Thursday, 12 November 2026 About Us · Contact Us

ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

How Does Bigboss Give Money To Stars - ബിഗ്‌ബോസ് താരങ്ങള്‍ക്ക് എങ്ങനെയാണ് പണം കിട്ടുന്നത്; വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

ബിഗ്‌ബോസ് പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ബിഗ്‌ബോസില്‍ നിന്ന് എങ്ങനെയാണ് പണം കിട്ടുകയെന്ന് വെളിപ്പെടുത്തി ബിഗ്‌ബോസ് സീസണ്‍ 3യിലെ മത്സരാര്‍ഥിയും യൂട്യൂബറുമായിരുന്ന കിടിലം ഫിറോസ്. ബിഗ്‌ബോസ് താരങ്ങള്‍ എങ്ങനെയാണ് പണം നേടുന്നതെന്നാണ് താരം വെളിപ്പെടുത്തിയത്. ബിഗ്‌ബോസില്‍ പങ്കെടുത്ത ശേഷം പല താരങ്ങളും സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൊയ്യാറുണ്ട്. ഓരോ ദിവസവും ഷോയില്‍ പങ്കെടുക്കുന്നതിന് വലിയ ശമ്പളമാണ് താരങ്ങള്‍ക്ക് കിട്ടാറുള്ളത്. എന്നാല്‍, ഇതിനേക്കാള്‍ ഏറെ ബിഗ്‌ബോസ് നല്‍കുന്ന പ്രശസ്തിയാണ് താരങ്ങളുടെ സാമ്പത്തിക നേട്ടത്തിന് കാരണമാകുന്നതെന്നും അത് അവരുടെ താരമൂല്യത്തെയും ബിസിനസ്സിനെയും വളര്‍ത്തുമെന്നും ഫിറോസ് വ്യക്തമാക്കുന്നു. ബിഗ്‌ബോസിലേക്ക് അവസരം ലഭിച്ചാല്‍ ആരും അത് മിസ്സാക്കരുതെന്നും ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ താന്‍ പോലും അറിയാതെ കുറെ പണം വന്ന് ചേര്‍ന്നുവെന്നുമാണ് ഫിറോസ് പറയുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തത് കൊണ്ട് എനിക്കുണ്ടായ മാറ്റം സനാഥാലയം തുടങ്ങാന്‍ സാധിച്ചുവെന്നതാണ്. കാന്‍സര്‍ രോഗികള്‍ക്കായൊരിടം എന്നതാണ് സനാഥാലയം കൊണ്ട് ഉദ്ദേശിച്ചത്. ബിഗ് ബോസില്‍ പോകും മുന്‍പ് എനിക്കൊരു വീടില്ലായിരുന്നു. 20 കൊല്ലത്തോളം വാടക വീട്ടിലാണ് ഞാന്‍ കഴിഞ്ഞിരുന്നത്. ഷോയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ എനിക്ക് വീട് വെക്കാന്‍ പറ്റി. മക്കളുടെ പഠനത്തെ കുറിച്ച് പേടിയുണ്ടായിരുന്നു. അവരുടെ പഠനത്തിനും ഒരു പോളിസി സെറ്റ് ചെയ്ത് ഇടാന്‍ പറ്റി. ഇത്തരത്തിലുള്ള സാമ്പത്തിക മെച്ചമല്ലാതെ എന്റെ പേഴ്‌സ്ണാലിറ്റിയിലോ പേഴ്‌സോണയിലോ വലിയ മാറ്റം ഉണ്ടായിട്ടില്ലെന്നും ഫിറോസ് പറഞ്ഞു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

ഭാര്യയും ഭര്‍ത്താവും കെട്ടിപ്പിടിച്ച് കിടക്കുമ്പോഴുള്ള സുഖം മറ്റൊന്നിനും കിട്ടില്ല; വിവാഹ മോചനത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബിഗ്‌ബോസ് ജേതാവ് ജിന്റോ

16 Dec 2024
പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

പെണ്‍കുട്ടികള്‍ക്ക് നിക്കര്‍ വാങ്ങിക്കൊടുത്താല്‍ അവര്‍ ലെസ്ബിയന്‍സാകും; വിവാദ പ്രസ്താവനയുമായി വീണ്ടും രജിത് കുമാര്‍

27 Nov 2024
ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

ജാസ്മിനെയും ഗബ്രിയേയും കാണിച്ചാലെ ഏഷ്യാനെറ്റിന് ആളെ കിട്ടുകയുള്ളൂ; അവര്‍ തമ്മില്‍ എന്തായിരുന്നുവെന്ന് വെളിപ്പെടുത്ത് ബിഗ്‌ബോസ് താരം അഭിഷേക്

24 Oct 2024
സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

സൂപ്പർഹിറ്റ് ചിത്രം ജയ്‌ലർ 2 ഒടിടിയിലേക്ക്

05 Nov 2026
മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

മൂക്കുത്തി അമ്മൻ 2’റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര; ആരാധകർക്ക് സാരി വിതരണം ചെയ്തു

04 Nov 2026
ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ; സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം: യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

02 Nov 2026