ഐടി ജീവനക്കാരന്റെ ആത്മഹത്യ: ഭാര്യയും കുടുംബവും അറസ്റ്റിൽ
ബംഗളൂരുവിൽ ഐടി ജീവനക്കാരൻ അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും കുടുംബവും അറസ്റ്റിൽ. സുഭാഷിന്റെ ഭാര്യ നികിത സിങ്കാനിയ, മാതാവ് നിഷ, സഹോദരൻ അനുരാഗ് എന്നിവരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് നികിതയും അലഹബാദിൽ നിന്ന് നിഷ, അനുരാഗ് എന്നിവരും പിടിയിലായി ഭാര്യക്കും ഭാര്യയുടെ ബന്ധുക്കൾക്കുമെതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചാണ് സുഭാഷ് ജീവനൊടുക്കിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്ന സുഭാഷിനെതിരെ ഭാര്യ നൽകിയ കേസുകൾ പിൻവലിക്കാനായി മൂന്ന് കോടി രൂപയും കുട്ടിയെ സന്ദർശിക്കാനുള്ള അനുമതി നൽകാനായി വൻ തുകയും ഭാര്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് ആരോപണം കർണാടക മാറത്തഹള്ളി സ്വദേശിയാണ് അതുൽ. കുട്ടിയെ സന്ദർശിക്കുന്നതിനുള്ള അനുമതിക്കായി 30 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതായി അതുൽ കുറിപ്പിൽ പറയുന്നു. ഭാര്യക്കും മകനും ചെലവിനായി പ്രതിമാസം രണ്ട് ലക്ഷം രൂപയും ആവശ്യപ്പെട്ടതായും അതുൽ പറഞ്ഞിരുന്നു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഇന്ത്യയിൽ നടന്ന വിവാഹത്തിന് വിദേശ വിവാഹമോചനം അംഗീകരിക്കില്ല; പുനർവിവാഹം ക്രിമിനൽ കുറ്റമെന്ന് സുപ്രീം കോടതി

ദുരുദ്ദേശ്യത്തോടെയുള്ള സ്പർശനം ചോദ്യം ചെയ്ത യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; കൈ അറ്റുപോയി, തലയ്ക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ അതിർത്തിക്ക് സമീപം ഡ്രോൺ കണ്ടെടുത്തു; പാക്കിസ്ഥാന്റേതെന്ന് സംശയം

കെജ്രിവാളിനും മകൾ ഹർഷിതയ്ക്കും നേരെ വധഭീഷണി; ഏഴ് കോടി ആവശ്യപ്പെട്ട് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സന്ദേശം

ഉത്തർപ്രദേശിൽ ബിജെപിയെ തടയാൻ പുതിയ മുന്നണി; ചന്ദ്രശേഖർ ആസാദ് ‘സാമൂഹിക പരിവർത്തന മോർച്ച’യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
