Monday, 23 November 2026 About Us · Contact Us

രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി

Man Killed By Expats From Gulf As Punishment - രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് വന്നു; മകളെ പീഡിപ്പിച്ച മധ്യവയസ്‌കനെ കൊന്ന് പ്രവാസി തിരിച്ചുപോയി

രണ്ട് ദിവസത്തേക്ക് നാട്ടിലേക്ക് ലീവ് എടുത്ത് തിരിച്ചുപോയ പ്രവാസിയായ യുവാവ് പോക്ക് വരവിനിടെ ചെയ്ത കാര്യം വെളിപ്പെടുത്തിയപ്പോള്‍ ഞെട്ടിത്തരിച്ചത് പോലീസ്. സ്വന്തം മകളെ പീഡിപ്പിച്ച ബന്ധുവായ മധ്യവയസ്‌കനെ കൊന്ന പ്രവാസി താന്‍ ജോലി ചെയ്യുന്ന കുവൈത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു. കുവൈത്തിലെത്തിയ ശേഷം വീഡിയോയിലൂടെ കൊലപാതകത്തിന്റെ കാര്യം വെളിപ്പെടുത്തുകയായിരുന്നു. പോലീസിനെ ആശയകുഴപ്പത്തിലാക്കിയ കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ഒടുവില്‍ കൊലയാളി തന്നെ വേണ്ടി വന്നു. കുവൈത്തിലെത്തിയ ശേഷം പുറത്തുവിട്ട വീഡിയോയിലാണ് യുവാവ് താന്‍ ചെയത് ആക്രമണത്തെ കുറിച്ച് വിശദീകരിച്ചത്. ക്രൈം ത്രില്ലര്‍ സിനിമകളെ വെല്ലുന്ന സംഭവം നടന്നത് ആന്ധ്ര പ്രദേശിലാണ്. ദുരൂഹ നിലയില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമാണെന്ന് ഇതോടെ തെളിഞ്ഞു. അണ്ണാമയ്യ ജില്ലയിലാണ് സംഭവം. അംഗപരിമിതിയുള്ള 59കാരന്‍ ഗുട്ട ആഞ്ജനേയുലു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. പോലീസ് സംഭവം അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പ് കിട്ടിയിരുന്നില്ല. അതിനിടെയാണ് കോതമംഗംപേട്ട് ഗ്രാമത്തിലെ ആഞ്ജനേയ പ്രസാദ് എന്ന 37കാരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ മകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ലെന്ന് പ്രസാദ് വീഡിയോയില്‍ കുറ്റപ്പെടുത്തി. പ്രസാദും ഭാര്യ ചന്ദ്രകലയും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് 12 വയസുള്ള മകളുണ്ട്. മകളെ സഹോദരി ലക്ഷ്മിയെ ഏല്‍പ്പിച്ചാണ് ചന്ദ്രകലയും പ്രസാദും കുവൈത്തിലേക്ക് പോയത്. ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ഗുട്ട ആഞ്ജനേയുലു. തനിക്ക് നേരിട്ട അനുഭവം അടുത്തിടെ പെണ്‍കുട്ടി ചന്ദ്രകലയെ ഫോണില്‍ അറിയിച്ചിരുന്നു. ചന്ദ്രകല നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കാര്യമായ നടപടിയുണ്ടായില്ല. ഇതാണ് പ്രസാദിനെ പ്രകോപിതനാക്കിയത്. ഡിസംബര്‍ ഏഴിന് നാട്ടിലെത്തിയ പ്രസാദ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഗുട്ട ആഞ്ജനേയുലുവിനെ കൊലപ്പെടുത്തിയതത്രെ.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

കശ്മീരിൽ ഏറ്റുമുട്ടൽ: സിആർപിഎഫ് ജവാൻമാരെ ആക്രമിച്ച കൊടുംഭീകരൻ ലത്തീഫ് ഭട്ടിനെ വധിച്ച് സുരക്ഷാസേന

18 Nov 2026
ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

ഇന്നലെയും കാർ ചീറിപ്പാഞ്ഞു; വാക്കുതർക്കം, ദൃശ്യങ്ങൾ പകർത്തുന്നത് തടഞ്ഞ് ബന്ധുക്കളുടെ കയ്യാങ്കളി: ക്യാമറകൾ തകർത്തു

17 Nov 2026
ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

ഡൽഹിയിൽ മന്ത്രി കപിൽ മിശ്രയുടെ ഓഫീസിന് സമീപം വെടിവയ്പ്പ്; 20 റൗണ്ട് വെടിയുതിർത്തു: യുവാവ് കൊല്ലപ്പെട്ടു

17 Nov 2026
കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

കശ്മീർ കുൽഗാമിൽ സി.ആർ.പി.എഫ് ക്യാമ്പിനു നേരെയുണ്ടായ ആക്രമണം: രണ്ട് ലശ്കർ ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

16 Nov 2026
തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

തേക്കിൻകാട്ടിലെ ദുരൂഹ കൊലപാതകം: പൂനെ എയർപോർട്ട് ജീവനക്കാരിയുടെ മരണം; മുഖംമൂടി ആക്രമണ കഥ പറഞ്ഞ് ആൺസുഹൃത്ത് കുരുക്കിൽ

16 Nov 2026
ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

ആലപ്പുഴയിൽ ക്രൂരത; ഒന്നരവയസ്സുകാരനെ പിതാവ് തറയിലടിച്ച് കൊന്നു

15 Nov 2026