Friday, 13 November 2026 About Us · Contact Us

ഗിന്നസ് റെക്കോർഡിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി സൈനികൻ; പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത് 361.56 കിലോമീറ്റർ

Malayalee Saiyan About The Historic Achievement In The - ഗിന്നസ് റെക്കോർഡിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി സൈനികൻ; പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത് 361.56 കിലോമീറ്റർ

മോട്ടോർ സൈക്കിൾ റൈഡിംഗിൽ അപൂർവ റെക്കോർഡ് സൃഷ്ടിച്ച് മലയാളി സൈനികൻ. പുറംതിരിഞ്ഞിരുന്ന് 361 കിലോമീറ്ററിലേറെ ദൂരമാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിയായ സുബേദാർ എസ് എസ് പ്രദീപ് അടങ്ങുന്ന മോട്ടോർ സൈക്കിൾ സംഘം പിന്നിട്ടത്. കരസേനയുടെ ആർമി സർവീസ് കോറിലെ ടൊർണാഡോസ് മോട്ടോർ സൈക്കിൾ സംഘമാണ് മൂന്ന് ലോക റെക്കോർഡോടെ ചരിത്രനേട്ടം കരസ്ഥമാക്കിയത് എസ്എസ് പ്രദീപ് ബാക്ക് വേർഡ് റൈഡിലും ഹവിൽദാർ മനീഷ് ഹാൻഡ്‌സ് ഫ്രീ വീലിംഗിലും ശിപായി സുമിത് ടോമർ നോ ഹാൻഡ് വീലിംഗിലുമാണ് പുതിയ റെക്കോർഡ് കുറിച്ചത്. ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലും എസി കോളേജിലുമായി കഴിഞ്ഞ ദിവസം രാവിലെ 6.30 മുതൽ വൈകിട്ട് 4.30 വരെയായിരുന്നു പ്രകടനം സ്വീഡൻ സ്വദേശികളുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളാണ് ഇന്ത്യൻ സേനയുടെ അഭിമാനമായ സൈനികർ തകർത്തത്. എസ് എസ് പ്രദീപ് നിർത്താതെ 361.56 കിലോമീറ്റർ ദൂരമാണ് പുറം തിരിഞ്ഞിരുന്ന് ബൈക്ക് ഓടിച്ചത്. 306 കിലോമീറ്റർ ദൂരമായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. 264ാം ആർമി സർവീസ് കോർ ദിനത്തോട് അനുബന്ധിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് പ്രതിനിധികളുടെയും മുതിർന്ന സൈനികോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

14 മണിക്കൂർ മുൻപ്
ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്‍റേതെന്ന് സംശയം

16 മണിക്കൂർ മുൻപ്
കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

കെജ്‌രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

17 മണിക്കൂർ മുൻപ്
ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

17 മണിക്കൂർ മുൻപ്
ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

ഡിജിറ്റൽ അറസ്റ്റ് തടയാൻ എന്ത് നടപടിയെടുത്തു? സമൂഹ മാധ്യമങ്ങളോട് വിശദീകരണം തേടി സുപ്രീം കോടതി

10 Nov 2026
നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

നന്ദിഗ്രാമിലെ പഴയ കേസുകൾ വീണ്ടും തുറക്കും; മുൻ ഇടത് നേതാക്കൾക്കെതിരേ പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുമെന്ന് സുവേന്ദു അധികാരി

10 Nov 2026