Wednesday, 11 November 2026 About Us · Contact Us

അർജുനെ കണ്ടെത്താനുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും

11 People Including Arjun Lost Their Lives Shirur Landslide - ജീവൻ നഷ്ടമായത് അർജുൻ അടക്കം 11 പേർക്ക്; ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നൊരു വയസ്
ജീവൻ നഷ്ടമായത് അർജുൻ അടക്കം 11 പേർക്ക്; ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നൊരു വയസ്

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ലോറിക്കും വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് കർണാടക ഹൈക്കോടതി പരിഗണിക്കും. നിലവിൽ നാവികസേനയും എൻഡിആർഎഫും ഡ്രഡ്ജർ ഉപയോഗിച്ച് മാത്രമേ തെരച്ചിൽ സാധ്യമാകൂ എന്ന നിലപാടിലാണ് . 10 അടിയോളം മണ്ണ് വന്ന് അടിഞ്ഞതിന് കീഴിലാണ് ലോറിയുള്ളതെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ട്. അതടക്കം തൽസ്ഥിതി റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുക. ചീഫ് ജസ്റ്റിസ് എൻ വി അൻജാരിയ, ജസ്റ്റിസ് കെ വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തേ കേസ് പരിഗണിച്ച ഹൈക്കോടതി അർജുൻ അടക്കം കാണാതായ മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരണമെന്ന് സർക്കാരിനോട് വാക്കാൽ നിർദേശിച്ചിരുന്നു.  

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ