 2024

നാളെയും മറ്റന്നാളും സഭയില്‍ നിന്ന് പോകരുത്; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബി ജെ പിയും കോണ്‍ഗ്രസും

12 Dec 2024

പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും

02 Dec 2024

രാഹുല്‍ രാഷ്ട്രപതിയെ അഭിവാദ്യം ചെയ്തില്ലെന്ന്; പുതിയ ആരോപണവുമായി ബി ജെ പി

26 Nov 2024