യുവതിയുടെ പീഡന പരാതി: സന്തോഷ് വർക്കിക്കും അലൻ ജോസ് പെരേരക്കുമെതിരെ കേസ്
യുവതിയുടെ പീഡന പരാതിയിൽ ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾക്കും ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്. യുവതിയെ വീട്ടിൽ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകൻ വിനീത്, സോഷ്യൽ മീഡിയ താരങ്ങളായ സന്തോഷ് വർക്കി ( ആറാട്ടണ്ണൻ) അലൻ ജോസ് പെരേര എന്നിവർക്കെതിരെ ഉൾപ്പെടെയാണ് കേസ്. സിനിമയിലെ ഭാഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ എത്തി തന്നെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റിനെയാണ് വീട്ടിൽ കയറി ഉപദ്രവിച്ചത്. അതേസമയം കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നാല് സിനിമാ താരങ്ങൾ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങൾക്കെതിരെയും പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിച്ചു എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

എന്നെ തൊട്ടാല്‍ അവന്റെ ചെപ്പ ഞാന്‍ അടിച്ചു തിരിച്ചേനേ..; ആറാട്ടണ്ണനെ പറഞ്ഞ് പഞ്ഞിക്കിട്ട് സാബുമോന്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

സാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതി

ജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻ
