മെറ്റയ്ക്കെതിരെ സമരം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രം പ്രദർശിപ്പിച്ച് പരിഹാസം
ന്യൂഡൽഹി: ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റയ്ക്കെതിരെ സമരം ശക്തമാക്കാൻ യൂത്ത് കോൺഗ്രസ്. മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ കോൺഗ്രസ് നേതാക്കളുടെ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനെതിരായാണ് പ്രതിഷേധം. മധ്യപ്രദേശ് യൂത്ത് കോൺഗ്രസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടും റദ്ദാക്കിയെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ബംഗാളിൽ നിന്ന് പദയാത്ര നടത്തി ദില്ലിയിലെത്തി രാഹുൽ ഗാന്ധിയെ കണ്ട വ്യക്തിയുടെ പോസ്റ്റും മെറ്റ നീക്കം ചെയ്തെന്നും ഇതൊക്കെ എന്തിനെന്ന് വ്യക്തമാക്കണമെന്നും ഐവൈസി അധ്യക്ഷൻ ഉദയ് ഭാനു ചിബ് ആവശ്യപ്പെട്ടു.
ദില്ലിയിലും ഗുജറാത്തിലും മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ ‘മാർക്ക് ബിജെപി ബർഗ്’ എന്ന് കളിയാക്കി ബാനറുകൾ പ്രദർശിപ്പിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ആർഎസ്എസിൻ്റെ ഗണവേഷം ധരിച്ച സക്കർബർഗിൻ്റെ ചിത്രമായിരുന്നു ബാനറുകളിൽ ഉണ്ടായിരുന്നത്. നേരത്തെ ഗുരുഗ്രാം, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെറ്റ ആസ്ഥാനത്തേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഗുരുവായൂരിലെ സ്വർണം, രത്നം എന്നിവയുടെ മൂല്യവും ശുദ്ധിയും രേഖപ്പെടുത്തണം; ആസ്തിവിവരപ്പട്ടിക തയാറാക്കാൻ ഹൈക്കോടതി നിർദേശം

അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയെന്ന് ആരോപണം; രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു

മുംബൈയിൽ നിന്ന് ടാൻസാനിയയിലേക്ക് നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിച്ച് ഇൻഡിഗോ; ഇന്ത്യ-ആഫ്രിക്ക വ്യോമബന്ധം കൂടുതൽ ശക്തമാകുന്നു

സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ആഹ്വാനം ജനങ്ങൾ കേട്ടു; പ്രശംസിച്ച് പ്രധാനമന്ത്രി മോദി

പിണറായിയുടെ പുട്ടും കടലയും തട്ടിയിട്ട് ബിജെപിയിലേക്ക് പാലം പണിക്ക് പോയ വെറും ഒറ്റുകാരന്; കെ വി തോമസിനെതിരെ ജിന്റോ ജോണ്
