അടിമാലിയിൽ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ; 25-കാരി പൊലീസ് നിരീക്ഷണത്തിൽ
ഇടുക്കി: തോക്കുപാറയില്‍ നവജാതശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. തോക്കുപാറ സ്വദേശിയായ 25 വയസുകാരി പൊലീസിന്റെ നിരീക്ഷണത്തിലാണ്.
യുവതിയെ കോട്ടയം മെഡിക്കല്‍ കോളഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താന്‍ പ്രസവിച്ചിട്ട് അധിക സമയമായിട്ടില്ലെന്ന് യുവതി ഡോക്ടേഴ്‌സിനോട് സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായി യുവതി സമ്മതിച്ചതായാണ് സൂചന. വെള്ളത്തൂവല്‍ പൊലീസാണ് പുരയിടത്തില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് നല്‍കി. യുവതി അവിവാഹിതയാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

അംഗീകാരമില്ലാത്ത സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്നത് തടയാൻ നടപടിയുമായി ആരോഗ്യവകുപ്പ്; വ്ലോഗർമാർക്കും പിടിവീഴും

തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ; അട്ടപ്പാടിയിൽ സ്ത്രീ മരിച്ച നിലയിൽ: ഭർത്താവ് കസ്റ്റഡിയിൽ

മതിയായ ചികിത്സ നൽകിയില്ലെന്ന് പരാതി; കോഴിക്കോട് എട്ടുവയസ്സുകാരന്റെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ കേസ്

പത്മജ പാർട്ടി വിട്ടപ്പോൾ പറഞ്ഞതും ചെയ്തതും നമ്മുക്ക് മുന്നിലുണ്ടെന്ന് ഷാഫി പറമ്പിൽ; പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് വിഭാഗീയതയാണെന്ന് ഉണ്ണിത്താൻ

സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കാൻ ഉടൻ നടപടി വേണം; വൈകിയാൽ കൈവിട്ടുപോകുമെന്ന് റെഡ് ക്രോസ് മുന്നറിയിപ്പ്
