മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്ത് കൂനൂരിലെന്ന് സൂചന; ഫോൺ ഒരു തവണ ഓൺ ആയി
മലപ്പുറം മങ്കട പള്ളിപ്പുറത്ത് നിന്ന് വിവാഹത്തിന് നാല് ദിവസം മുമ്പ് കാണാതായ വിഷ്ണുജിത്ത് ഊട്ടി കൂനൂരിലെന്ന് സൂചന. കൂനുരിൽ വെച്ച് ഒരു തവണ വിഷ്ണുവിന്റെ ഫോൺ ഓൺ ആയെന്ന് കണ്ടെത്തി. ഇവിടെ കേന്ദ്രീകരിച്ച് പോലീസ് പരിശോധന നടത്തുകയാണ് വിഷ്ണുവിനെ കാണാതായിട്ട് ഇന്ന് ആറ് ദിവസം തികയുകയാണ്. തിങ്കളാഴ്ചയാണ് വിഷ്ണുവിന്റെ ഫോൺ കൂനൂരിൽ വെച്ച് ഓണായത്. വിളിച്ചപ്പോൾ ഒരു തവണ ഫോൺ എടുത്തതായി കുടുംബം പറയുന്നു. എന്നാൽ ഫോൺ അറ്റൻഡ് ചെയ്തത് സുഹൃത്ത് ശരത് ആണെന്നാണ് പറഞ്ഞത് അതേസമയം വിഷ്ണു ശരത്തിന് കോൾ ഫോർവേർഡ് ചെയ്തതാകാനും സാധ്യതയുണ്ട്. സെപ്റ്റംബർ നാലിന് രാത്രി 7.45ഓടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ വിഷ്ണുജിത്ത് കയറുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. എട്ടാം തീയതി വിവാഹം നടക്കാനിരിക്കെയാണ് വിഷ്ണുജിത്തിനെ കാണാതായത്.
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി; ഫോൺ ഓണായത് വഴികാട്ടിയായി
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ; ഇന്ന് പ്രത്യേക സിറ്റിംഗ്

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടി

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
